Malayali Live
Always Online, Always Live

സാന്ത്വനം സീരിയലിൽ പുത്തൻ പ്രശ്നങ്ങൾ; ഇനി കുടുംബ കലഹത്തിന്റെ ദിനങ്ങൾ..!!

5,397

രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ രഞ്ജിത്തും ഭാര്യയും നടിയുമായ ചിപ്പിയും ചേർന്ന് ആണ് സാന്ത്വനം സീരിയൽ നിർമ്മിക്കുന്നത്. അതുപോലെ തന്നെ സാന്ത്വനത്തിൽ കേന്ദ്ര കഥാപാത്രം ആയി എത്തുന്നത് ഒരു കാലത്ത് മലയാളത്തിൽ ഒട്ടേറെ നല്ല മികച്ച വേഷങ്ങൾ ചെയ്തിട്ടുള്ള സൂപ്പർ താരങ്ങൾക്ക് ഒപ്പം അഭിനയിച്ചിട്ടുള്ള ചിപ്പി ആണ്. ശ്രീദേവി എന്ന കഥാപാത്രം ആയി ആണ് ചിപ്പി എത്തുന്നത്.

കുട്ടികൾ ഇല്ലാത്ത എന്നാൽ ഭർത്താവിന്റെ അനുജന്മാരെ സ്വന്തം മക്കൾ ആയി കാണുന്ന വേഷത്തിൽ ആണ് ചിപ്പി എത്തുന്നത്. അതുകൊണ്ടു ഒക്കെ തന്നെ മലയാളികൾ നെഞ്ചോട് ചേർത്ത് വെച്ച് കഴിഞ്ഞു സാന്ത്വനം സീരിയൽ. സീരിയൽ ഇപ്പോൾ രസകരവുമായ മുഹൂർത്തങ്ങൾ ആയിരുന്നു എങ്കിൽ. ഇനി അങ്ങോട്ട് സങ്കീർണ്ണമാണ് സാന്ത്വനം സീരിയൽ. ഹരിയും അഞ്ജലിയും തമ്മിൽ ആയിരുന്നു വിവാഹം തീരുമാനിച്ചത്.

അഞ്ജലിക്കും ഇഷ്ടം ഹരി യെ വിവാഹം കഴിക്കാൻ ആയിരുന്നു. എന്നാൽ വിവാഹ മണ്ഡപത്തിലേക്ക് മറ്റൊരു അതിഥി എത്തുന്നതോടെ ആണ് ട്വിസ്റ്റുകളുടെ പെരുമഴ ആകുന്നത്. വിവാഹ മണ്ഡപത്തിലേക്ക് ഹരിയുടെ കാമുകി എത്തുകയും തന്നെ വിവാഹം കഴിച്ചില്ല എങ്കിൽ ജീവൻ അവസാനിപ്പിക്കും എന്ന് പറഞ്ഞതോടെ ആണ് ആദ്യ ട്വിസ്റ്റ് നടക്കുന്നത്.

തുടർന്ന് ഹരിയും അപർണ്ണയും തമ്മിൽ ഉള്ള വിവാഹം തീരുമാനിക്കുന്നു. കതിർമണ്ഡപത്തിൽ അഞ്ജലി എത്തുമ്പോൾ ഹരിയില്ല. പകരം തന്റെ ബന്തശത്രുവായ ശിവയെ വിവാഹം കഴിക്കേണ്ടി വരുന്നു. വിവാഹം കഴിഞ്ഞതോടെ എല്ലാം ശുഭമായി അവസാനിച്ചു എന്നാകുമ്പോൾ ആണ് പുതിയ ട്വിസ്റ്റുകൾ. വിവാഹം കഴിഞ്ഞു വീട്ടിൽ എത്തി എങ്കിൽ കൂടിയും വലിയ പ്രശ്നങ്ങൾ ആണ് ഇരു മരുമക്കളും വീട്ടിൽ ഉണ്ടാക്കുന്നത്. ഹരി യെ ഇഷ്ടം തോന്നി ആണ് അപർണ വിവാഹം കഴിച്ചത് എങ്കിൽ പരസ്പരം താല്പര്യം ഇല്ലാതെ ആണ് അഞ്ജലിയും ശിവയും ഒന്നിക്കുന്നത്.

ചടങ്ങുകൾ നടത്തുമ്പോൾ വിസമ്മതം കാണിക്കുകയാണ് അഞ്ജലി. എന്നാൽ വലിയ സമ്പത്തുള്ള വീട്ടിൽ നിന്നും എത്തിയ അപർണ്ണക്ക് ആദ്യം തന്നെ കൂട്ടുകുടുംബം ആയി ജീവിക്കുന്ന വീട്ടിലെ കാര്യങ്ങൾ ഉൾക്കൊള്ളാൻ കഴിയുന്നില്ല. ഇനി അങ്ങോട്ട് എന്താണ് എന്നുള്ള ആകാംക്ഷയിൽ ആണ് മിനി സ്ക്രീൻ പ്രേക്ഷകർ. നടി ഗോപിക അനിൽ ആണ് സീരിയലിൽ അഞ്ജലി ആയി എത്തുന്നത്. ഗിരീഷ് നമ്പ്യാർ ആണ് ഹരിയായി എത്തുന്നത്. സിനിമ താരം ഷഫ്‌നയുടെ ഭർത്താവ് സജിൻ ആണ് ശിവൻ ആയി എത്തുന്നത്.