Malayali Live
Always Online, Always Live

ശരീരത്തിൽ എവിടെയും ടാറ്റൂ പതിക്കാൻ മടിയില്ലാത്ത നടിമാർ; അവരെ കുറിച്ച് അറിയാം..!!

4,510

വസ്ത്രങ്ങളുടെ ഇറക്ക കുറവും കൂടുതലും കീറിയും മുറിച്ചും അതോടൊപ്പം ആഭരണങ്ങൾ അണിഞ്ഞും എല്ലാം ഫാഷൻ ലോകം കൊഴുക്കുമ്പോൾ അതോടൊപ്പം ടാറ്റൂ എന്ന പുതിയ ട്രെൻഡ് കൂടി എത്തിയിരിക്കുകയാണ്. ബോളിവുഡ് താരങ്ങളുടെയും ഹോളിവുഡ് താരങ്ങളുടെയും പിന്നാലെ നമ്മുടെ കൊച്ചു കേരളത്തിലെ നായിക നടിമാർ അടക്കം ഉള്ളവർ ഇപ്പോൾ ഈ ടാറ്റൂ ട്രെൻഡിന് പുറകെ ആണ്.

ആദ്യം ഒക്കെ കയ്യിലും മറ്റും പതിച്ചിരുന്ന ടാറ്റൂ ഇപ്പോൾ ശരീരത്തിൽ എവിടെയും പതിക്കുന്നതിൽ മടിയില്ലാതെ അത് പ്രദർശിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഇന്ന് ട്രെൻഡ് ആയി നിൽക്കുന്ന തെന്നിന്ത്യൻ താരസുന്ദരികളുടെ ടാറ്റൂ ഭ്രമത്തെ കുറിച്ച് അറിയാം. മലയാളത്തിലെ ഒട്ടുമിക്ക താരങ്ങളും ശരീരത്തിൽ ടാറ്റൂ പതിച്ചിട്ടുണ്ട്. അർഥങ്ങൾ ഉള്ള ടാറ്റൂകൾ ആണ് കൂടുതലും. മലയാളത്തിലെ പ്രിയ നടി നമിത പ്രമോദ് കഴുത്തിന്റെ പിന്നിൽ ആണ് ടാറ്റൂ വെച്ചിരിക്കുന്നത്.

അമല പോൾ കയ്യിലും പുറത്തും ടാറ്റൂ അടിച്ചിട്ടുണ്ട്. ഭാവന ടാറ്റൂ അടിച്ചിരിക്കുന്നത് നെഞ്ചിലും കയ്യിന്റെ തണ്ടിലും ആണ്. ലെന ട്രെൻഡ് ആയി ടാറ്റൂ ധരിക്കുന്ന മലയാളം നടിയാണ്. മാറിടത്തോട് ചേർന്നാണ് സിമ്രാനും തൃഷയും ടാറ്റൂ അടിച്ചിരിക്കുന്നത്. തപസി ടാറ്റൂ അടിച്ചിരിക്കുന്നത് കാലിൽ ആണ്. കൂടുതൽ താരങ്ങൾ റ്റാറ്റൂ അടിച്ചത് കാണാം..