പ്രിയാമണി എന്ന താരത്തെ മലയാളികൾക്ക് നന്നായി അറിയാം. മലയാളത്തിൽ ഒട്ടേറെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള താരം മികച്ച അഭിനയത്രിക്കു ഒപ്പം നല്ലൊരു നർത്തകി കൂടിയാണ്. ഒരുകാലത്ത് ഗ്ലാമർ വേഷങ്ങൾ അടക്കം ചെയ്ത് പ്രേക്ഷകരെ ആവേശത്തിൽ ആക്കിയ പ്രിയ മണി 2017 ൽ മുസ്തഫ രാജിനെ പ്രണയിച്ചു വിവാഹം കഴിച്ചതോടെ അഭിനയ ജീവിതത്തിൽ താൽക്കാലികമായ അവധി എടുത്ത പ്രിയ തുടർന്ന് കഴിഞ്ഞ വർഷം പുറത്തിറങ്ങിയ പതിനെട്ടാം പടി എന്ന ചിത്രത്തിൽ കൂടി അഭിനയ ലോകത്തേക്ക് വീണ്ടും എത്തിയിരുന്നു.
എന്നാൽ അഭിനയത്തിൽ സജീവം അല്ലെങ്കിൽ കൂടിയും ടെലിവിഷൻ ഷോകളിൽ വിധികർത്താവായി താരം എത്തുന്നുണ്ട്. തെലുങ്കിലും തമിഴിലും ചിത്രങ്ങൾ ചെയ്തതിനു ശേഷം ഈ പാലക്കാട്ടുകാരി ആദ്യം മലയാളത്തിൽ എത്തിയത് സത്യം എന്ന ചിത്രത്തിൽ പ്രിത്വിരാജിന്റെ നായികയായി ആയിരുന്നു. 2007 ൽ പുറത്തിറങ്ങിയ പരുത്തിവീരൻ എന്ന ചിത്രത്തിൽ കൂടി മികച്ച നടിക്കുള്ള ദേശിയ അവാർഡ് പ്രിയാമണിയെ തേടി എത്തിയിരുന്നു.
2017 ൽ ആയിരുന്നു ഏറെ കാലത്തെ പ്രണയത്തിന്റെ അവസാനം പ്രിയാമണി മുസ്തഫയെ വിവാഹം കഴിക്കുന്നത്. ഇവന്റ് മാനേജർ ആണ് മുസ്തഫ. ഈയടുത്ത് സോഷ്യൽ മീഡിയയിൽ ഒരു ആരാധകന്റെ ചോദ്യമാണ് വൈറലായിരിക്കുന്നത്. രക്തചരിത്ര എന്ന സിനിമ കണ്ടത് മുതൽ ഞാൻ നിങ്ങളുടെ വലിയ ഫാൻ ആണ് പക്ഷേ നിങ്ങൾ എന്തുകൊണ്ട് ഒരു മുസ്ലിമിനെ കല്യാണം കഴിച്ചു എന്നായിരുന്നു ആരാധകന്റെ ചോദ്യം. ഇതിന് താരം നൽകിയ മറുപടിയാണ് രസകരം.
“ഞാൻ കല്യാണം കഴിച്ചത് ഒരു ഇന്ത്യക്കാരനെയാണ്” എന്ന മാസ് മറുപടിയാണ് പ്രിയമണി നൽകിയത്. രണ്ടുപേരും വ്യത്യസ്ത മതത്തിലുള്ള ആൾക്കാര് ആയതുകൊണ്ടുതന്നെ ഈ ചോദ്യം ഉന്നയിക്കപ്പെട്ടത്. ഏതായാലും താരത്തിന്റെ മറുപടിയിൽ തൃപ്തി കൊണ്ടിരിക്കുകയാണ് ആരാധകർ. 2007 ൽ പരുത്തിവീരൻ സിനിമയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ദേശീയ അവാർഡ് സ്വന്തമാക്കിയ താരമാണ് പ്രിയാമണി.
നീണ്ടനാള പ്രണയത്തിലായിരുന്ന ബിസിനസുകാരനായ മുസ്തഫയുമായിരുന്നു താരത്തിന്റെ വിവാഹം. വിവാഹശേഷവും അഭിനയം തുടർന്ന താരം ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത് ഇങ്ങനെ ആയിരുന്നു. മുസ്തഫക്ക് നായകന്മാരോട് അടുത്തിടപഴകി അഭിനയിക്കുന്നതിനോട് താത്പര്യമില്ല. ഓൺ സ്‌ക്രീൻ കിസ്സിങ് സീനുകൾ എല്ലാം താൻ ഒഴിവാക്കും. മുസ്തഫക്ക് മാത്രമല്ല അദ്ദേഹത്തിന്റെ അച്ഛനും അമ്മക്കും അത് ഇഷ്ടപ്പെടാൻ വഴിയില്ല.
ബോയി ഫ്രണ്ടുമായി പ്രണയത്തിലായിരുന്ന മറ്റുള്ള ചില നായികമാരോട് ഞാൻ ഈ കാര്യം ചോദിച്ചു. ഇത് നമ്മുടെ ജോലി അല്ലേ ഞങ്ങളുടെ ബോയി ഫ്രണ്ടിന് അതൊന്നും കുഴപ്പമില്ലായെന്നായിരുന്നു അവർ പറഞ്ഞത്. പക്ഷേ വിവാഹശേഷം നീ അഭിനയിക്കണമെന്ന് പറഞ്ഞത് മുസ്തഫയാണ്. അതിന് ഭർത്താവ് മാത്രമല്ല കുടുംബവും നല്ല പിന്തുണ നൽകുന്നുണ്ട്.
സിനിമയോടുള്ള എന്റെ പാഷൻ മുസ്തഫക്ക് നന്നായി അറിയാം. ആ പ്രോത്സാഹനം ഞാൻ വലിയ ഭാഗ്യമായിട്ടാണ് കരുതുന്നത്. ഞങ്ങൾ രണ്ട് മതത്തിൽ നിന്നുള്ളവരാണ്. വിവാഹശേഷം മതംമാറാൻ പറ്റില്ലായെന്ന് ഞാൻ ആദ്യമേ പറഞ്ഞിരുന്നു. എല്ലാ ആഘോഷങ്ങളും ഒന്നിച്ച് ആഘോഷിക്കുമെന്നും പ്രിയാമണി പറഞ്ഞു.