നമ്മുടെ അടുക്കളയിൽ ഒക്കെ ഒത്തിരി അധികം ഉപകാരം ഉണ്ടാകുന്ന ഒരു കാര്യം ആണ് ഇന്ന് പറയാൻ പോകുന്നത്. പലപ്പോഴും നമ്മുടെ അടുക്കളയിൽ സിങ്ക് ബ്ലോക്ക് ആകാറുണ്ട്. പാത്രങ്ങൾ കഴുകുമ്പോൾ ഉണ്ടാകുന്ന അവശിഷ്ടങ്ങളും മറ്റും താങ്ങി നിൽക്കുന്നത് ആണ് പ്രധാന കാരണം. ഇത്തരത്തിൽ സംഭവിക്കുമ്പോൾ നമ്മൾ കുത്തി ഇറക്കിയും മറ്റും ആണ് വേസ്റ്റ് കളയുന്നത്.
അങ്ങനെ ബുദ്ധിമുട്ടി ഇനി സിങ്കിന്റെ ബ്ലോക്ക് മാറ്റണ്ട. അതിനുള്ള എളുപ്പ വഴി അറിയാം. ആദ്യം രണ്ടു ടീസ് സ്പൂൺ ബേക്കിങ് സോഡാ എടുക്കുക. തുടർന്ന് സിങ്കിന്റെ ഡ്രൈനേജ് ഹോളിലേക്ക് ഇട്ടുകൊടുക്കുക. അതിനു ശേഷം അതിലേക്കു വിനാഗിരി ഒഴിക്കുക. നമ്മൾ സാധാരണ ഉപയോഗിക്കുന്ന സിന്ററിക്ക് വിനാഗിരി ഒഴിച്ചാൽ മതി. ഇങ്ങനെ ചെയ്ത ശേഷം രണ്ടോ മൂന്നോ മിനിറ്റ് വെയിറ്റ് ചെയ്യുക. ഈ സമയം ഇതിലേക്ക് വെള്ളം ഒന്നും ഒഴിക്കരുത്.
അതിനു ശേഷം ഇതിലേക്ക് നല്ല ചൂടുള്ള വെള്ളം നന്നായി ചൂടുള്ളത് തന്നെ ഒഴിക്കുക. ഇങ്ങനെ ചെയ്തുകഴിഞ്ഞാൽ തെഴെക്കുള്ള പൈപ്പിൽ പറ്റിപ്പിടിച്ചു ഇരിക്കുന്ന പൂപ്പലും പായലും അടക്കം ഉരുകി പോകുന്നത് ആയിരിക്കും. ചൂടുവെള്ളം ഒഴിച്ചു എന്ന് കരുതി പൈപ്പ് കെടുപ്പറ്റുക ഒന്നും ഇല്ല.
ആഴ്ചയിൽ ഒരു പ്രാവശ്യം എങ്കിലും ഇത്തരത്തിൽ ചെയ്താൽ മാത്രമേ ഇതിനുള്ള ഗുണം ലഭിക്കുക ഉള്ളൂ. പൈപ്പ് ഉരുകും എന്നുള്ള ഭയം ഉണ്ടെങ്കിൽ ചൂട് വെള്ളം ഒഴിച്ചതിന് ശേഷം പത്ത് സെക്കന്റ് കഴിയുമ്പോൾ ടാപ്പ് തുറന്നു വെച്ചാലും മതി.
https://youtu.be/tcNC80Dzsp4
How to Clean Kitchen Sinks and Drains