Malayali Live
Always Online, Always Live

അപ്പയുടെ അനുവാദം നോക്കിയല്ല ഞാൻ കാര്യങ്ങൾ ചെയ്യുന്നത്; പ്രാർത്ഥനയും മന്ത്രങ്ങളും ഒക്കെ വെറും തോന്നൽ മാത്രം; വിജയ് യേശുദാസ് പറയുന്നു..!!

3,325

മലയാളത്തിന്റെ ഗാനഗന്ധർവൻ യേശുദാസിന്റെ വഴിയേ ഗായകനായി തന്നെ എത്തിയാൽ ആൾ ആണ് മകൻ വിജയ് യേശുദാസും. എന്നാൽ ഇനി മലയാളത്തിൽ പാടില്ല എന്ന് കുറച്ചു നാളുകൾക്കു മുന്നേ പ്രഖ്യാപനം നടത്തിയ വിജയ് ഇപ്പോൾ അതിനുള്ള കാരണങ്ങൾ പറയുകയാണ്. താൻ മലയാളത്തിൽ പാടില്ല എന്നുള്ള തീരുമാനം എടുത്തപ്പോൾ യേശുദാസ് അതിനു പിന്തുണ നൽകിയോ എന്നുള്ള ചോദ്യത്തിന് വിജയ് യേശുദാസ് നൽകി മറുപടി, അതൊക്കെ എന്റെ തീരുമാനങ്ങൾ ആണ്.

എന്റെ തീരുമാനങ്ങൾ എന്റേത് മാത്രം ആണ്. ഞാൻ ചെയ്യുന്ന ജോലിയും ബിസിനസ് ഉം എല്ലാം ഞാൻ ഇഷ്ടപ്പെട്ട് ചെയ്യുന്നത് ആണ്. ഈ പ്രായത്തിലും അച്ഛന്റെ സമ്മതവും ഇഷ്ടവും നോക്കി തീരുമാനം എടുക്കേണ്ട ആവശ്യം ഉണ്ടോ. അച്ഛൻ ഒരു ലെജൻഡ് ആണ്. എന്നെ നോക്കിയല്ല അച്ഛനെ വിലയിരുന്നത്. ഞാൻ എന്ത് ചെയ്താലും അദ്ദേഹത്തിന് ഒരു പോറൽ പോലും ഉണ്ടാക്കില്ല. എസ് പി ബി യുടെ മകൻ ഗായകൻ ആണെങ്കിൽ കൂടിയും കൂടുതൽ ശ്രദ്ധ കൊടുക്കുന്നത് സിനിമ നിർമാണ രംഗത്ത് ആണ്.

അദ്ദേഹത്തിനോട് ഇതിനെ കുറിച്ച് ആരെങ്കിലും ചോദിക്കുന്നുണ്ടോ. അപ്പയുടെ ഉപദേശങ്ങൾ ഞാൻ കേൾക്കാറുണ്ട്. പപ്പയുടെ ജീവിതം പോലെ ഞാൻ ജീവിക്കണം എന്ന് നിർബന്ധിക്കാൻ കഴിയുമോ എന്ന് വിജയ് യേശുദാസ് ചോദിക്കുന്നു. മുമ്പ് സിനിമയിൽ അഭിനയിക്കാൻ തീരുമാനിച്ചപ്പോൾ അപ്പയുടെ അനുവാദം വാങ്ങിയോ എന്നു ചിലർ ചോദിച്ചു. അപ്പയെ അക്കാര്യം അറിയിച്ചിരുന്നു അനുവാദം ചോദിക്കാനൊന്നും നിന്നില്ല. ഇത്രയും പ്രായം ആയിട്ടും അനുവാദം വാങ്ങാനൊക്കെ നിന്നാൽ പിന്നെ ഞാൻ ഒരു അച്ഛനാണെന്ന് പറയുന്നതിൽ എന്തർഥം.

ദൈവവിശ്വാസത്തിന്റെയും ഭക്തിയുടെയും കാര്യങ്ങളിലും ഞാനും അപ്പയും തമ്മിൽ ചേരില്ല. പണ്ടൊക്കെ വീട്ടിലെ പൂജാമുറിയിലായിരുന്നു എന്റെയും ദിവസം ആരംഭിച്ചിരുന്നത്. ഒരു ഘട്ടത്തിൽ തോന്നി ഇതൊക്കെ വെറും മിഥ്യയാണെന്ന്. ഇപ്പോൾ അഞ്ചു വർഷമായി ക്ഷേത്രത്തിലോ പള്ളിയിലോ പോയിട്ട്. പ്രാർഥന കൊണ്ടും മന്ത്രം കൊണ്ടും ഒരു കാര്യവും ഇല്ലെന്നു ഞാൻ ഉറച്ചു വിശ്വസിക്കുന്നു. നമ്മുടെ സ്വർണമാല കളഞ്ഞു പോയെന്ന് കരുതുക. അതു കിട്ടാൽ വഴിപാടും നേർച്ചയുമൊക്കെ നേരും.

ഒരുപാട് തപ്പുമ്പോൾ അതു കണ്ടുകിട്ടിയേക്കും. ഉടനെ വഴിപാടു കഴിക്കാൻ ഓടാനാണ് എല്ലാവരും ശ്രമിക്കുക. ഒന്നോർത്തു നോക്കൂ. അത് മുൻപും അവിടെത്തന്നെ ഇരിപ്പില്ലേ. വഴിപാടും നേർച്ചയും നേരുമ്പോൾ ദൈവം അവിടെ കൊണ്ടു വയ്ക്കുന്നതല്ലല്ലോ. കയ്യിൽ ധാരാളം പണം വരാൻ വേണ്ടി ദിവസവും പ്രാർഥിക്കണം എന്നൊക്കെ പറയുന്നത് എന്തു ലോജിക്കാണ്. പോസിറ്റീവും നെഗറ്റീവുമായ എനർജി ഉണ്ടെന്നു വിശ്വസിക്കുന്നു നമ്മളെ പോസിറ്റീവാക്കുന്ന എനർജിയാണ് എന്റെ ദൈവം. നമ്മുടെ പ്രശ്നങ്ങൾ നമ്മൾ തന്നെ വേണം പരിഹരിക്കാൻ.