Malayali Live
Always Online, Always Live

രജനികാന്ത് സമ്മതിച്ചില്ല; എന്നിട്ടും സംവിധായകൻ നിർബന്ധിച്ചു എന്റെ കാലു പിടിപ്പിച്ചു; ശോഭന പറയുന്നു..!!

3,349

മലയാളത്തിൽ ഒട്ടേറെ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുള്ള താരം ആണ് ശോഭന. മലയാളത്തിൽ ഒരു കാലത്തിൽ ഏറ്റവും കൂടുതൽ ആരാധകർ ഉള്ള നായിക ആയിരുന്നു ശോഭന. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും കന്നടയിലും ഹിന്ദിയിലും എന്തിനേറെ ഇംഗ്ലീഷ് ചിത്രത്തിൽ വരെ താരം അഭിനയിച്ചിട്ടുണ്ട്.

230 ഓളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള താരം മികച്ച ഭരതനാട്യ നർത്തകി കൂടി ആണ്. മികച്ച നടിക്കുള്ള ദേശിയ അവാർഡ് 2 വട്ടവും അതോടപ്പം കേരളം സംസ്ഥാന ചലച്ചിത്ര അവാർഡും താരം നേടിയിട്ടുണ്ട്. അടൂർ ഗോപാലകൃഷ്ണൻ ജി.അരവിന്ദൻ കെ.ബാലചന്ദർ എ.എം. ഫാസിൽ മണി രത്‌നം ഭരതൻ ഉപലപതി നാരായണ റാവു പ്രിയദർശൻ എന്നീ പ്രമുഖരായ സംവിധായകരുരോടൊപ്പം പ്രവർത്തിച്ചിട്ടുണ്ട്.

1984 ൽ പുറത്തിറങ്ങിയ ബാലചന്ദ്രൻ സംവിധാനം ചെയ്ത ഏപ്രിൽ 18 എന്ന ചിത്രത്തിൽ കൂടി ആയിരുന്നു താരം അഭിനയ ലോകത്തിൽ എത്തുന്നത്. ഭരതന്റെ ഇത്തിരിപ്പൂവേ ചുവന്ന പൂവേ എന്ന മമ്മൂട്ടി ചിത്രത്തിലാണ് ശോഭന രണ്ടാമതായി അഭിനയിക്കുന്നത്. അതേ വർഷം തന്നെ മമ്മൂട്ടിയുടെ നായികയായി കാണാമറയത്ത് എന്ന ചിത്രത്തിലും ശോഭന അഭിനയിച്ചു.

1994 ൽ ഫാസലിന്റെ മണിച്ചിത്രത്താഴ് എന്ന ചിത്രത്തിലെ മികവുറ്റ അഭിനയത്തിന് ശോഭനക്ക് മികച്ച നടിക്കുള്ള ദേശീയ അവാർഡ് ലഭിച്ചു. തന്റെ കാലുകൾ പിടിക്കുന്ന സീൻ രജനികാന്ത് ചെയ്യേണ്ടി വന്നതിനെ കുറിച്ച് ആണ് ഇപ്പോൾ ശോഭന പറയുന്നത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ..

തമിഴിൽ രജനീകാന്തിന് ഒപ്പം അഭിനയിച്ച ശിവ എന്ന ചിത്രത്തിൽ രജനികാന്ത്‌ തന്റെ കാല് പിടിച്ചത് വലിയ വിവാദമായ കാര്യം തുറന്ന് പറയുകയാണ് ശോഭന ഇപ്പോൾ. സംവിധായകൻ ഇ രംഗത്തെ പറ്റി ആദ്യം പറഞ്ഞപ്പോൾ തന്നെ രജനി വേണ്ടെന്ന് പറഞ്ഞെന്നും എന്നാൽ സംവിധായകൻ ഒടുവിൽ അദ്ദേഹത്തെ കൊണ്ട് സമ്മതിപ്പിക്കുകയിരുന്നുവെന്നും ശോഭന പറയുന്നു.

രജനിക്ക് തന്റെ കാല് പിടിക്കുന്നതിൽ വിഷയമൊന്നും ഇല്ലായിരുന്നു എങ്കിലും ആരാധകർ അത് വലിയ വിഷയമാക്കിയെന്നും അതാണ് രജനി ആ രംഗം വേണ്ടെന്ന് ആദ്യമേ ആവശ്യപെട്ടത്. ആരാധകരുടെ ഭാഗത്ത് നിന്നും ഇ കാര്യം കാണിച്ചുകൊണ്ട് ഒരുപാട് ഭീഷണികൾ അടക്കം വന്നുവെന്നും.

തലൈവർ എന്തിന് കാല് പിടിക്കണം എന്ന് തുടങ്ങിയ ചോദ്യങ്ങളായിരുന്നു ഏറെയും. എന്നാൽ രജനി നല്ല മനസ്സിന് ഉടമയാണെന്നും അത് അദ്ദേഹത്തിന് ഒപ്പം അഭിനയിച്ച എല്ലാവർക്കും അറിയാമെന്നും താരം പറയുന്നു.