മലയാളത്തിലെ ഏറ്റവും ജനപ്രിയ സീരിയലുകളിൽ ഒന്നാണ് ഉപ്പും മുളകും. ആയിരത്തിൽ ഏറെ എപ്പിസോഡുകൾ പിന്നിട്ട സീരിയലിൽ പ്രേക്ഷകർക്ക് ഏറെ പ്രിയമുള്ള താരം ആയിരുന്നു ജൂഹി. ലച്ചു എന്ന കഥാപാത്രം അവതരിപ്പിച്ച താരം വിവാഹ സീനുകൾക്ക് ശേഷം സീരിയലിൽ നിന്നും പിന്മാറിയിരുന്നു. ഇത് ആരാധകർക്ക് ഏറെ സങ്കടം ഉണ്ടാക്കി ഇരുന്നു. എന്നാൽ ആ സങ്കടങ്ങൾ എല്ലാം മറക്കാൻ കഴിയുന്ന തരത്തിൽ ഉള്ള സുന്ദരി ആണ് ഇപ്പോൾ ഉപ്പും മുളകും സീരിയലിൽ എത്തിയിരിക്കുന്നത്.
ലെച്ചുവിന്റെ അതേ മുഖച്ഛായയുള്ള ഒരു പുതിയ കഥാപാത്രത്തിന്റെ വരവോട് കൂടി ഉപ്പും മുളകും വീണ്ടും സജീവമായിരിക്കുകയാണ്. കഴിഞ്ഞ ദിവസത്തെ എപ്പിസോഡിൽ ആയിരുന്നു പാറമട വീട്ടിലേക്ക് വന്ന ആ പെൺകുട്ടിയെ കുറിച്ച് പറഞ്ഞിരിക്കുന്നത്. പൂജ ജയറാം എന്ന് പേരുള്ള കുട്ടിക്ക് വലിയ സ്വീകരണമാണ് കുടുംബം കൊടുത്തിരിക്കുന്നത്. വരുംദിവസങ്ങളിൽ പൂജ വീട്ടിൽ ഉണ്ടാകുമോ എന്ന് ചോദിക്കുന്നവർക്ക് ആയി കഴിഞ്ഞ ദിവസം വീട്ടിൽ നടന്ന സംഭവങ്ങൾ ഇങ്ങനെയാണ് മുടിയനാണ് പൂജയെ വീട്ടിലേക്ക് വിളിച്ചു വരുത്തിയത്. എന്റെ യുട്യൂബ് വീഡിയോസ് കണ്ട് ഇഷ്ടപ്പെട്ട് എന്റെ ഒരു ഫാൻ ആയി മാറിയ കുട്ടി ആണെന്നാണ് മുടിയൻ പൂജയെ പറ്റി പറഞ്ഞത്.
ആദ്യം തന്നെ അച്ഛൻറെയും അമ്മയുടെയും കാലിൽ വീണ് അനുഗ്രഹം വാങ്ങിയാണ് പൂജ വീട്ടിലേക്ക് കയറിയത്. പിന്നാലെ വിഷ്ണുവിന്റെ മുടിയെക്കുറിച്ച് പൂജ അഭിപ്രായപ്പെട്ടു. ആദ്യം തന്നെ നിലുവിനോട് അമ്മ എന്ന് വിളിച്ചോട്ടെ എന്നും പിന്നാലെ ബാലുവിനെ അച്ഛാ എന്ന് വിളിച്ചോട്ടെ എന്നും ചോദിച്ചതോടെ എന്തോ പന്തികേട് കുടുംബത്തിന് തോന്നിയിരുന്നു. നിങ്ങളെല്ലാവരെയും കാണുമ്പോൾ ഭയങ്കര പോസിറ്റീവ് എനർജി തോന്നുന്നുണ്ടല്ലോ എന്നും യൂട്യൂബിൽ ഇത്രയും ഇല്ലെന്നാണ് പൂജയുടെ അഭിപ്രായം. പിന്നാലെ മോൾ ഭയങ്കര സുന്ദരിയാണെന്നും താമരപ്പൂവ് പോലെ ഉണ്ടെന്നും ബാലുവും നീലുവും അഭിപ്രായപ്പെട്ടു. നീലു പറയുന്നത് കേട്ട് പൂജ പൊട്ടിക്കരഞ്ഞു. ഒടുവിൽ സമാധാനപ്പെടുത്തി എടുക്കുകയായിരുന്നു.
ഇഷ്ടമുള്ളവരെ കാണാൻ പോകുമ്പോൾ താൻ പാട്ടുപാവാട ഇടും എന്നാണ് പൂജ പറയുന്നത്. വിഷ്ണു ചേട്ടനു ഇത് ഇഷ്ടമല്ലേ എന്നുള്ള ചോദ്യം ആണ് പിന്നാലെ വന്നത്. ഇഷ്ടമുള്ള വസ്ത്രം ധരിച്ചോളാൻ വിഷ്ണു പറഞ്ഞു എങ്കിലും ഇനി വിഷ്ണു ചേട്ടൻ പറയുന്ന വസ്ത്രം മാത്രമേ താൻ ധരിക്കൂ എന്ന നിലപാടിലാണ് പൂജ.
പൂജയുടെ വേഷത്തിൽ എത്തുന്നത് തിരുവനന്തപുരം സ്വദേശി അശ്വതി നായർ ആണ്. സൂര്യ ടിവിയിലെ പ്രോഗ്രാം പ്രൊഡ്യൂസറും വീഡിയോ ജോക്കിയും ആയിരുന്നു അശ്വതി. അതോടൊപ്പം മികച്ച മോഡൽ കൂടി ആയ താരത്തിന്റെ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.