Malayali Live
Always Online, Always Live

നടൻ പ്രിത്വിരാജിന് കൊറോണ സ്ഥിരീകരിച്ചു; ജനഗണമന ലൊക്കേഷനിലെ താരങ്ങൾ നിരീക്ഷണത്തിൽ..!!

4,016

മലയാളത്തിന്റെ പ്രിയ നടൻ പൃഥ്വിരാജ് സുകുമാരന് കൊറോണ സ്ഥിരീകരിച്ചു. കൊച്ചിയിൽ ഷൂട്ടിംഗ് പുരോഗമിക്കുന്ന ജനഗണമന എന്ന പുതിയ ചിത്രത്തിന്റെ ലൊക്കേഷനിൽ വെച്ചാണ് കോവിഡ് 19 സ്ഥിരീകരണം ഉണ്ടായത്.

പൃഥ്വിയെ കൂടാതെ സംവിധായകൻ ഡിജോ ജോസ് ആന്റണിക്കും കോവിഡ് സ്ഥിരീകരിച്ചു. ഇരുവർക്കും കോവിഡ് ബാധിച്ചതോടെ സിനിമയുടെ ഷൂട്ടിങ് താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. ഷൂട്ടിങിൽ പങ്കെടുത്ത എല്ലാവരും ക്വാരന്റെെനിൽ പോകേണ്ടി വരും. ക്വീൻ എന്ന ചിത്രത്തിന് ശേഷം ഡീൻ ജോൺ ആന്റണി ഇരിക്കുന്ന ചിത്രം ആണ് ജനഗണമന. സൂരജ് വെഞ്ഞാറമൂട് ആണ് ചിത്രത്തിൽ മറ്റൊരു പ്രധാന വേഷം ചെയ്യുന്നത്.