Malayali Live
Always Online, Always Live

തിയമ്മക്ക് കൂട്ടായി മകൻ പിറന്നു; സന്തോഷം പങ്കുവെച്ചു അപ്പാനി ശരത് പറഞ്ഞത് ഇങ്ങനെ..!!!

2,704

മലയാളത്തിലെ പ്രിയ നടൻ ആണ് അപ്പാനി ശരത്. ലിജോ ജോസ് പല്ലിശേരി ഒരുക്കിയ അങ്കമാലി ഡയറീസ് എന്ന ചിത്രത്തിൽ കൂടി ആയിരുന്നു താരം അഭിനയ ലോകത്തേക്ക് എത്തുന്നത്. ആദ്യ സിനിമയിലെ അപ്പാനി രവി എന്ന കഥാപാത്രത്തെ ഗംഭീരമാക്കിയതുകൊണ്ട് ശരത് കുമാറിനെ അപ്പാനി രവി എന്ന് വിളിക്കുന്നു.

അംഗമാലി ഡയറിക്ക് ശേഷം ലാൽജോസിന്റെ സംവിധാനത്തിൽ എത്തിയ വെളിപാടിന്റെ പുസ്തകത്തിൽ മോഹൻലാലിനൊപ്പം അഭിനയിക്കാൻ ഉള്ള അവസരം താരത്തിന് ലഭിച്ചു. 2017 ൽ ആയിരുന്നു ശരത് വിവാഹം കഴിക്കുന്നത്. തിയ്യമ്മ എന്ന മകൾ ഉള്ള ശരത്തിന് ഇപ്പോൾ ഒരു മകൻ കൂടി പിറന്നിരിക്കുകയാണ്.

തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് വഴി ആണ് താരം ഇക്കാര്യം അറിയിച്ചത്. മകൾ തിയമ്മക്ക് കൂട്ടായി ഒരു മകൻ കൂടി പിറന്നു എന്നാണ് താരം കുറിച്ചത്. പ്രണയ വിവാഹം ആയിരുന്നു ശരത്തിന്റെയും രേഷ്മയുടെയും.