Malayali Live
Always Online, Always Live

ശിവന്റെ കയ്യിൽ തിളച്ച സാമ്പാർ ഒഴിച്ച് ജയന്തി; വിരുന്നിന് വന്ന് അപമാനം സഹിക്കാൻ കഴിയാതെ ശിവൻ; ജയന്തിയുടെ കരണം അടിച്ചു പൊളിച്ചു സേതു; സാന്ത്വനം ഇങ്ങനെ..!!

3,644

മലയാളത്തിൽ വമ്പൻ ആരാധകർ ഉള്ള സീരിയൽ ആയി മാറിക്കഴിഞ്ഞു സാന്ത്വനം. ഓരോ എപ്പിസോഡ് കഴിയുമ്പോഴും രസം കൂടി വരുക ആണ് ആരാധകർക്ക്. 100 എപ്പിസോഡ് കഴിയുമ്പോൾ തന്നെ ടി ആർ പി റേറ്റിങ്ങിൽ രണ്ടാം സ്ഥാനത്തേക്ക് എത്തി കഴിഞ്ഞു സാന്ത്വനം. ശിവനും അഞ്ജലിയും തമ്മിൽ ഉള്ള സീനുകൾ തന്നെ ആണ് സീരിയൽ ഹൈലൈറ്റ്. 102 ആം എപ്പിസോഡിൽ ശിവന് അഞ്ജലി യുടെ വീട്ടിൽ വിരുന്നിന് വരുന്ന രംഗങ്ങൾ ആണ് കാണിക്കുന്നത്. 103 ആം എപ്പിസോഡിൽ അതിന്റെ തുടർച്ചയായി തന്നെ ആണ് കാണിക്കുന്നത്. ശിവന് ഏറെ അപമാനങ്ങൾ സഹിച്ച വീട് ആണ് അഞ്ജലിയുടേത്. ചെറുപ്പത്തിൽ ദാരിദ്ര്യം കാരണം ഒരു കൈ സഹായം ചോദിച്ചു എത്തിയപ്പോൾ ആട്ടി ഇറക്കിയത് ആണ് അഞ്ജലിയുടെ അമ്മ.

ഇപ്പോഴിതാ അതെല്ലാം മറന്നു കൊണ്ട് തന്നെ ആണ് ശിവന് അഞ്ജലി യുടെ വീട്ടിൽ എത്തിയത്. വിവാഹം കഴിഞ്ഞു ഏറെ നാളുകൾ ആയി എങ്കിൽ കൂടിയും ആദ്യം ആയി ശിവനും അഞ്ജലിയും അഞ്ജലിയുടെ വീട്ടിലേക്ക് എത്തുന്നത്. വലിയ സദ്യ തന്നെ ആണ് ശിവനും അഞ്ജലിക്കും വേണ്ടി ഒരുക്കി ഇരുന്നത്. എന്നാൽ ഭക്ഷണം കഴിക്കാൻ എത്തിയതോടെ ഒന്നും രണ്ടും പറഞ്ഞു ശിവനെ അപമാനിക്കാൻ തുടങ്ങിയിരുന്നു. എല്ലാം പറയുമ്പോൾ ഒന്നും മിണ്ടാതെ തല കുനിച്ചു ഇരിക്കുകയാണ് ശിവൻ.

Santhwanam serial

ഇങ്ങനെ പാന്റും ഷർട്ടും ഒക്കെ ഇടുമായിരുന്നു എങ്കിൽ അത് വാങ്ങി വെക്കാം എന്നായിരുന്നു അഞ്ജലിയുടെ അമ്മ. വെറുതെ ടീഷർട്ടും ലുങ്കിയും വാങ്ങി എന്നും പറയുന്നു. തുടർന്ന് അഞ്ജലിയെ പട്ടിണിക്ക് ഇടുകയാണോ അവിടെ എന്നും പണിയെല്ലാം നിന്നെ കൊണ്ട് എടിപ്പിക്കുകയാണ് എന്നും അമ്മയുടെ ശകാരം അപ്പോഴും മൗനം തന്നെ ആയിരുന്നു ശിവന്. തുടർന്ന് ശിവന്റെ കയ്യിൽ തിളച്ച സാമ്പാർ ഒഴിക്കുകയാണ് ജയന്തി. തുടർന്ന് ശിവന് എന്താണ് അഞ്ജലിയുടെ കാര്യങ്ങൾ നോക്കാത്തത് എന്ന് ജയന്തി ചോദിക്കുന്നു. തുടർന്ന് വീണ്ടും അപ്പച്ചിയുടെ ഊഴം ആയിരുന്നു.

ഇതുവരെ ഒരു കൈതൂവാല വാങ്ങി കൊടുക്കുകയോ പുറത്തു എങ്ങും കൊണ്ട് പോകുകയോ ശിവന് ചെയ്തിട്ടില്ല എന്നായിരുന്നു അടുത്ത പരാതി. തുടർന്ന് ബാലനെയും ശ്രീദേവിയെയും അപമാനിച്ചതോടെ ക്ഷമ കെട്ട ശിവന് അപ്പച്ചിയോടു ദേഷ്യപ്പെടുക ആണ്. തുടർന്ന് എല്ലാം സഹിക്കാൻ കഴിയാതെ വീട്ടിൽ നിന്നും ഇറങ്ങി പോകുക ആണ് ശിവൻ. തുടർന്ന് അഞ്ജലിയുടെ ഊഴം ആയിരുന്നു. തന്റെ ഭർത്താവിനെ അപമാനിച്ച വീട്ടിൽ അത് തന്റെ വീട് ആയാൽ പോലും ഇനി ഈ വീട്ടിൽ കാലു കുത്തില്ല എന്ന ശപദത്തിൽ ആണ് അഞ്ജലി.

santhwanam serial

തുടർന്ന് ശിവന് ഒപ്പം അഞ്ജലിയും വീട്ടിൽ നിന്നും ഇറങ്ങുക ആണ്. വഴിയിൽ വെച്ച് ശിവനെ അഞ്ജലി പിടിച്ചു നിർത്തി സംസാരിക്കുന്നുണ്ട്. എന്നാൽ ശിവന്റെ മറുപടി കൂടി ആകുമ്പോൾ പ്രേക്ഷകന്റെ കണ്ണുകൾ നിറയുകയാണ്. ഇനി ആരെങ്കിലും ബാക്കി ഉണ്ടോ..? അന്ന് നിന്റെ കൂട്ടുകാരി പറഞ്ഞു. ഈ വൃത്തികെട്ടവനെ വിവാഹം കഴിക്കാൻ എങ്ങനെ തോന്നി എന്ന്. ഇന്ന് ഇപ്പോൾ നിന്റെ അമ്മയും നിന്റെ ജയന്തി ചേച്ചിയും ചോദിച്ചു. ഈ വേഷം ഒന്നും എനിക്ക് ചേരില്ല. ഞാൻ നിന്നെ വിവാഹം കഴിച്ചത് വലിയ തെറ്റായി പോയി. ഞാൻ നിനക്ക് ചേരാത്തവൻ ആണെന്ന് ഞാൻ ഓർത്തില്ല. നീ പൊക്കോ ഞാൻ കടയിലേക്ക് ആണ്. എന്ന് പറഞ്ഞു നടന്നു നീങ്ങുമ്പോൾ 103 ആം എപ്പിസോഡ് അവസാനിക്കുക ആണ്.

പാണ്ട്യൻ സ്റ്റോർസ് എന്ന തമിഴ് സീരിയലിന്റെ ഔദ്യോഗിക റീമേക്ക് കൂടി ആണ് ആദിത്യൻ സംവിധാനം ചെയ്യുന്ന സാന്ത്വനം. ചിപ്പി രഞ്ജിത് ആണ് ഈ പരമ്പര നിർമ്മിക്കുന്നത്. കേന്ദ്ര കഥാപാത്രം ആയി എത്തുന്നതും ചിപ്പി തന്നെ ആണ്. സാധാരണ ഉള്ള കണ്ണീർ സീരിയലുകളിൽ നിന്നും ഏറെ വ്യത്യസ്തമായ രീതിയിൽ ആണ് സാന്ത്വനം കഥ പറയുന്നത്. സാന്ത്വനം സീരിയൽ ഓരോ ദിവസങ്ങൾ കഴിയുന്തോറും കൂടുതൽ ആഘോഷവും കളിയും ചിരിയും എല്ലാം നിറഞ്ഞത് ആയി വരുക ആണ്. ശിവന്റെയും അഞ്ജലിയുടെയും പ്രണയ നിമിഷങ്ങൾ ആണ് ആരാധകർ കാത്തിരിക്കുന്നത്. ബാലന്റെയും ഭാര്യ ശ്രീദേവിയും ബാലന്റെ മൂന്നു സഹോദരങ്ങളുടെയും കഥ പറയുന്ന സീരിയൽ ആണ് സാന്ത്വനം. മലയാളത്തിൽ ഇത്രയേറെ ആരാധകർ ഉള്ള മറ്റൊരു സീരിയൽ ഇല്ല എന്ന് വേണം പറയാൻ.

ബാലന്റെ വേഷത്തിൽ എത്തുന്നത് രാജീവ് പരമേശ്വർ ആണ്. ഏടത്തിയുടെ വേഷത്തിൽ എത്തുന്ന ചിപ്പി ആണ്.ഗിരീഷ് നമ്പ്യാർ ഹരികൃഷ്ണൻ ആയും സജിൻ ശിവനെ ആയും അച്ചു സുഗത് ഇളയ സഹോദരന്റെ വേഷത്തിലും എത്തുന്നത്. ഗിരീഷ് നമ്പ്യാരുടെ ഭാര്യയുടെ വേഷത്തിൽ ആണ് രക്ഷ രാജ് എത്തുന്നത്. തമ്പി എന്ന കോടീശ്വരന്റെ മകളും പണത്തിന്റെ അഹങ്കാരം ഉണ്ടെങ്കിൽ കൂടിയും അതെല്ലാം ഉപേക്ഷിച്ചു ഹരിക്കൊപ്പം ഇറങ്ങി വരുകയും വിവാഹം കഴിക്കുകയും ചെയ്ത വേഷം ആണ് രക്ഷ രാജ് അവതരിപ്പിക്കുന്ന അപർണ്ണ എന്ന അപ്പു. ഗോപിക അനിൽ ആണ് അഞ്ജലിയുടെ വേഷത്തിൽ എത്തുന്നത്.