Malayali Live
Always Online, Always Live

കൂർമ്മ ബുദ്ധിയാണ് ദിലീപിന്; ദിലീപിന്റെ പതനം ആഗ്രഹിച്ചവരുണ്ട്; അങ്ങനെ ഒരു വിഡ്ഢിത്തം ദിലീപ് കാണിക്കില്ല; മഹേഷ് പറയുന്നു..!!

3,644

കൊച്ചിയിൽ നടിയുമായി ബന്ധപ്പെട്ട കേസിൽ ദിലീപ് വിവാദത്തിൽ ആയിട്ട് കാലങ്ങൾ കുറെയായി. എത്രയൊക്കെ വാർത്തകൾ ആകാതെ ഇരുന്നാലും ഇടക്കൊക്കെ വീണ്ടും വീണ്ടും അത് സമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടും.

ഈ വിഷയത്തിൽ നിരവധി ആളുകൾ ദിലീപിനെതിരെ തിരിയുമ്പോൾ കൂടിയും പിന്തുണ നൽകിയ ആളുകളും ഉണ്ട്. സംവിധായകൻ ശാന്തിവിള ദിനേശും അതുപോലെ സംവിധായകനും നടനുമായ മഹേഷുമെല്ലാം എന്നും ദിലീപിനെ പിന്തുണച്ച ആളുകൾ ആയിരുന്നു.

ദിലീപ് അത്തരത്തിൽ ഒരു തെറ്റ് ഒരിക്കലും ചെയ്യില്ല എന്ന് തന്നെ ഇപ്പോഴും താൻ വിശ്വസിക്കുന്നത് എന്നാണ് മഹേഷ് പറയുന്നത്. പുതിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞ വാക്കുകൾ ഇങ്ങനെ..

അത് എന്റെ മനസിൽ തോന്നിയ ഒരു തോന്നലുകൊണ്ട് പെട്ടെന്ന് സംസാരിച്ച് തുടങ്ങിയതല്ല. ഈ പ്രശ്നമൊക്കെ ഉണ്ടായി ഒരു മാസത്തിലേറെ സമയം എടുത്ത ശേഷം എന്താണ് യഥാർത്ഥത്തിൽ എന്ന് ഞാൻ ഒന്ന് വിശകലനം ചെയ്തു. അങ്ങനെ എന്റെ മനസിൽ തോന്നിയ സത്യം അത് വെച്ചിട്ടാണ് പറഞ്ഞത്.

നീതിയാണ് മറ്റേത് നീതിക്കേടാണ് നടക്കുന്നത് എന്നൊക്കെ മനസിലാക്കികൊണ്ടാണ് ഞാൻ സംസാരിക്കാൻ തുടങ്ങിയത്. ഞാൻ ഇപ്പോഴും വിശ്വസിക്കുന്നത് ദിലീപ് തെറ്റ് ചെയ്തിട്ടില്ല എന്ന് തന്നെയാണ്. അയാൾ ഒരിക്കലും ആ തെറ്റ് ചെയ്യില്ല. അയാള് ഒരു മണ്ടനല്ല. അയാള് നല്ല ബുദ്ധിയുളള കൂർമ ബുദ്ധിയുളള വളരെ കഴിവുളള ഒരു ബിസിനസ് മാൻ ആണ്.

അദ്ദേഹം നല്ല നടനാണ്. എന്നാൽ നടനെക്കാൾ ഉയരത്തിൽ നിൽക്കുന്ന മനുഷ്യൻ കൂടിയാണ്. അയാള് ഇങ്ങനെയൊരു വിഡ്ഡിത്തരം കാണിക്കില്ല. കഠിനാദ്ധ്വാനം കൊണ്ടാണ് മമ്മൂട്ടിയുടെയും മോഹൻലാലിന്റേയും ഒകെ നിലയിലേക്ക് ദിലീപ് വളർന്നു വന്നത്. ഒരുപാട് കഠിനാദ്ധ്വാനം ചെയ്താണ് ദിലീപ് ഇന്ന് കാണുന്ന നിലയിൽ എത്തിയത്.

എനിക്ക് ദിലീപിനെ പിന്തുണച്ചതുകൊണ്ട് പ്രത്യേകിച്ച് ഗുണങ്ങളൊന്നും ഉണ്ടായിട്ടില്ല. അദ്ദേഹത്തിനൊപ്പം മുമ്പും ഞാൻ അഭിനയിച്ചിട്ടില്ല. കേസിന് ശേഷവും അഭിനയിച്ചിട്ടില്ല. അതിന് അദ്ദേഹത്തെ കുറ്റം പറയാനും കഴിയില്ല. പിന്നെ ദിലീപിനെ പിന്തുണച്ച് സംസാരിച്ചതുകൊണ്ട് എനിക്ക് കുറെ സിനിമകൾ പോയിട്ടുണ്ട് എന്നതാണ് സത്യം.

എനിക്ക് സിനിമകൾ പോയി എന്നാണ് ഞാൻ വിശ്വസിക്കുന്നത്. ദിലീപിനൊപ്പം നിന്ന പലരും അദ്ദേഹത്തിന് ഒരു വീഴ്ച വന്നപ്പോൾ നടന് നേരെ തിരിയുകയും അദ്ദേഹത്തിന് വേണ്ടി സംസാരിച്ച എന്നെ അകറ്റി നിർത്തുകയും ചെയ്തു. അങ്ങനെയാണ് ഞാൻ വിശ്വസിക്കുന്നത്. അത് എന്റെ അനുഭവം കൊണ്ട് പറഞ്ഞതാണ്. അത് ചിലപ്പോൾ തെറ്റായിരിക്കാം.

ഇനി കോടതി വിധി വരുമ്പോൾ എല്ലാം തെളിയിക്കപ്പെടുമല്ലോ. ഞാൻ പറഞ്ഞ കാര്യങ്ങൾ സത്യമാണ്. ദിലീപ് ഇന്നസെന്റാണ്. അതിൽ യാതൊരു സംശയവുമില്ല. അയാളുടെ തലയിൽ അടിച്ചേല്പിച്ചതാണ്. അതിന് പിന്നിലാരാണ് പ്രവർത്തിച്ചത് എന്ന് എല്ലാവർക്കും അറിയാം. പ്രത്യേകിച്ച് ഇദ്ദേഹത്തിനും അറിയാം.

പക്ഷേ അതൊന്നും പുറത്തുപറയാനോ പ്രത്യേകിച്ച് ആരെയും ഹെർട്ട് ചെയ്യേണ്ട കാര്യവുമില്ല. കോടതി വിധി വരട്ടെ. കേസിനെ കുറിച്ച് കൂടുതലൊന്നും പറയാതിരിക്കുന്നതാണ് നല്ലത്. ദിലീപിന്റെ പതനം ആഗ്രഹിച്ചത് മെയിൻ താരങ്ങളാണോ എന്നൊന്നും പറഞ്ഞ് ഞാൻ ആരെയും കോർണർ ചെയ്യാൻ ആഗ്രഹിക്കുന്നില്ലെന്നും മഹേഷ് പറയുന്നു.

പക്ഷേ ഒരുപറ്റം ആൾക്കാർ ഇദ്ദേഹത്തിന്റെ പതനം ആഗ്രഹിച്ചിരുന്നു എന്നത് സത്യം തന്നെയാണ്. എത്രയോ പേരെ സഹായിച്ചിട്ടുളള ആളാണ് ദിലീപ്. ട്വന്റി 20 പോലൊരു സിനിമ എടുക്കാൻ മറ്റ് താരങ്ങൾ മടിച്ചപ്പോൾ ദിലീപാണ് മുന്നോട്ടുവന്നത്. ആ സിനിമയ്ക്ക് കിട്ടിയ വരുമാനം കൊണ്ട് ഒരുപാട് കാര്യങ്ങൾ ദിലീപ് ചെയ്തു. ദുരിതത്തിലായ ഒരുപാട് പേരെ സഹായിച്ചു. – മഹേഷ് പറയുന്നു.