Malayali Live
Always Online, Always Live

കേരളത്തിൽ കൊറോണ വ്യാപനം; അഞ്ചു പേരിൽ കൂടുതൽ ഒത്തുകൂടരുത്; സർക്കാരിന്റെ കർശന നിർദ്ദേശം..!!

3,617

കേരളത്തിൽ കൊറോണ വ്യാപനം അതിവേഗത്തിൽ കൂടുമ്പോൾ കർശന നിർദ്ദേശങ്ങളുമായി കേരളം സർക്കാർ. അഞ്ചിൽ കൂടുതൽ ആളുകൾ കൂട്ടം കൂടരുത് എന്ന് സർക്കാർ നിർദ്ദേശം.

ഇത് സംബന്ധിച്ച് ഉള്ള ഉത്തരവ് സർക്കാർ പുറത്തിറക്കി. ശനിയാഴ്ച മുതൽ ആണ് പ്രാബല്യത്തിൽ വരുന്നത്. ഈ മാസം 31 വരെ ആണ് ഈ ഉത്തരവിന്റെ കാലാവധി. പ്രാദേശിക സാഹചര്യങ്ങൾ വിലയിരുത്തി കളക്ടർക്ക് കൂടുതൽ നടപടികൾ സ്വീകരിക്കാം.

വിവാഹത്തിന് 50 പേരും മരണാനന്തര ചടങ്ങിൽ 20 പേർ മാത്രമേ പങ്കെടുക്കൻ പാടുള്ളൂ. സാമൂഹിക അകലം പാലിക്കാത്ത ആളുകൾക്ക് എതിരെയും കടകളിൽ എത്തുമ്പോൾ സാമൂഹിക അകലം ഉണ്ടായില്ല എങ്കിൽ കടയുടമക്ക് എതിരെയും നടപടി എടുക്കും. സിആർപിസി 144 പ്രകാരം ആണ് ഉത്തരവ്‌.