Malayali Live
Always Online, Always Live

കുടുംബവിളക്കിൽ സുമിത്രയുടെ ഉറ്റസുഹൃത്ത് നിലീന ആരാണെന്നു അറിയാമോ; ഭർത്താവ് ഡി വൈ എസ് പി; മകൾ അറിയപ്പെടുന്ന നായിക; ബിന്ദു പങ്കജിന്റെ വിശേഷങ്ങൾ ഇങ്ങനെ..!!

5,952

ഭർത്താവിന്റെ അവിഹിത ബന്ധത്തിൽ പോലും മൗനമായി നിൽക്കുന്ന വീട്ടമ്മയാണ് കുടുംബ വിളക്കിലെ സുമിത്ര എന്ന് സോഷ്യൽ മീഡിയയിൽ കുറച്ചു കാലങ്ങൾക്ക് മുന്നേ ട്രോളുകൾ എത്തി എങ്കിൽ കൂടിയും കാലം മാറുന്നതിന് അനുസരിച്ചു വമ്പൻ ട്വിസ്റ്റുകൾ ആണ് സീരിയലിൽ നടക്കുന്നത്. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന സീരിയലിന് വമ്പൻ ആരാധകർ തന്നെ ആണ് ഉള്ളത്.

തിങ്കൾ മുതൽ ശനി വരെ രാത്രി 8 മണിക്ക് ആണ് സീരിയൽ സംപ്രേഷണം ചെയ്യുന്നത്. മഞ്ജു ധർമൻ ആണ് സീരിയൽ സംവിധാനം ചെയ്യുന്നത്. മലയാളത്തിൽ ഒരു കാലത്തിൽ തിളങ്ങി നിന്ന മീര വാസുദേവ് ആളാണ് കേന്ദ്രകഥാപാത്രം സുമിത്രയുടെ വേഷത്തിൽ എത്തുന്നത്. കെ കെ മേനോൻ ആണ് സുമിത്രയുടെ ഭർത്താവ് സിദ്ധാർഥിന്റെ വേഷത്തിൽ എത്തുന്നത്. മുപ്പതു വർഷത്തോട് അടുക്കുന്ന ദാമ്പത്യ ജീവിതം ഐ ഇരുവരും തമ്മിൽ ഉണ്ട്. മൂന്നു മക്കൾ ആണ് ആണ് ഉള്ളത്. മൂത്ത മകൻ അനിരുദ്ധിന്റെ വേഷത്തിൽ ആനന്ദ് നാരായൺ ആണ്. രണ്ടാമത്തെ മകൻ പ്രതീഷിന്റെ വേഷത്തിൽ എത്തുന്നത് നൂബിൻ ജോണി ആണ്.

മകൾ ശീതളിന്റെ വേഷത്തിൽ എത്തുന്നത് അമൃത നായർ ആണ്. മൂത്ത മകൻ അനിരുദ്ധിന്റെ ഭാര്യയുടെ വേഷത്തിൽ എത്തുന്നത് ആതിര മാധവ് ആണ്. വമ്പൻ താര നിരയിൽ എത്തുന്ന കുടുംബ വിളക്ക് സീരിയലിൽ നെഗറ്റീവ് ഷെയിഡ് ഉള്ള സിദ്ധാർത്ഥിന്റെ കാമുകിയായ വേദികയായി എത്തുന്നത് ശരണ്യ ആനന്ദ് ആണ്. സിദ്ധാർഥും വേദികയും ചേർന്ന് സുമിത്രയെ ഒതുക്കാൻ നോക്കുമ്പോൾ സുമിത്രക്ക് ഒപ്പം കട്ടക്ക് നിൽക്കുന്ന കൂട്ടുകാരിയായ നീലിമയുടെ വേഷത്തിൽ എത്തുന്നത് ബിന്ദു പങ്കജ് ആണ്. കുടുംബ വിളക്കിൽ നീലിമയുടെതു ശക്തമായ വേഷം ആണ്.

ആലുവ സ്വദേശി ആണ് ബിന്ദു പങ്കജ്. താരത്തിന്റെ ഭർത്താവ് അശോക് ഡി വൈ എസ് പി ആണ്. ഗന്ധർവ യാമം എന്ന സീരിയലിൽ ആണ് താരം ആദ്യമായി അഭിനയിച്ചത്. കഴിഞ്ഞ 17 വർഷങ്ങൾ ആയി ബിന്ദു അഭിനയ ലോകത്തിൽ ഉണ്ട്. ഇരട്ട കുട്ടികൾ ആണ് ബിന്ദുവിന് ഉള്ളത്. ഗൗതമും ഗായത്രിയും. ഗന്ധർവ യാമത്തിൽ അഭിനയിച്ച ബിന്ദുവിന് മക്കൾ ചെറുതായത് കൊണ്ട് തുടർന്ന് അഭിനയത്തിൽ തുടരാൻ സാധിച്ചില്ല. കുട്ടികാലം മുതൽ നൃത്തം ജീവൻ ആണ് ബിന്ദുവിന്. വർഷങ്ങൾക്കു വനിതാ രത്നം എന്ന റിയാലിറ്റി ഷോയിൽ കൂടി ബിന്ദു പങ്കജ് തിരിച്ചെത്തിയത്.

kudumba vilakku bindhu pankaj

തുടർന്ന് പാട്ടിന്റെ പാലാഴി എന്ന സിനിമയിൽ അഭിനയിച്ച താരം അവിടെ നിന്നും ആണ് സീരിയൽ ലോകത്തിലേക്ക് എത്തുന്നത്. ഇന്നാണ് ആ കല്യാണം , പ്രണയം തുടങ്ങി സീരിയലുകളിൽ മികച്ച വേഷങ്ങൾ ചെയ്തു. കെ കെ രാജീവിന്റെ കഥയിലെ രാജകുമാരി എന്ന സീരിയലിൽ കൂടി മികച്ച നടിക്കുള്ള അവാർഡ് കൂടി ലഭിച്ചു. ലഡ്ഡു എന്ന സിനിമയിൽ നായികയായി എത്തിയത് ബിന്ദുവിന്റെ മകൾ ഗായത്രി അശോക് ആയിരുന്നു. മെമ്പർ രമേശൻ ഒമ്പതാം വാർഡ് എന്ന സിനിമയിലും ഗായത്രി അഭിനയിച്ചിട്ടുണ്ട്. മകൻ ഗൗതം ആസ്രേലിയയിൽ ആണ് പഠിക്കുന്നത്.

മീര വാസുദേവ് പോലെ ഒരു വലിയ നടിക്കൊപ്പം ആദ്യം അഭിനയിക്കാൻ എത്തിയപ്പോൾ വലിയ പേടി ഉണ്ടായിരുന്നു എന്നും എന്നാൽ പിന്നീട് ഞങ്ങൾ നല്ല കൂട്ടായി എന്നും ബിന്ദു പറയുന്നു. എല്ലാവരോടും നന്നായി സംസാരിക്കുന്ന ആൾ ആണ് മീര എന്നും വലിയ നടി ആയിരുന്നു എന്നുള്ള ജാഡ ഒന്നും ഇല്ല മീരക്ക് എന്നും ബിന്ദു പറയുന്നു.