കേരളത്തിൽ ഏറ്റവും കൂടുതൽ ജനപ്രീതി ലഭിക്കുന്നത് എന്നും സിനിമയെക്കാൾ കൂടുതൽ ടെലിവിഷൻ പരമ്പരകൾക്ക് തന്നെ ആണ്. ദൂരദർശനിൽ ഒരുകാലത്തിൽ ജ്വാലയായ് ഉള്ള കാലം മുതൽ അങ്ങനെ തന്നെ. ഏറ്റവും കൂടുതൽ പരമ്പരകൾ ഇന്ന് സംപ്രേഷണം ചെയ്യുന്ന ചാനൽ ഏഷ്യാനെറ്റ് ആണ്. ടി ആർ പി റേറ്റിങ് ഏറ്റവും മുന്നിൽ നിൽക്കുന്ന ആദ്യ അഞ്ചു സീരിയലുകൾ ഉള്ളതും ഏഷ്യാനെറ്റിന് തന്നെ.
അതുകൊണ്ടു ഒക്കെ തന്നെ ആണ് ഏഷ്യാനെറ്റ് എതിരാളികൾ ഇല്ലാത്ത ചാനൽ ആയി മലയാളത്തിൽ മാറിയതും. ഈ അടുത്ത കാലത്തിൽ ഏറ്റവും കൂടുതൽ വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്ന സീരിയൽ കുടുംബ വിളക്ക് ആണ്. 25 വർഷത്തിൽ ഏറെ ദാമ്പത്യമുള്ള സിദ്ധാർഥിന്റെയും സുമിത്രയുടെയും ജീവിത കഥ ആണ് കുടുംബ വിളക്ക് പറയുന്നത്. സിദ്ധാർഥ് ആയി എത്തുന്നത് കെ കെ മേനോൻ ആണ്. സുമിത്രയായി എത്തുന്നത് സിനിമ നടി കൂടി ആയ മീര വാസുദേവും.
25 വർഷത്തെ ദാമ്പത്യ ജീവിതം മടുത്ത സിദ്ധാർഥ് മറ്റൊരു പെണ്ണിന്റെ തന്റെ കാമുകി ആയി തിരഞ്ഞെടുക്കുകയാണ്. കാമുകിയുടെ വേഷത്തിൽ എത്തുന്നത് സിനിമ അഭിനേതാവ് ആയ ശരണ്യ ആനന്ദ് ആണ്. സിദ്ധാർത്ഥിന്റെ പ്രണയത്തിന് പിന്തുണ നൽകുന്ന അമ്മ മൂത്ത മകൻ മകൾ എന്നിവർ അടങ്ങുന്ന കുടുംബം. സുമിത്രക്ക് ഒപ്പം ആണ് അമ്മായിയച്ഛനും ഇളയ മകനും. ഇതൊക്കെ തന്നെ കുടുംബ വിളക്ക് എന്ന പരമ്പര വിമർശനത്തിന് പാത്രമാക്കിയതും.
225 എപ്പിസോഡുകൾ എത്തുമ്പോൾ കഥയിൽ വമ്പൻ ട്വിസ്റ്റ് നടന്നത് ഇപ്പോൾ ആണ് എന്നാണ് പറയേണ്ടത്. നീണ്ട നിയമ പോരാട്ടത്തിന് ഒടുവിൽ സുമിത്രയിൽ നിന്നും സിദ്ധാർത്ഥിന് വിവാഹ മോചനം ലഭിച്ചിരിക്കുകയാണ്. സിദ്ധാർത്ഥിന്റെയും സുമിത്രയുടെയും മൂത്ത മകൻ അനിരുദ്ധിന്റെ വേഷത്തിൽ എത്തുന്നത് ആനന്ദ് നാരായൺ ആണ്. രണ്ടാം മകൻ പ്രതീഷിന്റെ വേഷത്തിൽ എത്തുന്നത് നൂബിൻ ജോണി ആണ്. മകൾ ശീതൾ ആയി എത്തുന്നത് അമൃത നായർ ആണ്. അനിരുദ്ധിന്റെ ഭാര്യ അനന്യ ആയി എത്തുന്നത് ആതിര മാധവ് ആണ്.
വിവാഹ മോചനം കഴിഞ്ഞു സിദ്ധാർത്ഥിന് വേദികയെ കല്യാണം കഴിക്കാൻ ഉള്ള തയ്യാറെടുപ്പിൽ ആണെങ്കിൽ കൂടിയും ഇനിയും കടമ്പകൾ ഏറെ കടക്കണം ഇരുവർക്കും. വേദികയും വിവാഹിതയും ഒരു മകന്റെ അമ്മയുമായി ആണ് സീരിയലിൽ എത്തുന്നത്. ഭർത്താവ് സമ്പത്തിൽ നിന്നും വിവാഹ മോചനം ലഭിച്ചാൽ മാത്രമേ ഇരുവർക്കും ഒന്നിക്കാൻ കഴിയൂ. ഇതൊക്കെ തന്നെ ആണ് കുടുംബ വിളക്കിലെ പുത്തൻ ട്വിസ്റ്റുകൾ. അത് കാണാൻ തന്നെ ആണ് കുടുംബ വിളക്കിന്റെ ആരാധകർ കാത്തിരിക്കുന്നത്.