Malayali Live
Always Online, Always Live

അന്ന് അമേരിക്കയിൽ സിനിമ കാണാൻ പോയപ്പോൾ ലാലേട്ടൻ ഒപ്പിച്ച കുസൃതി ഞാൻ ശരിക്കും ആസ്വദിച്ചു; ലക്ഷ്മി ഗോപാലസ്വാമി..!!

3,387

മലയാളത്തിൽ അരയന്നങ്ങളുടെ വീട് എന്ന ചിത്രത്തിൽ കൂടി മമ്മൂട്ടിയുടെ നായികയായി അഭിനയ ലോകത്തേക്ക് എത്തിയ താരം ആണ് ലക്ഷ്മി ഗോപാലസ്വാമി. മലയാളത്തിൽ കൂടി ആണ് തുടക്കം എങ്കിൽ കൂടിയും തരാം കർണാടക സ്വദേശിയാണ്. മലയാളത്തിൽ കൂടാതെ തമിഴിലും തെലുങ്കിലും അഭിനയിച്ചിട്ടുള്ള താരം കടുത്ത മോഹൻലാൽ ആരാധിക കൂടി ആണ്..

കൂടാതെ മോഹൻലാലിനൊപ്പം നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. മാമ്പഴക്കാലം , കീർത്തി ചക്ര , വാമനപുരം ബസ് റൂട്ട് , ശിക്കാർ തുടങ്ങി ഒട്ടേറെ ചിത്രങ്ങളിൽ മോഹൻലാലിനൊപ്പം അഭിനയിക്കാൻ ഉള്ള അവസരം ലക്ഷ്മിക്ക് ലഭിച്ചിട്ടുണ്ട്. മോഹൻലാൽ ഒപ്പിച്ച കുട്ടിത്തം നിറഞ്ഞ കുസൃതി നടിയും ആരാധികയുമായ ലക്ഷ്മി ഗോപാല സ്വാമി ഇപ്പോൾ വെളിപ്പെടുത്തുയാണ്. നിരവധി സിനിമകളിൽ മോഹനലാലിന് ഒപ്പം അഭിനയിച്ച ലക്ഷ്മി അദ്ദേഹത്തിന്റെ അടുത്ത സുഹൃത്ത് കൂടിയാണ്. മോഹൻലാൽ മുകേഷ് വിനീത് ഉൾപ്പടെ ഉള്ളവർ പങ്കെടുത്ത ഒരു സ്റ്റേജ് ഷോക്ക് പോയപ്പോൾ നടന്ന കാര്യങ്ങളാണ് താരം പറയുന്നത്.

അമേരിക്കയിൽ സ്റ്റേജ് ഷോയിൽ എത്തിയപ്പോളാണ് മോഹൻലാൽ പറയുന്നത് ബ്രാഡ് പിറ്റിന്റെ ഒരു അടിപൊളി ഇംഗ്ലീഷ് പടം അടുത്തുള്ള തിയേറ്ററിൽ ഓടുന്നുണ്ടെന്നും നല്ല സിനിമയാണെന്ന് പറഞ്ഞു മുകേഷ് വിനീത് എന്നിവർക്ക് ഒപ്പം തന്നോടും വരാൻ വാശി പിടിച്ചു. ഒടുവിൽ മോഹൻലാലിന്റെ നിർദേശ പ്രകാരം സിനിമക്ക് പോയെന്നും തിയേറ്ററിൽ എത്തി സിനിമ തുടങ്ങിയപ്പോൾ പരസ്പരം മുഖം നോക്കി ഇരിക്കേണ്ട അവസ്ഥ വന്നെന്നും കാരണം സിനിമ ജർമ്മൻ ഭാഷയിലായിരുന്നു. ആർക്കും ഒന്നും മനസിലാകാതെ ഇരുന്നപ്പോൾ ലാലേട്ടൻ പോപ്‌ കോണും കഴിച്ചുകൊണ്ട് സിനിമ ആസ്വദിച്ചു കാണുന്നു.

കഴിച്ചു തുടങ്ങി 7 മിനിറ്റ് കൊണ്ട് അത് തീർത്തെന്നും പിന്നീട് ഓരോ സീൻ വരുമ്പോളും മോഹൻലാലും മുകേഷും കൂടി ഇരുന്നു ഉറക്കെ പൊട്ടിച്ചിരിക്കാനും തുടങ്ങി. അവരുടെ ഒപ്പം ഇരുന്നാൽ സമയം പോകുന്നത് അറിയില്ലെന്നും തങ്ങളെ അവിടെ ഉള്ളവർക്ക് അറിയാത്തത് കൊണ്ട് അത് അവർ ശരിക്ക് ആസ്വദിച്ചെന്നും ലക്ഷ്മി പറയുന്നു. പലപ്പോഴും ഷോപ്പിങ്ങിന് ഇറങ്ങിയപ്പോൾ കൂളായി തെരുവിൽ കൂടി നടന്നു പോകുന്ന മോഹൻലാലിനെ കണ്ടെന്നും ലക്ഷ്മി പറയുന്നു.