ഒന്നിച്ച് പിറന്ന് വാർത്തകളിൽ ഇടംനേടിയ പഞ്ചരത്നങ്ങളിൽ മൂന്നു സഹോദരിമാരുടെ വിവാഹം ആയിരുന്നു ഇന്നലെ ഗുരുവായൂരിൽ നടന്നത്. തിരുവനന്തപുരം പോത്തൻകോട് സ്വദേശികളാണ് ഇവർ പ്രേംകുമാർ രമാദേവി ദമ്പതികളുടെ മക്കളാണ് ഗുരുവായൂർ കണ്ണന് മുന്നിൽ രാവിലെ 7 : 45 നും 8 : 30 നും മധ്യേ ഉള്ള ശുഭമുഹൂർത്തത്തിൽ ഉത്ര ഉത്തര ഉത്തമ എന്നിവരുടെ വിവാഹമാണ് നടന്നത്. ഇവരുടെ സഹോദരി ഉത്രജയുടെ വരൻ വിദേശത്ത് ആയതിനാൽ കല്യാണം പിന്നീടാണ് നടക്കുക ഫാഷൻ ഡിസൈനറായ ഉത്രയെ മസ്കറ്റിൽ ഹോട്ടൽ മാനേജർ ആയ ആയുർ സ്വദേശി അജിത് കുമാറാണ് മിന്നുകെട്ടിയത്.
മാധ്യമപ്രവർത്തകയായ ഉത്തരയെ മാധ്യമപ്രവർത്തകൻ തന്നെയായ കോഴിക്കോട് സ്വദേശി കെ ബി മഹേഷ് കുമാർ ആണ് വിവാഹം ചെയ്തത് അനസ്തീഷ്യ ടെക്നീഷ്യൻ ഉത്തമയെ മസ്കറ്റിൽ അക്കൗണ്ടന്റ് ആയ ജി വിനീതും താലികെട്ടി. പഞ്ചരത്നത്തിലെ പൊന്നാങ്ങള ഉത്രജൻ ചടങ്ങുകൾ നടത്തി കൊച്ചി അമൃത മെഡിക്കൽ കോളേജിൽ അനസതേഷ്യ ടെക്കിനേഷ്യൻ. ഉത്രജയുടെ വരൻ പത്തനംതിട്ട സ്വദേശിയായ ആകാശ കുവൈറ്റിൽ അനസതേഷ്യ ടെക്കിനേഷ്യൻ തന്നെയാണ്.
പെൺമക്കൾ നാലുപേരുടെയും വിവാഹം ഒന്നിച്ചു നടത്താനായിരുന്നു ആഗ്രഹിച്ചിരുന്നത് ആകാശിന് നാട്ടിൽ എത്താൻ കഴിയാത്തത് കാരണം അവരുടെ വിവാഹം മാത്രം നീട്ടി വെക്കേണ്ടി വന്നു. ഒറ്റ പ്രസവത്തിൽ ജനിച്ചവരാണ് ഈ അഞ്ചു മക്കളും അഞ്ചു മക്കൾക്കൊപ്പം അമ്മ രമാദേവി വെള്ളിയാഴ്ച ഗുരുവായൂരിലെത്തി സ്വർണ്ണ തള കാണിക്കയായി നൽകി കണ്ണന് എത്ര കൊടുത്താലും മതിയാകില്ല കാരണം കണ്ണൻ തന്ന സമ്മാനങ്ങളാണ് തന്റെ അഞ്ചു പൊന്നോമനകളും അവരെ പോറ്റി വളർത്താനുള്ള കരുത്തു തന്നതും കണ്ണൻ തന്നെ ക്ഷേത്രസന്നിധിയിൽ പഞ്ചരത്നങ്ങളെ ചേർത്തുപിടിച്ച് അമ്മ പറഞ്ഞു.
തിരുവനന്തപുരം പോത്തൻകോട് നന്നാട്ടുകടവിൽ പ്രേംകുമാറിന്റെയും രമാദേവിയുടെയും പഞ്ചരത്നങ്ങൾ മലയാളികൾക്ക് കുടുംബാംഗങ്ങളെ പോലെയാണ് പിതാവ് അകാലത്തിൽ പൊലിഞെങ്കിലും പഞ്ചരത്നങ്ങളെയും മാതാവ് കണ്ണിലെ കൃഷ്ണമണി പോലെ നോക്കി വളർത്തി ഇരട്ടക്കുട്ടികളെ നോക്കാൻ പോലും പാടുപെടുന്നത് മാതാപിതാക്കൾക്കിടയിൽ അഞ്ചു മക്കളെ വളർത്തി വലുതാക്കിയ ഈ കൃഷ്ണഭക്ത പോരാളി തന്നെയാണ് വെള്ള വേഷവും സദാ കൃഷ്ണഭക്തിയും കൊണ്ട് ജീവിതം മുന്നോട്ടു കൊണ്ടുപോയി.
മകളെ പഠിപ്പിച്ച് വളർത്തി കേരള ബാങ്കിൽ സർക്കാർ നൽകിയ ജോലിയിൽ കുടുംബം മുന്നോട്ടു കൊണ്ടുപോകാനും സാധിച്ചു 1995 നവംബറിലാണ് പ്രേം കുമാറിനും രമാദേവിക്കും മക്കൾ ജനിക്കുന്നത് ഉത്രം നക്ഷത്രത്തിൽ ജനിച്ച മക്കൾക്ക് കൗതുകം തോന്നുന്ന പേരുമിട്ടു നിമിഷങ്ങളുടെ വ്യത്യാസത്തിൽ പിറന്ന കണ്മണികൾ നാലു പെണ്ണും ഒരാണും അച്ഛന്റെ സ്ഥാനത്തുനിന്നു സഹോദരിമാരുടെ കൈപിടിച്ച് അയക്കുന്ന കർമ്മം ഉത്രജൻ ഭംഗിയായി നിർവഹിച്ചു.
കോവിഡില്ലായിരുന്നെങ്കിൽ കേരളക്കര കൗതുകത്തോടെ സാക്ഷ്യം വഹിക്കേണ്ട ഒരു മാമാങ്കം തന്നെയായിരുന്നു ഇത്. പേസ് മേക്കറിന്റെ സഹായത്തോടെയാണ് രമാദേവി ഇപ്പോഴും ജീവിക്കുന്നത്. ഭർത്താവ് മരിക്കുന്നതിനു മുൻപ് തന്നെ ഹൃദ്രോഗം രമദേവിയെ വേട്ടയാടി തുടങ്ങിയിരുന്നു ബാങ്കിൽ ജോലി ചെയ്യുമ്പോൾ ഉൾപ്പെടെ കോവിഡ് കാലഘട്ടത്തിലും ഏറെ വെല്ലുവിളികളിലൂടെയാണ് ജീവിതം മുന്നോട്ടു കൊണ്ടുപോയിരുന്നത് വിവാഹ വസ്ത്രങ്ങൾ പോലും ഒരു പോലെ വേണം എന്നതായിരുന്നു അമ്മയുടെ ആഗ്രഹം ജനിച്ചപ്പോൾ മുതൽക്കേ എല്ലാവർക്കും ഒരുപോലെയുള്ള വസ്ത്രങ്ങളായിരുന്നു തിരഞ്ഞെടുത്തിരുന്നത് കുട്ടികൾ വളർന്നതിനുശേഷം അവർ സ്വയം വസ്ത്രങ്ങൾ തിരഞ്ഞെടുപ്പ് തുടങ്ങി എന്നും രമാദേവി പ്രതികരിച്ചിരുന്നു.