വ്യത്യസ്തമായ അവതരണ ശൈലി കൊണ്ട് പ്രേക്ഷക ശ്രദ്ധ നേടിയ സീരിയൽ ആണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന മൗനരാഗം. സംസാര ശേഷി ഇല്ലാത്ത ഒരു പെൺകുട്ടിയുടെ ജീവിത കഥ പറയുന്ന പരമ്പര വളരെ പെട്ടന്ന് ആയിരുന്നു പ്രേക്ഷകരെ കയ്യിൽ എടുത്തത്.
കല്യാണിയുടെയും കിരണിന്റെയും പ്രണയവും അതിന്റെ രഹവാഹമായ മുഹൂർത്തങ്ങളും നിറഞ്ഞതാണ് സീരിയൽ. ഇപ്പോഴിതാ മൗനരാഗം സീരിയലിലെ താരങ്ങളുടെ പ്രതിഫലം ആണ് ചർച്ച ആകുന്നത്. കല്യാണി എന്ന സംസാര ശേഷി ഇല്ലാത്ത കേന്ദ്ര കഥാപാത്രം ചെയ്യുന്നത് ഐശ്വര്യ റംസായി ആണ്. ഐശ്വര്യ ഒരു മലയാളി അല്ല എന്നുള്ളതും അധികം ആർക്കും അറിയാത്ത കാര്യം ആണ്. താരത്തിന് ഒരുദിവസം സീരിയലിൽ നിന്നും ലഭിക്കുന്നത് 22000 രൂപ ആണ്.
ഐശ്വര്യയുടെ മറ്റൊരു പ്രത്യേകത ഈ സീരിയലിന് വേണ്ടി ഡബ്ബിങ് ചെയ്യേണ്ട എന്നുള്ളതാണ്. കാരണം സംസാര ശേഷി ഇല്ലാത്ത പെൺകുട്ടി ആയി ആണ് കല്യാണി എത്തുന്നത്. പരമ്പരയിലെ കേന്ദ്ര കഥാപാത്രം ആയ കിരൺ ആയി എത്തുന്നത് നാലീഫ് ആണ്. മലയാളികൾക്ക് അത്രക്ക് സുപരിചിതൻ അല്ലാത്ത ആൾ കൂടി ആയിട്ടും നാലിഫ് വളരെ വേഗത്തിൽ ആണ് പ്രേക്ഷക പിന്തുണ നേടി എടുത്തത്. നലീഫിന് ഒരു ദിവസം മൗനരാഗം പരമ്പരയിൽ നിന്നും ലഭിക്കുന്നത് 18000 രൂപ ആണ്.
കല്യാണിയുടെ അമ്മയുടെ വേഷത്തിൽ എത്തുന്ന പത്മിനി ജഗദീഷ് ആണ് മറ്റൊരു പ്രധാന താരം. വളരെ പ്രാധാന്യം ഉള്ള കഥാപാത്രം ചെയ്യുന്ന പത്മിനി ജഗദീഷിന് മൗനരാഗം പരമ്പരയിൽ നിന്നും ഒരു ദിവസം ലഭിക്കുന്നത് 15000 രൂപ ആണ്. കല്യാണിയുടെ ചേച്ചിയുടെ വേഷത്തിൽ എത്തുന്നത് അഞ്ചു ശ്രീ ഭരതന് ഒരു ദിവസം പരമ്പരയിൽ നിന്നും ലഭിക്കുന്ന വരുമാനം 12000 രൂപ ആണ്. മലയാളം ടെലിവിഷൻ രംഗത്ത് വളരെ സീനിയോരിറ്റി ഉള്ള താരം ആണ് സരിത ബാലകൃഷ്ണൻ.
ഒട്ടനവധി സീരിയലുകളിൽ ആണ് സരിത ഇതിന് മുന്നേ അഭിനയിച്ചിട്ടുള്ളത്. മൗനരാഗം പരമ്പരയിൽ അൽപ്പം നെഗറ്റീവ് ഷെയിഡ് ഉള്ള കഥാപാത്രം ആണ് താരം അവതരിപ്പിക്കുന്നത്. താരത്തിന് ഒരു ദിവസം സീരിയലിൽ നിന്നും ലഭിക്കുന്നത് 20000 രൂപ ആണ്.
രൂപ എന്ന കഥാപാത്രം അവതരിപ്പിക്കുന്ന അഞ്ചോ നായർ പണക്കാരി ആണെങ്കിൽ കൂടിയും ഒരു സാധുസ്ത്രീയുടെ വേഷത്തിൽ ആണ് അഭിനയിക്കുന്നത്. ഒരു ദിവസം താരത്തിന്റെ പ്രതിഫലം 17000 രൂപ ആണ്. കൂടുതൽ താരങ്ങളുടെ പ്രതിഫലം അറിയാൻ വീഡിയോ കാണുക..