Malayali Live
Always Online, Always Live

വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിൽ കല്യാണി എത്തിയത് മറ്റൊരു താരപുത്രിക്ക് പകരക്കാരിയായി; ദുൽഖറിന്റെ നായികയാവാൻ താല്പര്യമില്ല എന്ന് പറഞ്ഞതിന് കാരണം പറഞ്ഞു ചക്കി..!!

5,134

ഇടക്കാലത്തിന് ശേഷം സുരേഷ് ഗോപിയും ശോഭനയും അഭിനയ ലോകത്തിലേക്ക് തിരിച്ചെത്തുകയും സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യൻ ആദ്യമായി സംവിധായക കുപ്പായം അണിഞ്ഞ ചിത്രം കൂടി ആയിരുന്നു വരനെ ആവശ്യമുണ്ട് എന്ന ചിത്രം. ദുൽഖർ സൽമാൻ നിർമിച്ച ചിത്രത്തിൽ ദുൽഖർ ഒരു പ്രധാന വേഷത്തിൽ എത്തുകയും അതോടൊപ്പം കല്യാണി പ്രിയദർശൻ നായികയായി എത്തുകയും ചെയ്തു.

തമാശയും പ്രണയവും കുടുംബ ബന്ധങ്ങളുടെയും കഥ പറഞ്ഞ ചിത്രം വമ്പൻ വിജയമായി മാറുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ കല്യാണിക്ക് പകരം മലയാളത്തിലെ മറ്റൊരു താരപുത്രിയെ ആയിരുന്നു ഈ സിനിമയിലെ ക്ക് ആദ്യം പരിഗണിച്ചത് എന്നാണ് എന്നാണ് ഇപ്പോൾ പുറത്തു വരുന്നത്. ജയറാമിന്റെ മകൾ മാളവിക എന്ന ചക്കി തന്നെ ആണ് ഇക്കാര്യം വെളിപ്പെടുത്തൽ നടത്തിയതും.

ഫ്ലാഷ് മൂവീസിന് നൽകിയ അഭിമുഖത്തിൽ വരനെ ആവശ്യമുണ്ട് എന്ന സമീപകാല ഹിറ്റ് ചിത്രത്തിൽ നായിക വേഷത്തിൽ അനൂപ് സത്യൻ ആദ്യം കണ്ടിരുന്നത് മാളവികയെയായിരുന്നു എന്ന് ജയറാം വ്യക്തമാക്കി. പിന്നീട് പ്രിയദർശന്റെ മകളായ കല്യാണിയാണ് നായിക വേഷം കൈകാര്യം ചെയ്തിരുന്നത്. താൻ എന്തുകൊണ്ട് ആ ചിത്രം സ്വീകരിച്ചില്ല എന്ന കാരണവും മാളവിക എന്ന ചക്കി തുറന്ന് പറഞ്ഞിരിക്കുകയാണ്.

ഒരു സിനിമ ചെയ്യാനുള്ള പക്വത ഇതുവരെ തനിക്ക് വന്നട്ടില്ലയെന്നും പക്വത വന്നു എന്ന ബോധ്യം തനിക്ക് വരുമ്പോൾ നല്ല ഓഫറുകൾ സ്വീകരിക്കുമെന്ന് ചക്കി വ്യക്തമാക്കി. താനിപ്പോൾ മോഡലിങാണ് കൂടുതലായി ചെയ്യുന്നതെന്ന് താരം കൂട്ടിച്ചേർത്തു. ചക്കി എന്ന് വിളിക്കുന്ന മാളവികയുടെ മലയാള സിനിമയിലെക്കുള്ള വരവിനായാണ് സിനിമ പ്രേമികൾ ഇപ്പോൾ കാത്തിരിക്കുന്നത്.

ജയറാം – മാളവിക എന്നിവർ ചേർന്ന് അഭിനയിച്ച ഒരു പരസ്യം അടുത്തിടെ സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. ജയറാമിന്റെ മകനായ കാളിദാസ് മലയാളം തമിഴ് എന്നീ ഭാഷകളിൽ നായകനായി ഇപ്പോൾ സിനിമയിൽ സജീവമാണ്.