Malayali Live
Always Online, Always Live

ചീരു അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലം; നിറവയറോടെ ചീരുവിനെ കാണാൻ മേഘ്ന എത്തി..!!

3,248

കൊറോണ കാലത്തിൽ ഏറ്റവും കൂടുതൽ സങ്കടം ഉണ്ടാക്കിയ വാർത്ത ആയിരുന്നു കന്നഡ നടൻ ചിരഞ്ജീവി സർജയുടെ അപ്രതീക്ഷിത വിയോഗം. സിനിമ ലോകത്തെ ഒട്ടാകെ സങ്കടത്തിൽ ആക്കിയ വാർത്തയിൽ ഒന്നാണ്.

പ്രിയതമന്റെ വിയോഗത്തിൽ തളർന്നു കരഞ്ഞു നിൽക്കുന്ന മേഘ്‌നയുടെ മുഖം ഇന്നും ജന മനസുകളിൽ ഉണ്ടെന്നു വേണം പറയാൻ. എന്നാൽ ഇപ്പോൾ മാസങ്ങൾ പിന്നിടുമ്പോൾ ആ വേദനയിൽ നിന്നും പുഞ്ചിരിയോടെ പുഞ്ചിരിയോടെ തന്റെ കുഞ്ഞിനെ വരവേൽക്കാൻ ഉള്ള കാത്തിരിപ്പിൽ ആണ് മേഘ്‌ന.

ജൂൺ 7 ആയിരുന്നു ചിരഞ്ജീവി സർജ ഹൃദയാഘാതം മൂലം അപ്രതീക്ഷിതമായി വിടവാങ്ങിയത്. രണ്ടാം വിവാഹ വാര്ഷകത്തിന് ശേഷം തങ്ങൾക്ക് കൂട്ടായി മൂന്നാമത് ഒരു അഥിതി കൂടി വരുന്നതിന്റെ കാത്തിരിപ്പുകൾക്ക് ഇടയിൽ ആയിരുന്നു സർജയുടെ വിയോഗം. ആ സമയത്തു മേഘ്‌ന നാല് മാസം ഗർഭിണി ആയിരുന്നു.

ചീരുവിന്റെ മരണത്തിന് ശേഷം സങ്കടങ്ങൾ പങ്കു വെച്ച് മേഘ്‌ന എത്തിയിരുന്നു. കുറച്ചു ദിവസങ്ങൾക്കു മുന്നേ മേഘനയുടെ ബേബി ഷവർ ചിത്രങ്ങൾ വൈറൽ ആയിരുന്നു. ചീരുവിന്റെ ആഗ്രഹം പോലെ മൂന്ന് സ്ഥലങ്ങളിൽ ആണ് ബേബി ഷവർ ആഘോഷം നടന്നത്.

അതോടൊപ്പം സഹോദരൻ ധ്രുവ് സർജ ഔദ്യോഗികമായി ബേബി ഷവർ വിഡിയോയും പങ്കു വെച്ചിരുന്നു. ധ്രുവിന്റെ കൈപിടിച്ച് വേദിയിലേക്ക് എത്തുന്ന മേഘനയുടെ ചിത്രങ്ങളും വൈറൽ ആയി മാറിയിരിക്കുന്നു. ചീരുവിന്റെ ചിത്രങ്ങൾ കണ്ടു കണ്ണുകൾ നിറയുന്ന മേഘനയെ ധ്രുവ് ചേർത്ത് പിടിക്കുന്നതും ഉണ്ട്.

ഈ സമയവും കടന്നു പോകും എന്നും മേഘനാക്ക് വേണ്ടി തങ്ങൾ കുടുംബവും മുഴുവനും ഒന്നായി ഉണ്ടാകും എന്നും അർജുൻ പറയുന്നു. നെഗറ്റീവ് കാര്യങ്ങളെ പോസിറ്റീവ് ആക്കുന്നത് ആണ് ഇത്തരത്തിൽ ഉള്ള ചടങ്ങുകൾ വഴി നടക്കുന്നത് എന്ന് താരം കൂട്ടിച്ചേർത്തു.

കഴിഞ്ഞ ദിവസം ചീരുവിന്റെ ജന്മദിനത്തോട് അനുബന്ധിച്ചു മേഘന ശവകുടീരത്തിൽ നിരവയറുമായി എത്തിയിരുന്നു. വളരെ സിംപിൾ ആയി നീല ചുരിദാർ ആയിരുന്നു മേഘന എത്തിയത്.