Malayali Live
Always Online, Always Live

സൂരജ് സൺ പോയതോടെ പാടാത്തപൈങ്കിളി രക്ഷപ്പെട്ടു; നേരത്തെ പോയിരുന്നെങ്കിൽ എന്നും ഒരു വിഭാഗം ഫാൻസ്‌..!!

4,254

മലയാളത്തിൽ എക്കാലത്തെയും സൂപ്പർ ഹിറ്റ് സീരിയലുകൾ നമുക്ക് സമ്മാനിച്ചിട്ടുള്ള ചാനൽ ആണ് ഏഷ്യാനെറ്റ്. റേറ്റിങ്ങിൽ ഒന്നാം നിരയിൽ ഉള്ള ഒട്ടനവധി സീരിയലുകൾ വരുന്നത് ഏഷ്യാനെറ്റ് വഴിയാണ്. അത്തരത്തിൽ ഹിറ്റ് ലിസ്റ്റിൽ ഉള്ള സീരിയൽ ആണ് പാടാത്ത പൈങ്കിളി.

കണ്മണി എന്ന പെൺകുട്ടിയുടെ ജീവിതത്തെ ചുറ്റിപ്പറ്റിയുള്ള കഥയിൽ സോഷ്യൽ മീഡിയയിൽ വൈറലായ സൂരജ് , മനീഷ എന്നിവർ ആണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കണ്മണി എന്ന കേന്ദ്ര കഥാപാത്രം ആയി എത്തുന്നത് മനീഷ ആണ്.

സൂരജ് സൺ ആദ്യമായി അഭിനയിക്കുന്ന പരമ്പര കൂടി ആണ് പാടാത്ത പൈങ്കിളി എന്നാൽ സൂരജിനെ മലയാളികൾക്ക് പ്രത്യേകിച്ച് ടിക്ക് ടോക്ക് പ്രേമികൾക്ക് സുപരിചിതം ആണ്. തുടർന്ന് യൂട്യൂബ് വിഡിയോകൾ വഴി ശ്രദ്ധ നേടിയ താരം അവിടെ നിന്നും ആണ് സീരിയൽ അഭിനയ മേഖലയിലേക്ക് എത്തുന്നത്.

എന്നാൽ ഇപ്പോൾ സൂരജ് പാടാത്ത പൈങ്കിളി സീരിയലിൽ നിന്നും പിന്മാറിയിരിക്കുകയാണ്. എന്നാൽ എന്ത്‌ കൊണ്ടാണ് ഇത്തരത്തിൽ താരത്തിനു ഇത്രയുമധികം ആരാധകരെ സമ്മാനിച്ച പരമ്പരയിൽ നിന്നും പിന്മാറുന്നത് എന്ന ചോദ്യമാണ് ആരാധകർ ഒന്നടങ്കം ചോദിക്കുന്നത്. ബാക്ക് പെയിൻ കൂടിയതോടെ പൂർണ്ണമായ വിശ്രമം വേണം എന്നുള്ള നിദ്ദേശം എത്തിയതോടെ ആണ് സൂരജ് സൺ സീരിയലിൽ നിന്നും പിന്മാറുന്നത്.

എന്നാൽ പുത്തൻ ദേവ സീരിയലിൽ എത്തിക്കഴിഞ്ഞു. സൂരജിനോട് രൂപസാദൃശ്യം ഉള്ള ലക്കിയാണ് പുതിയ ദേവ. പഴയ ദേവക്ക് അഭിനയിക്കാൻ അറിയില്ല എന്നാണ് ഒരു വിഭാഗം പറയുന്നത്. അതുപോലെ തന്നെ പുതിയ ദേവ എത്തിയതോടെ ഇത്രയും റേറ്റിങ്ങിൽ ഏറെ പിന്നിൽ ആയിരുന്നു പാടാത്ത പൈങ്കിളിക്ക് വമ്പൻ മുന്നേറ്റം ആണ് ഇപ്പോൾ ലഭിക്കുന്നത്.

കഴിഞ്ഞ കുറെ കാലങ്ങൾ ആയി റേറ്റിങ്ങിൽ ഒന്നാം സ്ഥാനത്തേക്ക് പാടാത്ത പൈങ്കിളിക്ക് എത്താനേ കഴിഞ്ഞില്ല എന്നുള്ളത് ആണ് സത്യം. കുടുംബ വിളക്കും സാന്ത്വനവും കയ്യടക്കി വെച്ചിരുന്ന ഒന്നും രണ്ടും സ്ഥാനങ്ങൾക്ക് താഴെ ആയിരുന്നു എന്നും പാടാത്ത പൈങ്കിളി. ഇപ്പോൾ സാന്ത്വനം സംപ്രേഷണം ചെയ്യുന്നില്ല എങ്കിൽ കൂടിയും രണ്ടാം സ്ഥാനത്തേക്ക് എത്തിയിരിക്കുകയാണ് പാടാത്ത പൈങ്കിളി.

സീരിയലുകൾ നോക്കുക ആണെങ്കിൽ ഒന്നാം സ്ഥാനത്. എന്നാൽ മോഹൻലാൽ ചിത്രം ദൃശ്യമാണ് കഴിഞ്ഞ വാരം സീരിയലുകൾക്ക് മുകളിൽ വന്നത്. മൂന്നാം സ്ഥാനമാണ് കുടുംബ വിളക്കിന് ഉള്ളത്.

മൗനരാഗമാണ് നാലാം സ്ഥാനത്തിൽ അഞ്ചാം സ്ഥാനത്തിൽ അമ്മയറിയാതെ സീരിയലാണ്. സൂരജിനെ ദേവയായി കണ്ടിരുന്ന പ്രേക്ഷകർക്ക് ലക്കിയെ ആദ്യം അംഗീകരിക്കാൻ കഴിഞ്ഞില്ല എങ്കിൽ കൂടിയും ലക്കി അഭിനയത്തിൽ സൂപ്പർ ആണെന്ന് ആരാധകർ പറയുന്നു.