ചാക്കോയും മേരിയും സീരിയൽ സെറ്റിൽ 23 പേർക്ക് കോവിഡ്; നിർമാതാവിന് എതിരെ വ്യാജ വാർത്ത, താക്കീതുമായി ടെലിവിഷൻ ഫ്രട്ടേണിറ്റി..!!
കൊച്ചിയിൽ ഷൂട്ടിംഗ് പുരോഗമിച്ചു കൊണ്ട് ഇരിക്കുന്ന മലയാളം പരമ്പര ചാക്കോയും മേരിയും ലൊക്കേഷനിൽ 23 പേർക്ക് കൊറോണ വ്യാപനം സ്ഥിരീകരിച്ചു. അഭിനേതാക്കളും സാങ്കേതിക പ്രവർത്തകരും അടക്കം 25 ആളുകൾ ക്വറന്റൈനിൽ ആണ്. എറണാകുളത്ത് ഉള്ള രണ്ടു ഗസ്റ്റ് ഹൗസുകളിൽ ആയി ആണ് ഇവരെ താമസിപ്പിച്ചു ഇരിക്കുന്നത്.
അതെ സമയം ഈ സീരിയലിൽ പ്രവർത്തിക്കുകയും തുടർന്ന് പുറത്തേക്ക് പോയ അഭിനേതാക്കളുടെയും സാങ്കേതിക പ്രവർത്തകരുടെയും ലിസ്റ്റ് ടെലിവിഷൻ ഫ്രട്ടേണിറ്റി പുറത്തു വിട്ടു. എന്നാൽ കൊറോണ വാർത്ത പുറത്തു വന്നതിനു പിന്നാലെ സീരിയലിന്റെ നിർത്തായതാവിന് എതിരെ വാസ്തവ വിരുദ്ധമായ വാർത്തകൾ പുറത്തു വന്നിരുന്നു.
സാമൂഹിക മാധ്യമങ്ങൾ വഴി ആണ് കൂടുതൽ പ്രചാരണങ്ങൾ നടന്നത്. ഇതോടെ ഇത്തരത്തിൽ ഉള്ള വ്യാജ വാർത്തകൾ നൽകുന്നവർക്ക് എതിരെ ശക്തമായ താക്കീത് ടെലിവിഷൻ ഫ്രട്ടേണിറ്റി നൽകി. കോവിഡ് സ്ഥിരീകരണം ഉണ്ടായതിന് തൊട്ട് പിന്നാലെ ചിത്രീകരണം നിർത്തി വെക്കുകയും തുടർ നടപടികൾ സ്വീകരിക്കുകയും ചെയ്തു.
ഇ സംഭവം നടന്നത് കൊണ്ട് ഇനി സീരിയൽ ലൊക്കേഷനിൽ ശക്തമായ മുൻകരുതലുകൾ നടത്തണം എന്നും നിയന്ത്രണങ്ങൾ പാലിക്കണം എന്നും ഫ്രട്ടേണിറ്റി ഉദ്യോഗസ്ഥർ താക്കീത് നൽകി. സീരിയലിൽ പ്രവർത്തിച്ച് പിന്നീട് പുറത്തേക്ക് പോയ അഭിനേതാക്കളുടെയും സാങ്കേതിക പ്രവർത്തകരുടെയും ലിസ്റ്റ് കേരള ടെലിവിഷൻ ഫ്രട്ടേണിറ്റി പുറത്തുവിട്ടു.
അഭിനേതാക്കൾ
വി കെ ബൈജു, അർച്ചന സുശീലൻ, നീന കുറുപ്പ്, സജന, ടോണി, ബാലചന്ദ്രൻ ചുള്ളിക്കാട്, ദേവി അജിത്ത്, ലിസി ജോസ്, ചിലങ്ക, അൻസിൽ.
സാങ്കേതിക പ്രവർത്തകർ
രവി ചന്ദ്രൻ (ക്യാമറമാൻ),
പ്രദീപ് വള്ളിക്കാവ് (സംവിധായകൻ),
കനകരാജ് (ക്യാമറമാൻ),
സുധീഷ് ശങ്കർ (സംവിധായകൻ)