Malayali Live
Always Online, Always Live

എല്ലാം നഷ്ടമായപ്പോൾ വിഷാദരോഗത്തിന് അടിമയായ മേഘന വിൻസെന്റ്; വിവാഹമോചന സമയത്തിൽ താൻ അനുഭവിച്ചത്..!!

3,539

മലയാള സിനിമ സീരിയൽ മേഖലയിൽ ഈയടുത്ത്‌ കൂടുതൽ വാർത്തകളിൽ ഇടം നേടിയ വിവാഹ മോചന വാർത്ത ആയിരുന്നു മേഘന വിൻസെന്റും ഡോൺ ടോണിയും തമ്മിൽ ഉള്ളത്. എന്നാൽ വിവാഹ മോചന വാർത്തയിൽ നിരവധി വിവാദ പ്രസ്താവനകൾ ഉണ്ടായി എങ്കിൽ കൂടിയും മേഖന വിഷയത്തിൽ അധികം പ്രതികരിക്കാൻ നിന്നട്ടില്ല എന്ന് വേണം പറയാൻ. 2017 ൽ ആയിരുന്നു ഇവരും തമ്മിൽ ഉള്ള വിവാഹം.

ഒരു വർഷം നീണ്ടു നിന്ന വിവാഹ ജീവിതം പിന്നീട് വേർപിരിയുകയും ആയിരുന്നു. ഇരുവരും വിവാഹ ശേഷം വേർപിരിഞ്ഞപ്പോൾ തന്നെ മേഘന അമ്മക്കൊപ്പം ചെന്നൈയിലേക്ക് താമസം മാറുകയും തമിഴ് സീരിയലുകളിൽ അഭിനയിക്കാൻ തുടങ്ങുകയും ആയിരുന്നു. ചന്ദനമഴ എന്ന സീരിയലിൽ കൂടിയാണ് മലയാളി ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിത ആകുന്നത്. നായികയായി എത്തിയ താരം സീരിയൽ അവസാനിക്കും മുന്നേ സീരിയലിൽ നിന്നും പിന്മാറിയത് ഏറെ വാർത്ത ആയിരുന്നു.

ഇപ്പോൾ താരം ഒരു യൂട്യൂബ് ചാനൽ തുടങ്ങുകയും അതിൽ കൂടി നിരവധി വിഡിയോകൾ ഷെയർ ചെയ്യാറും ഉണ്ട്. വിഡിയോകൾ പങ്കു വെക്കുക മാത്രം അല്ല അതിന് ഒപ്പം തന്നെ ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടിയും തന്റെ കൊച്ചു കൊച്ചു സന്തോഷങ്ങളെ അടക്കം എല്ലാം പങ്കു വെക്കാറും ഉണ്ട് മേഘന. നിരവധി ആളുകൾ ആണ് താരങ്ങൾ എങ്ങനെ ആണ് വിഷാദ രോഗത്തിൽ നിന്നും രക്ഷ നേടിയത് എന്നുള്ള ചോദ്യവുമായി എത്തിയത്.

അതോടൊപ്പം നിരവധി ആളുകൾ ആണ് തന്നോട് എന്നാണ് മലയാളത്തിലേക്ക് തിരിച്ചു വരുന്നത് എന്നും ചോദിക്കുന്നുണ്ട് എന്ന് മേഘന പറയുന്നു. എന്നാൽ അതിനെല്ലാം മറുപടി നൽകുക ആണ് മേഘന ഇപ്പോൾ. താൻ മലയാളത്തിലേക്ക് ഉടൻ എത്തുന്നു എന്ന് പറയുന്ന താരം അതിന്റെ വിവരങ്ങൾ കൂടുതലായി ഉടൻ അറിയിക്കും എന്നും പറയുന്നു. അതിൽ താൻ ആദ്യം തന്നെ നിങ്ങളോടു നന്ദി ആണ് പറയുന്നത് എന്നും ഇത്രയും കാലമായി തന്നെ മറന്നില്ലല്ലോ എന്നും മേഘന പറയുന്നു.

meghna vincent

തുടർന്ന് തന്നോട് കൂടുതൽ ആളുകൾ ചോദിക്കുന്നത് എങ്ങനെ ആണ് വിഷാദ രോഗത്തിൽ നിന്നും മുക്തി നേടി എന്നുള്ളതാണ് എന്നും മേഘന ചോദിക്കുന്നു. എന്നാൽ ആ സമയം എങ്ങനെ മനസിലാക്കണം എന്ന് തനിക്ക് ഇതുവരെ മനസിലായിട്ടില്ല എന്ന് താരം പറയുന്നു. എന്നാൽ ആ സമയത്തിൽ തനിക്ക് എല്ലാവരെയും ഫേസ് ചെയ്യാൻ പോലും മടിയായിരുന്നു. ബെഡ് ഷീറ്റിന് ഉള്ളിൽ ഇപ്പോഴും മൂടി പുതച്ചു ഇരിക്കുക ആയിരുന്നു. നമ്മളെ ആരേലും കാണാൻ വന്നാൽ അവരെ അഭിമുഖീകരിക്കാൻ വലിയ ബുദ്ധിമുട്ട് ആണ്.

ആ അവസ്ഥ അനുഭവിച്ചവർക്ക് മാത്രം ആണ് മനസിലാകുക. അതിൽ നിന്നും പുറത്തു വരണമെന്ന് നമ്മൾ ഇപ്പോഴും ആഗ്രഹിക്കും. എന്നാൽ പുറത്തു വരാൻ കഴിയില്ല. ഞാൻ അനുഭവിച്ചത് എന്താണ് എന്ന് വാക്കുകളിൽ കൂടി പറയാൻ കഴിയില്ല. വിഡിയോയിൽ കൂടി പറയണം എന്നാണ് ആഗ്രഹം എന്നും മേഘന പറയുന്നു. ഉടൻ തന്നെ ആ വീഡിയോ നിങ്ങളിലേക്ക് എത്തുന്നതാണ്.