Malayali Live
Always Online, Always Live

സോഷ്യൽ മീഡിയയിലെ വൈറൽ സ്ഥാനാർത്ഥി വിബിത ബാബുവിന് ദയനീയ തോൽവി..!!

3,524

ഇത്തവണത്തെ സദ്ദേശ തിരഞ്ഞെടുപ്പിൽ രാഷ്ട്രീയ മുഖങ്ങൾക്ക് മുകളിൽ സൗന്ദര്യം കൊണ്ടും ശ്രദ്ധ നേടിയ ഒട്ടേറെ മത്സരാർത്ഥികൾ ഉണ്ട്. അതിൽ ഒരാൾ ആയിരുന്നു യു ഡി എഫ് സ്ഥാനാർത്ഥി ആയി മത്സരിച്ച വിബിത ബാബു. മല്ലപ്പള്ളിയിൽ നിന്നും ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥിയായി മത്സരിച്ച അഡ്വക്കേറ്റ് കൂടിയായ വിബിത എൽ ഡി എഫ് സ്ഥാനാർത്ഥിയോട് പരാജയം ഏറ്റുവാങ്ങുക ആയിരുന്നു.

എൽ ഡി എഫ് സ്ഥാനാർത്ഥി സി കെ ലതാകുമാരി ആണ് വിബിതയെ തോൽപ്പിച്ചത്. രാവിലെ പോസ്റ്റൽ വോട്ടുകൾ എണ്ണിയപ്പോൾ വിബിത മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു. പിന്നീട് ലീഡ് നില മെച്ചപ്പെടുത്തിയെങ്കിലും അന്തിമവിജയം എൽഡിഎഫ് സ്ഥാനാർഥിക്കായിരുന്നു.

10469 വോട്ടുകൾക്കാണ് എൽഡിഎഫിന്റെ സി.കെ. ലതാകുമാരി വിജയിച്ചത്. യുഡിഎഫ് സ്ഥാനാർഥി അഡ്വ. വിബിത ബാബുവിന് ലഭിച്ചത് 9178 വോട്ട്. തിരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന തികഞ്ഞ ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു അഭിഭാഷക കൂടിയായ വിബിത.