Malayali Live
Always Online, Always Live

റിമയുടെ കിടിലം ചിത്രങ്ങൾ പകർത്തി ആഷിക്ക് അബു; ഫോട്ടോയെ കുറിച്ച് റിമ പറയുന്നത് ഇങ്ങനെ..!!

3,445

ഒട്ടേറെ നല്ല വേഷങ്ങൾ ചെയ്തു മലയാളത്തിൽ തിളങ്ങി നിൽക്കുന്ന താരമാണ് റിമ കല്ലിങ്കൽ. നടിയായും അതിനൊപ്പം തന്നെ നർത്തകി ആയും മോഡൽ ആയും ഒക്കെ തിളങ്ങിയ താരം വിവാഹം കഴിച്ചത് ഏറെ നാളത്തെ പ്രണയത്തിനു ശേഷം സംവിധായകൻ ആഷിഖ് അബുവിനെ ആയിരുന്നു. ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതു എന്ന ചിത്രത്തിൽ കൂടിയാണ് റിമ അഭിനയത്തിലേക്ക് എത്തിയത് എങ്കിൽ കൂടിയും 22 ഫെമയിൽ കോട്ടയം എന്ന ചിത്രത്തിൽ കൂടി ആണ് താരം ശ്രദ്ധ നേടിയത്.

ഈ ചിത്രത്തിന്റെ സംവിധായകൻ ആഷിഖ് അബു ആയിരുന്നു. ഇതിലെ അഭിനയത്തിൽ കൂടി ആ വർഷത്തെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് നിശയിൽ മികച്ച നടിയുമായി മാറി റിമ കല്ലിങ്കൽ. 2013 ൽ ആയിരുന്നു റിമയും ആഷിഖ് അബുവും വിവാഹം കഴിക്കുന്നത്. നിരവധി വിവാദം നിറഞ്ഞ വിഷയങ്ങളിൽ ബോൾഡ് ആയ നിലപാടുകൾ സ്വീകരിച്ചത് കൊണ്ട് തന്നെ റിമ എന്ന താരത്തിന് മലയാളത്തിൽ അവസരങ്ങൾ കുറഞ്ഞു എന്ന് വേണം പറയാൻ. കഴിഞ്ഞ വർഷം പ്രളയ ഫണ്ട് സമാഹരിക്കാൻ നടത്തിയ മ്യൂസിക് ഷോയും അവസാനം വിവാദത്തിൽ ആണ് അവസാനിച്ചത്.

സോഷ്യൽ മീഡിയയിൽ സജീവമായി റിമ കല്ലിങ്കൽ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ഭർത്താവ് ആഷിഖ് അബു എടുത്ത ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുകയാണ്. ‘ഞങ്ങളുടെ ലോക് ഡൗൺ ചിത്രങ്ങൾ’ എന്ന ക്യാപ്ഷനോടെ ആഷിഖിനെ ടാഗ് ചെയ്താണ് റിമാ ഫോട്ടോസ് പങ്കുവച്ചിരിക്കുന്നത്. ഒരുപാട് ആരാധകർ ഫോട്ടോസിനെ താഴെ കമന്റുകൾ ഇട്ടിട്ടുണ്ട്. വൈറസ് ആണ് താരം അവസാനം അഭിനയിച്ച സിനിമ. കൊച്ചിയിൽ മാമാങ്കം എന്ന പേരിൽ ഒരു നൃത്ത വിദ്യാലയം റിമ നടത്തുന്നുണ്ട്.