Malayali Live
Always Online, Always Live

ദിലീപിന്റെയും കാവ്യയുടെയും മകൾക്ക് രണ്ടാം പിറന്നാൾ; പത്മാസരോവരത്തിൽ ആഘോഷങ്ങൾ ഇങ്ങനെ..!!

3,976

മഞ്ജു വാര്യരെ വിവാഹം മോചനം ചെയ്ത ദിലീപ് 2016 നവംബറിൽ ആയിരുന്നു കാവ്യാ മാധവനെ വിവാഹം കഴിക്കുന്നത്. കാവ്യാ മാധവന്റെയും ദിലീപിന്റെയും രണ്ടാം വിവാഹം കൂടി ആയിരുന്നു ഇത്. മഞ്ജു വാര്യരുമായി വിവാഹ മോചന സമയത്തുള്ള ഗോസിപ്പുകൾക്ക് അവസാനം ആയിരുന്നു കാവ്യാ മാധവനും ദിലീപും ആയി ഉള്ള വിവാഹം.

2018 ഒക്ടോബർ 19 വിജയദശമി ദിനത്തിൽ ആയിരുന്നു ഇരുവർക്കും മകൾ ജനിക്കുന്നത്. വിജയദശമി ദിനത്തിൽ ജനിച്ച കുഞ്ഞിന് മഹാലക്ഷ്മി എന്നാണ് പേര് നൽകിയത്. ഇന്ന് മഹാലക്ഷ്മിയുടെ രണ്ടാം പിറന്നാൾ ആണ്. തന്റെ മൂത്ത മകൾ മീനാക്ഷിക്ക് കൂട്ടായി ആണ് രണ്ടാമത്തെ മകൾ മഹാലക്ഷ്മി എത്തുന്നത്. സമൂഹ മാധ്യമങ്ങൾ വഴി ആണ് രണ്ടാം കുട്ടി ജനിച്ച വിവരം സുഹൃത്തുക്കളെയും ആരാധകരെയും ദിലീപ് അറിയിച്ചത്.

കുട്ടി ജനിച്ചു ഒരു വർഷങ്ങൾക്ക് ശേഷം ആയിരുന്നു മഹാലക്ഷ്മിയുടെ ഒരു ഫോട്ടോ ആദ്യമായി സോഷ്യൽ മീഡിയയിൽ എത്തുന്നത്. ആദ്യ പിറന്നാൾ വലിയ ആഘോഷമാക്കി ആണ് നടത്തിയത്. ദിലീപിന്റെ അമ്മയുടെ കയ്യിൽ ഇരിക്കുന്ന മഹാലക്ഷ്മിയുടെയും അതോടൊപ്പം കുടുംബത്തിന്റെയും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ ട്രെൻഡ് ആയി.

പിന്നീട് ക്രിസ്മസ് ദിനത്തിലും ദിലീപിന്റെ ഒപ്പം ഉള്ള മഹാലക്ഷ്മിയുടെ ഫോട്ടോകൾ വന്നിരുന്നു. ഇപ്പോൾ പത്മാസരോവരത്തിൽ വീണ്ടും ആഘോഷങ്ങൾ എത്തിയിരിക്കുകയാണ്. ആദ്യം കാവ്യയുടെ പിറന്നാൾ ആയിരുന്നു. പിന്നീട് ഇപ്പോൾ മഹാലക്ഷ്മിയുടേത്.

ഇനി ദിലീപിന്റെ യും ശേഷം വിവാഹ വാർഷികവും എത്തും. എല്ലാം ആഘോഷിക്കുന്ന ആൾ കൂടി ആണ് ദിലീപ്. മഹാലക്ഷ്മിയുടെ പിറന്നാൾ ആഘോഷ ചിത്രങ്ങൾ കാണാൻ ഉള്ള കാത്തിരിപ്പിൽ ആണ് ആരാധകർ. കൊറോണ ആയതു കൊണ്ട് ആഘോഷങ്ങൾ വലുതായി ഉണ്ടാവില്ല എന്നാണ് അറിയുന്നത്.