Malayali Live
Always Online, Always Live

രണ്ടാം വിവാഹം; മൂന്നാമതും ഗര്ഭിണിയാകാൻ യമുന; ഇപ്പോഴത്തെ ജീവിതത്തെ കുറിച്ച് യമുനയും ഭർത്താവും മനസ് തുറക്കുമ്പോൾ..!!

2,844

മലയാളികൾക്ക് സുപരിചിതമായ താരം ആണ് യമുന. താരം ഇപ്പോൾ ജീവിതത്തിൽ രണ്ടാം ഘട്ടത്തിൽ കൂടി ആണ് കടന്നു പോകുന്നത്. വീണ്ടും വിവാഹിത ആയിരിക്കുകയാണ് യമുന ഇപ്പോൾ. ആദ്യ വിവാഹത്തിൽ രണ്ടു പെണ്മക്കൾ ഉള്ള യമുന വിവാഹം കഴിച്ചിരിക്കുന്നത് അമേരിക്കൻ മലയാളി ആയ ദേവനെയാണ്. അദ്ദേഹത്തിന്റെയും രണ്ടാമത്തെ വിവാഹം ആണ്.

ആദ്യ വിവാഹത്തിൽ ഒരു മകൾ ഉണ്ട്. കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ വെച്ച് ആയിരുന്നു അമേരിക്കയിൽ സൈക്കോ തെറാപ്പിസ്റ്റ് ആയ ദേവനെ വിവാഹം കഴിക്കുന്നത്. അമ്പതിൽ അധികം സീരിയലുകളിലും നാപ്പത്തിൽ അധികം സിനിമകളിലും അഭിനയിച്ചിട്ടുള്ള യമുനയുടെ രണ്ടാം വിവാഹം ആണ് ഇത്. സിനിമ സംവിധായകൻ ആയി എസ് പി മഹേഷ് ആണ് ആദ്യ ഭർത്താവ്.

മാനസികമായി ഒന്നിച്ചു പോകാൻ കഴിയാതെ ആയപ്പോൾ ഇരുവരും വിവാഹ ബന്ധം വേർപിരിയുക ആയിരുന്നു. ഈ ബന്ധത്തിൽ രണ്ടു മക്കൾ ആണ് ഉള്ളത്. ആമി എന്നും ആഷ്മി എന്നും ആണ് ഇരുവരുടെയും പേര്. വിവാഹത്തിന് സാക്ഷികൾ ആയി ഇരുവരും ഉണ്ടായിരുന്നു. സിനിമകളിൽ നെഗറ്റീവ് വേഷങ്ങളിൽ തിളങ്ങിയിട്ടുള്ള യമുനയുടെ ആദ്യ ചിത്രം മമ്മൂട്ടി നായകനായി എത്തിയ സ്റ്റാലിൻ ശിവദാസ് ആയിരുന്നു.

ഇനിയുള്ള ജീവിതത്തിൽ തങ്ങൾ ഒരുമിച്ചു ഉണ്ടാകും എന്നാണ് പുതിയ യൂട്യൂബ് ചാനെൽ തുടങ്ങിയ യമുന പറയുന്നത്. ഭർത്താവിന് ഒപ്പം ആണ് യമുന വിഡിയോയിൽ എത്തിയത്. ഇപ്പോഴിതാ ആരാധകരുടെ പല സംശയങ്ങൾക്കും ഉള്ള മറുപടിയുമായിട്ടാണ് താരദമ്പതിമാർ എത്തിയിരിക്കുന്നത്. ഇനിയൊരു സാഹചര്യത്തിൽ രണ്ട് പേരും ഒറ്റപ്പെട്ടാൽ രണ്ട് പേരും വിവാഹം കഴിക്കുമോ എന്നായിരുന്നു ആദ്യത്തെ ചോദ്യം. ഞങ്ങൾ രണ്ട് പേരും ഈ ജീവിതം കണ്ടെത്തി. ഇനിയുള്ള ജീവിതം മുഴുവനും ഒന്നിച്ചു പോകാൻ ആണ് ഞങ്ങളുടെ തീരുമാനം.

അടുത്ത ചോദ്യം യമുനയുടെ മക്കൾ എന്തുകൊണ്ടാണ് അങ്കിൾ എന്ന് വിളിക്കുന്നത്..?

ഡാഡി എന്നോ അച്ഛാ എന്നോ വിളിച്ചാൽ എന്താ കുഴപ്പമെന്ന് ഒരുപാട് പേർ ചോദിച്ചിരുന്നു. ഈ ചോദ്യം കമന്റായി കാണുന്നത് വരെ ഇതേ കുറിച്ച് ചിന്തിച്ചിരുന്നില്ല എന്നതാണ് സത്യം. കുറേ കാലം യുഎസിൽ ആയിരുന്നത് കൊണ്ട് ദേവൻ എന്ന പേര് വിളിച്ചാൽ പോലും എനിക്ക് കുഴപ്പമില്ല. ഇതാ നിന്റെ അച്ഛൻ അല്ലേൽ അമ്മ. അവരെ ദൈവത്തെ പോലെ കാണണം എന്ന് പറഞ്ഞാണ് നമ്മൾ കുട്ടികളെ വളർത്തുന്നത്. ഇതിനിടയിൽ ദമ്പതിമാർ തമ്മിൽ വഴക്കാവും.

ഇരുവരും വിവാഹമോചനം നേടി കഴിയുമ്പോൾ ഏറ്റവും കൂടുതൽ ഇരയാവുന്നത് കുട്ടികളാണ്. ഇവിടെ ആമിയ്ക്കും ആഷ്മിക്കും അവരുടെ അച്ഛനുണ്ട്. അവരുടെ ജീവിതത്തിൽ അദ്ദേഹം സജീവമായിട്ടുണ്ട്. വിളിക്കുകയും സംസാരിക്കുകയുമൊക്കെ ചെയ്യും. നിങ്ങളെന്നെ ഡാഡി അച്ഛാ പപ്പേ എന്നൊക്കെ വിളിക്കാഎം ആഗ്രഹമുണ്ടെന്ന് ഞാൻ പറഞ്ഞാൽ അവർ വിളിക്കും. അതിലവർക്ക് യാതൊരു മടിയുമില്ല. പക്ഷേ നാച്ചുറലായി അവരുടെ മനസിൽ വന്നൊരു വിളിയാണ് അങ്കിളെന്നുള്ളത്.

ഞാനങ്ങനെ കേട്ട് പോയി. ഇപ്പോൾ അത് മാട്ടിയാൽ കൃത്രിമത്വം പോലെയാവും. അവരുടെ ജീവിതത്തിൽ എന്ത് ആവശ്യം വന്നാലും ഒരു അച്ഛനെ പോലെ നോക്കാനും ചെയ്യാനും ഞാനുണ്ടാവും. അല്ലാതെ ആ സ്ഥാനത്ത് കേറി നിൽക്കേണ്ട കാര്യമില്ലെന്ന് ദേവന്‍ പറയുന്നു. അതുപോലെ ദേവന്റെ മകൾ സിയോണയുടെ കാര്യത്തിലും അങ്ങനെയാണെന്നാണ് യമുനയും പറയുന്നത്. അച്ഛനും അമ്മയും ഇല്ലാത്ത സാഹചര്യത്തിലാണെങ്കില്‍ കുഴപ്പമില്ല.

പിന്നെ ഏറ്റവും കൂടുതൽ പേരും ചോദിച്ചത് യമുന ഗർഭിണി ആണോ എന്നാണ്.

ഞങ്ങളുടെ മൂന്ന് മക്കളും പലവിധ കഴിവുകൾ കൊണ്ട് അത്ഭുതപ്പെടുത്തുന്നവരാണ്. അങ്ങനെ നല്ല സൗന്ദര്യമുള്ള കഴിവുള്ള അറിവുള്ള മൂന്ന് പെണ്കുട്ടികൽ ആണ് ഞങ്ങൾക്ക് ഉള്ളത്. ഇനിയൊരു അംഗത്തിന് ബാല്യമുണ്ടോ എന്ന ശ്രമത്തിലാണ്. പിന്നെ ഈ റേഷനരിയും ബീഫുമൊക്കെ കഴിച്ചിട്ട് യമുനയ്ക്ക് ലേശം വയറുണ്ടെന്നുള്ളത് സത്യമാണ്. ആ പ്രശ്നം എനിക്കും ഉണ്ട്.

അത് കുറയ്ക്കാൻ ഞങ്ങൾ ശ്രമിച്ച് കൊണ്ടിരിക്കുകയാണെന്ന് യമുനയും ദേവനും സന്തോഷത്തോടെ പറയുന്നു. ഇനിയും ഇങ്ങനെ ഒറ്റയ്ക്ക് ജീവിച്ചാൽ ശരിയാവില്ലെന്ന് പ്രിയപ്പെട്ടവർ കർശനമായി തന്നെ പറഞ്ഞു. ഒറ്റയ്ക്ക് രണ്ട് പെണ്കുട്ടികളെ വളർത്തി എടുക്കുമ്പോൾ പലരെയും പല അവശ്യങ്ങൾക്കും വേണ്ടിയും ആശ്രയിക്കേണ്ടി വരും. എല്ലാ കാലവും അത് പറ്റില്ലല്ലോ. അങ്ങനെയാണ് ഒരു കൂട്ട് വേണമെന്ന് തോന്നി തുടങ്ങിയത്.

ഞങ്ങൾ തമ്മിൽ ആദ്യം സംസാരിച്ചതിന് ശേഷം എന്റെ മക്കളോട് സംസാരിക്കണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്. മക്കളോട് സംസാരിച്ച് അവരുടെ അഭിപ്രായം ചോദിച്ച് അവർ കംഫർട്ട് ആയി. ഒക്കെ അമ്മാ.. എന്ന് പറഞ്ഞതിന് ശേഷമാണ് തീരുമാനം എടുത്തത്. എന്റെ മൂത്തമകൾ പത്താം ക്ലാസിലാണ് പഠിക്കുന്നത്. യമുന പറയുന്നു.