സൂര്യയുടെ മണിക്കുട്ടൻ പ്രണയം വെറും ഫേക്ക്; എല്ലാം പൊളിച്ചടുക്കി രമ്യ പണിക്കർ; സൂര്യ വെറും കുന്നംകുളമെന്ന് ആരാധകരും..!!
ബിഗ് ബോസ്സിൽ ഏറ്റവും കൂടുതൽ ആരാധകർ ഉള്ള മണിക്കുട്ടൻ പുറത്തേക്ക് പോയി എങ്കിൽ കൂടിയും മണികുട്ടനെ ചുറ്റിയാണ് ഇപ്പോഴും ബിഗ് ബോസ് വീട്ടിൽ പല സംഭവങ്ങളും നടക്കുന്നത്. കഴിഞ്ഞ ദിവസം ആണ് സ്വമേധയാ മണിക്കുട്ടൻ ബിഗ് ബോസ്സിൽ നിന്നും പിൻവാങ്ങിയത്. ബിഗ് ബോസ് വീട്ടിലെ സഹ മത്സരാർത്ഥികളോട് ആരും ഒരു വാക്ക് പോലും പറയാതെ കോൺഫെഷൻ റൂമിൽ എത്തിയ മണിക്കുട്ടൻ പോകുന്നത്.
തുടർന്ന് ബിഗ് ബോസ് വീട്ടിൽ ഉള്ളവരോട് മണിക്കുട്ടൻ പോയ വിവരം ബിഗ് ബോസ് അറിയിക്കുകയായിരുന്നു. എന്നാൽ വിവരം അറിഞ്ഞപ്പോൾ തന്നെ അങ്ങനെ പറയല്ലേ ബിഗ് ബോസ് എന്ന് പറഞ്ഞു ടിമ്പൽ എഴുന്നേൽക്കുകയും തുടർന്ന് കരയുകയും ആയിരുന്നു. കൂടാതെ ബിഗ് ബോസ്സിൽ വീട്ടിൽ മണികുട്ടനോട് പ്രണയം പലപോഴും പറഞ്ഞ സൂര്യയും കരഞ്ഞു.
എന്നാൽ അത് ബിഗ് ബോസ് വീട്ടിൽ അത്രക്ക് ആരും മുഖവിലയ്ക്ക് എടുത്തില്ല എന്നുള്ളതാണ് സത്യം. തുടർന്ന് അടുത്ത ദിവസം നടന്ന സംഭവ വികാസങ്ങൾ ആണ് ആരാധകരെ ചൊടിപ്പിച്ചത്. പാവക്കു മണിക്കുട്ടൻ എന്ന് പേര് നൽകിയ സൂര്യ തുടർന്ന് അത് അഡോണിയോട് പറയുകയും അഡോണിക്ക് ഒപ്പം പാവയെ കൊണ്ട് ജിമ്മിൽ വർക്ക് ഔട്ട് നടത്തുന്നത് അടക്കം ഉള്ള കോപ്രായങ്ങൾ കാണിക്കുകയും ചെയ്യുന്നു.
തുടർന്ന് വൈകുന്നേരം എല്ലാവരും ഒത്തുകൂടുമ്പോൾ സൂര്യക്ക് വിഷമം തോന്നിയാലും താൻ ഇത് പറയും എന്നും മണികുട്ടന്റെ പേര് നൽകി പാവയെ കൊണ്ട് കാണിച്ചു കൂട്ടിയത് മോശം ആണ് എന്നും അത് അദ്ദേഹത്തിനെ അപമാനിക്കുന്നതിനു തുല്യം ആണ് എന്നും ഇതിനെ പ്രണയം എന്നൊന്നും പറയാൻ കഴിയില്ല എന്നും രമ്യ പറയുന്നു.
തുടർന്ന് ഇന്ന് യൂട്യൂബിൽ അടക്കം സൂര്യക്ക് എതിരെ പ്രതിഷേധവും സൂര്യ വെറും കുന്നംകുളം ആണെന്നും ഫേക്ക് ആണെന്നും അവളെ കാണിക്കല്ലേ എന്നും ആരാധകർ പറയുന്നു.