Malayali Live
Always Online, Always Live

ജീവക്കൊപ്പം റൊമാന്റിക് സീൻ ചെയ്യാൻ ബുദ്ധിമുട്ടായിരുന്നു; കാവ്യയുടെ വാക്കുകൾ; കസ്തൂരിമാനിലെ കഥാപാത്രത്തെ കുറിച്ച് റബേക്ക സന്തോഷ്..!!

7,338

ജനപ്രീതി ഉള്ള ഒട്ടേറെ സീരിയലുകൾ സംപ്രേഷണം ചെയ്യുന്ന മലയാളം ചാനൽ ആണ് ഏഷ്യാനെറ്റ്. സൂപ്പർഹിറ്റ് പരമ്പരകളുടെ ഒരു നീണ്ട നിര തന്നെ ഉണ്ട്. അത്തരത്തിൽ ഏറെ ആരാധകർ ഉള്ള ഒരു സീരിയൽ ആണ് കസ്തൂരിമാൻ. സീരിയലിൽ കേന്ദ്ര കഥാപാത്രങ്ങൾ ആയ കാവ്യയും ജീവയുടെ എത്തുന്നത് റബേക്ക സന്തോഷും ശ്രീറാം രാമചന്ദ്രനും ആണ്.

ഇരുവരും തമ്മിൽ ഉള്ള കോമ്പിനേഷൻ സീനുകളും പ്രണയ രംഗങ്ങളും ആരാധകർക്ക് ഏറെ ഇഷ്ടവും ആണ്. ഇരുവർക്കും ഏറെ ആരാധകരുമുണ്ട്. എന്നാലിപ്പോൾ യഥാർത്ഥജീവിതത്തിൽ ജീവ എങ്ങനെയെന്നു വെളിപ്പെടുത്തുക്കുകയാണ് കാവ്യ. റെബേക്ക സന്തോഷാണ് പരമ്പരയിൽ കാവ്യയെ അവതരിപ്പിക്കുന്നത്.

ജീവയായി വേഷമിടുന്ന ശ്രീറാം രാമചന്ദ്രനെ കുറിച്ച് റെബേക്ക പറയുന്ന ചില കാര്യങ്ങളാണ് സോഷ്യൽ മീഡിയ ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത്.

‘ശ്രീരാമേട്ടന്റെ ആൽബങ്ങളൊക്കെ മുന്നേ കണ്ടിരുന്നു. അപ്പോൾ തന്നെ അദ്ദേഹത്തിന്റെ സ്ക്രീൻ പ്രെസൻസ് കണ്ട് ഇഷ്ടപ്പെട്ടിരുന്നു. അധികമാരോടും സംസാരത്തിനോ ബഹളത്തിനോ നിൽക്കാത്ത ഒരാളായിട്ടാണ് ശ്രീരാമേട്ടനെക്കുറിച്ച് ആദ്യമേ തോന്നിയത്. കോമ്പിനേഷൻ സീനുകൾ ആദ്യം ബുദ്ധിമുട്ടായിരുന്നു.

പ്രത്യേകിച്ചും റൊമാന്റിക് രംഗങ്ങളിൽ. പക്ഷേ പതുക്കെ പതുക്കെ ശ്രീരാമേട്ടൻ വളരെ കൂളാണെന്ന് മനസ്സിലായി. റൊമാന്റിക് രംഗങ്ങളും കോമഡി സീനുകളും ചെയ്യുന്നതിൽ മികവുള്ള ആൾ കൂടി ആണ് ശ്രീറാമേട്ടൻ – റബേക്ക പറയുന്നു.