മലയാളത്തിലെ സൂപ്പർ താരങ്ങൾ ആയ മോഹൻലാലിന്റേയും മമ്മൂട്ടിയുടേയും രാഷ്ട്രീയ അനുഭാവത്തെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് നടനും സംവിധായകനും ആയ ജോയ് മാത്യു. മമ്മൂട്ടി ചെറുപ്പം മുതൽ തന്നെ എസ് എഫ് ഐ അനുഭാവി ആണെന്നും ഇടതു പക്ഷ അനുകൂല നിലപാടുകൾ ആണ് അദ്ദേഹത്തിന്റെ ഇഷ്ടങ്ങൾ എന്നും ജോയ് മാത്യു പറയുന്നു.
താൻ രചനയും സംവിധാനവും ചെയ്ത മമ്മൂട്ടി നായകനായി അങ്കിൾ എന്ന ചിത്രത്തിന്റെ ചിത്രീകരണ സമയത്തു ഉണ്ടായ അനുഭവം കൂടി വെച്ചാണ് ജോയ് മാത്യു മമ്മൂട്ടിയെ കുറിച്ച് പരാമർശിച്ചത്. മമ്മൂട്ടിക്ക് മുഖ്യമന്ത്രി പിണറായി വിജയനെ വിമർശിക്കുന്നത് ഇഷ്ടം അല്ല എന്നും ജോയ് മാത്യു പറയുന്നു. അങ്കിൾ ചിത്രീകരണ സമയത്തു ഉണ്ടായ അനുഭവം ഇങ്ങനെ..
കഥയിൽ സദാചാരത്തിന്റെ പേരിൽ കുട്ടിയെ തടഞ്ഞുവെയ്ക്കുന്ന ഒരു രംഗത്തിൽ കുട്ടിയുടെ അമ്മ ഇപ്രകാരം പറയുന്നുണ്ട് വേണ്ടിവന്നാൽ ഞാൻ വിജയേട്ടനെ വിളിക്കുമെന്ന് സിനിമയിൽ എന്റെ കഥാപാത്രത്തിന്റെ പേര് വിജയൻ എന്നായിരുന്നു. തിയറ്ററിൽ ഈ സംഭാഷണം കേട്ട് എല്ലാരും കയ്യടിച്ചു. എന്നാൽ തൊട്ടുപിന്നാലെ അടുത്ത സംഭാഷണം വന്നു കുട്ടിയുടെ അമ്മ സാക്ഷാൽ കേരളത്തിലെ മുഖ്യമന്ത്രിയെയായിരുന്നു ഉദേശിച്ചത്. എന്നാൽ ഈ സംഭാഷണം ഞാൻ തിരുത്താൻ ശ്രമിച്ചിരുന്നു ആ സമയം എന്നെ മമ്മൂട്ടി അതിനു സമ്മതിച്ചില്ല.
മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും പറ്റി ഒരു സിനിമയിൽ പറയുന്നത് ശെരിയല്ല എന്ന് ഞാൻ പറഞ്ഞു. എന്നാൽ ആ സംഭാഷണം ശെരിയാണെന്നും അത് തിരുത്തേണ്ട ആവിശ്യം ഇല്ലെന്ന് എന്നോട് മമ്മൂട്ടി പറയുകയുണ്ടായി. മമ്മൂട്ടിക്ക് എല്ലാവരോടും വളരെ സ്‌നേഹമാണ് എന്തെങ്കിലും ആപത്ത് സംഭവിച്ചാൽ മമ്മൂട്ടി വിളിച്ച് അന്വേഷിക്കാറുണ്ട്. കോവിഡ് കാലത്ത് മമ്മൂട്ടി വിളിച്ചിരുന്നു എന്തെങ്കിലും ആവിശ്യം ഉണ്ടോയെന്ന് അദ്ദേഹം വിളിച്ച് ചോദിച്ചിരുന്നു എന്ന് ജോയ് പറയുന്നു.
എന്നാൽ മോഹൻലാൽ രാഷ്ട്രീയം പറയുന്ന ആൾ അല്ല അദ്ദേഹം വളരെ കൂളായ വ്യക്തിയാണ്. നമ്മൾ പറയുന്നത് എല്ലാം അദ്ദേഹം കേൾക്കാറുണ്ട് എന്ന് ജോയ് മാത്യു പറയുന്നു. മമ്മൂട്ടി രാഷ്ട്രീയം പറയുന്നത് ഇഷ്ടം ആണെങ്കിൽ കൂടിയും മോഹൻലാൽ അത്തരത്തിൽ സംഭാഷണം ഇഷ്ടം അല്ല എന്നും ജോയ് മാത്യു സൂചിപ്പിക്കുന്നു. മമ്മൂട്ടിയും താനും തമ്മിൽ രാഷ്ട്രീയം പറയുമ്പോൾ സന്തോഷത്തേക്കാൾ കൂടുതൽ വഴക്കുകൾ ഉണ്ടായിട്ടുണ്ട് എന്നും തർക്കങ്ങൾ കഴിയുമ്പോൾ മമ്മൂട്ടി പലപ്പോഴും തന്നോട് പിണങ്ങി ഇരുന്നിട്ടുണ്ട് എന്നും ജോയ് മാത്യു പറയുന്നു.
മമ്മൂട്ടിയുടെ രാഷ്ട്രീയം പറഞ്ഞിട്ട് ഉള്ള പിണക്കങ്ങളെ കുറിച്ച് ജോയ് മാത്യു പറയുന്നത് ഇങ്ങനെ..
അദ്ദേഹത്തിന്റെ സെറ്റിൽ ഞാൻ ചെന്നുകഴിഞ്ഞാൽ എന്നെ കണ്ടാൽ തന്നെ പറയും നിങ്ങൾക്കൊന്ന് അടങ്ങിയിരുന്നൂടെ നിങ്ങൾ വെറുതെ ആ സിഎമ്മിനെ അങ്ങനെ പറയേണ്ട കാര്യമുണ്ടോ എന്ന്. അത് എന്റെ ഇഷ്ടമല്ലേ? ഞാൻ ഒരു നികുതി ദായകനല്ലേ എന്ന് തിരിച്ചു പറഞ്ഞാൽ നിങ്ങൾ ഒരു നികുതി ദായകൻ വെറേ ആരുമില്ലല്ലോ ഇവിടെ എന്നാകും മമ്മൂട്ടിയുടെ മറുചോദ്യം. എന്നിട്ട് തെറ്റിപോയി പിണങ്ങിയിരിക്കുമെന്നും ജോയ് മാത്യൂ പറഞ്ഞു.