Malayali Live
Always Online, Always Live

തെന്നിന്ത്യൻ താരറാണി തമന്നക്ക് കോവിഡ് സ്ഥിരീകരിച്ചു..!!

3,594

ഇന്ത്യൻ സിനിമയിലെ തിരക്കേറിയ മറ്റൊരു താരത്തിന് കൂടി കൊറോണ സ്ഥിരീകരിച്ചു. തമിഴിലും തെലുങ്കിലും കന്നടയിലും ഹിന്ദിയിലും തിളങ്ങി നിൽക്കുന്ന തമന്നക്കാണ് കൊറോണ പോസിറ്റീവ് ആയത്. ഹൈദരാബാദിലെ ഷൂട്ടിങ്ങിനിടയിൽ അസ്വസ്ഥതകൾ അനുഭവപ്പെട്ട താരത്തിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

ഹൈദരാബാദിലെ ഒരു സൗകര്യ ആശുപത്രിയിൽ താരം ചികിത്സയിലാണ് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ ഓഗസ്റ്റിൽ അച്ഛനും അമ്മയ്ക്കും കോവിഡ് പോസിറ്റീവായ വിവരം തമന്ന സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെക്കുകയുണ്ടായി. മാതാപിതാക്കൾക്കും ചെറിയ അസ്വസ്ഥതകൾ അനുഭവപ്പെട്ടപ്പോൾ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു എന്ന് തമന്ന വ്യക്തമാക്കിയിരുന്നു.

അവർക്ക് പോസിറ്റീവ് ആയിരുന്ന സമയത്ത് മറ്റൊരു സ്ഥലത്ത് താൻ സുരക്ഷിതയായിരുന്നു എന്നും താരം സൂചിപ്പിച്ചിരുന്നു. ഇന്ത്യൻ സിനിമയിലെ ഒരുപാട് താരങ്ങൾക്ക് കോവിഡ് പോസിറ്റീവ് ആവുകയും പെട്ടന്ന് തന്നെ റിക്കവറാകുകയുമാണ്. തമന്നയുടെ ദാറ്റ് ഇസ് മഹാലക്ഷ്മി എന്ന തെലുഗ് ചിത്രമാണ് അണിയറയിൽ റിലീസിനായി ഒരുങ്ങുന്നത്.

ബോലെ ചുടിയാൻ എന്ന ഹിന്ദി ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ പൂർത്തിയായി ഇരിക്കുകയാണ്. സീട്ടിമാർ എന്ന തെലുഗ് ചിത്രത്തിലാണ് ഇപ്പോൾ താരം അഭിനയിച്ചുകൊണ്ടിരുന്നത്. വിശാൽ നായകനായി എത്തിയ ആക്ഷൻ ആണ് താരത്തിന്റെ അവസാനം റിലീസ് ചെയ്ത ചിത്രം.