മലയാളത്തിന്റെ പ്രിയനടി മിയ വിവാഹിതയായി. ശനിയാഴ്ച ഉച്ചക്ക് 2.30 നു ആയിരുന്നു സെന്റ് ബസലിക്ക പള്ളിയിൽ വെച്ച ആയിരുന്നു വിവാഹം. എറണാകുളം സ്വദേശിയും വ്യവസായിയുമായ അശ്വിൻ ഫിലിപ്പ് ആണ് മിയയുടെ വരൻ. കോവിഡ് കാലത്ത് വളരെ ലളിതമായി നടന്ന ചടങ്ങുകളും തുടർന്ന് വൈകിട്ട് വിവാഹ സൽക്കാരവും നടന്നു.
വളരെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രം ആയിരുന്നു ചടങ്ങുകളിൽ പങ്കെടുത്തത്. കൊവിഡ് മാനദണ്ഡങ്ങളെല്ലാം പാലിച്ച് കൊണ്ടായിരുന്നു വിവാഹം നടത്തിയത്. ഇരുവരും പള്ളിയിലേക്ക് മാസ്കും വെച്ചാണ് കയറി വന്നത്. ഓഫ് വൈറ്റ് നിറമുള്ള ഗൗൺ ആയിരുന്നു മിയയുടെ വിവാഹ വസ്ത്രം. കൈയിൽ ബോക്കയുമായിട്ടാണ് മിയ എത്തിയത്.
വിവാഹ വസ്ത്രത്തിനൊപ്പം വളരെ ചുരുക്കം ആക്സസറീസ് മാത്രമേ ഉണ്ടായിരുന്നുള്ളു. കോട്ടും സ്യൂട്ടുമായിരുന്നു അശ്വിന്റെ വേഷം. വധു വരന്മാരുടെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു വിവാഹത്തിന്റെ ചടങ്ങുകളിൽ പങ്കെടുത്തിരുന്നത്. മെയ് 30 നായിരുന്നു ഇവരുടെ വിവാഹനിശ്ചയം. പാലാ സെൻറ് തോമസ് കത്തീഡ്രലിൽ വച്ച് കഴിഞ്ഞ മാസാവസാനം മനസമ്മതവും നടന്നിരുന്നു.
മനസമ്മത ചടങ്ങിലും അടുത്ത ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും മാത്രമായിരുന്നു ക്ഷണം. മിയയുടെ അമ്മ മിനിയാണ് മാട്രിമോണിയൽ സൈറ്റിലൂടെ അശ്വിനെ കണ്ടെത്തിയത്. വിവാഹത്തലേന്ന് നടക്കുന്ന മധുരംവെപ്പ് ചടങ്ങിൽ നിന്നുള്ള മിയയുടെ ചിത്രങ്ങൾ പുറത്തെത്തിയിരുന്നു.
കുടുംബാംഗങ്ങലും കൂട്ടുകാരികളും ചേർന്ന് മിയയ്ക്ക് സർപ്രൈസ് ആയി ബ്രൈഡൽ പാർട്ടിയും മിയയ്ക്കായി ഒരുക്കിയിരുന്നു. ഇതിന്റെ ഫോട്ടോസെല്ലാം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.