2016 നവംബറിൽ ആയിരുന്നു കാവ്യയും ദിലീപും വിവാഹിതർ ആകുന്നത്. മഞ്ജു വാര്യരുമായി ഉള്ള നീണ്ട 15 വർഷത്തെ കുടുംബ ജീവിതം ദിലീപ് അവസാനിപ്പിച്ച ശേഷം ആയിരുന്നു ദിലീപ് ഏറെ വിവാദങ്ങൾക്ക് ഒടുവിൽ കാവ്യാ മാധവനെ വിവാഹം കഴിക്കുന്നത്.
2018 ൽ ഇവർക്കും ഒരു മകൾ ജനിച്ചു. വിജയദശമി ദിനത്തിൽ ജനിച്ച കുഞ്ഞിന് മഹലാലഷ്മി എന്നായിരുന്നു പേര്. കുറച്ചു നാളുകൾക്കു മുന്നേ ആയിരുന്നു കാവ്യയുടെ ജന്മദിനം. തുടർന്ന് കുറച്ചു ദിവസങ്ങൾക്കു മുന്നേ ആയിരുന്നു മഹാലക്ഷ്മിയുടെ രണ്ടാം ജന്മദിനം. ആഘോഷങ്ങൾക്ക് പിറകെ ആഘോഷങ്ങൾ ആണ് ദിലീപിന്റെ പത്മാസരോവരത്തിൽ.
കഴിഞ്ഞ ദിവസം ആയിരുന്നു ദിലീപിന്റെ 53 ആം ജന്മദിനം. സോഷ്യൽ മീഡിയ ആഘോഷം ആക്കിയതിന് ഒപ്പം കാവ്യയും ജന്മദിനം ആഘോഷിച്ചു. ആഘോഷങ്ങൾക്ക് ശേഷം കാവ്യക്ക് ഒപ്പം ഫോട്ടോഷൂട്ട് നടത്താനും ദിലീപ് മറന്നില്ല. സെലിബ്രിറ്റി ഫോട്ടോഗ്രാഫർ അനൂപ് ഉപാസന ആണ് ദിലീപിന്റെയും കാവ്യയുടെയും ചിത്രങ്ങൾ പകർത്തിയത്. പുത്തൻ ചിത്രങ്ങൾ ആരാധകർ ഫാൻസ് പേജുകൾ വഴി ഷെയർ ചെയ്യാനും മറന്നില്ല.