അപകടത്തിൽ മരിച്ച ഭാര്യ വീടിന്റെ പാലുകാച്ചൽ ചടങ്ങിൽ; കാഴ്ചകണ്ട് അമ്പരന്ന് അതിഥികൾ; എന്നാൽ സംഭവം ഇങ്ങനെ..!!
കൊപ്പാൾ സ്വദേശി ശ്രീനിവാസ ഗുപ്ത ഗൃഹപ്രവേശന ചടങ്ങിൽ വലിയൊരു അത്ഭുതം കരുതി വെച്ചിട്ടുണ്ട് എന്ന് പറഞ്ഞപ്പോൾ അദ്ദേഹത്തിന്റെ സുഹൃത്തുക്കളും ബന്ധുക്കളും ഇത്രയും പ്രതീക്ഷിച്ചില്ല. മൂന്ന് വർഷങ്ങൾക്ക് മുന്നേ മരിച്ച അദ്ദേഹത്തിന്റെ ഭാര്യ മാധവി അതിഥികളെ വരവേൽക്കാൻ ചിരിതൂകി സ്വീകരണ മുറിയിൽ ഇരിക്കുന്നു.
അന്ധാളിച്ചു പോയ സന്ദർശകർക്ക് അൽപ്പം കഴിഞ്ഞപ്പോൾ ആണ് കാര്യങ്ങൾ പിടികിട്ടിയത്. പിങ്ക് നിറമുള്ള പട്ടുസാരിയും ചുറ്റി സ്വർണ്ണാഭരണങ്ങൾ അണിഞ്ഞു സെറ്റിയിൽ ഇരിക്കുന്നത് യഥാർത്ഥ മാധവിയല്ല , മാധവിയുടെ യഥാർത്ഥ സിലിക്കൺ പ്രതിമ ആയിരുന്നു. അപാരം ആയ സ്നേഹത്തിന്റെ കഥയാണ് ഈ പ്രതിമാനിർമ്മാണത്തിന് പിന്നിൽ ഉള്ളത്.
മൂന്ന് വർഷം മുന്നേ മരിച്ച മാധവിയുടെ ഏറ്റവും വലിയ ആഗ്രഹം ആയിരുന്നു ആധുനിക ശൈലിയിൽ ഉള്ള പുതിയ ബംഗ്ലാവിന്റെ നിർമാണം. 2017 ൽ കോലാറിൽ നടന്ന കാർ അപകടത്തിൽ ആണ് മാധവി മരിക്കുന്നത്. രണ്ടു പെൺമക്കൾക്ക് ഒപ്പം തിരുപ്പതിയിലേക്ക് പോകുന്ന വഴി ആയിരുന്നു അപകടം. ബിസിനസുകാരാനായ ശ്രീനിവാസ ഗുപ്ത യാത്രയിൽ ഒപ്പം ഉണ്ടായിരുന്നില്ല.
പെണ്മക്കൾ രണ്ടു പേരും പരിക്കുകൾ പറ്റി രക്ഷപ്പെട്ടു എങ്കിൽ കൂടിയും ഭാര്യയുടെ വിയോഗം ഗുപ്തയെ വലിയ ആഘാതത്തിലേക്ക് നയിച്ചു. തുടർന്ന് ഒരു വർഷങ്ങൾക്കു ശേഷം ആണ് ഭാര്യ പറഞ്ഞ പോലെ വീട് നിർമ്മിക്കാൻ തീരുമാനിച്ചത്. ഭാര്യ പലപ്പോളും പറഞ്ഞ കാര്യങ്ങൾ ഉൾപ്പെടുത്തി ആണ് വീടിന്റെ നിർമാണം തുടങ്ങുന്നത്.
വീട്ടിൽ ഇരിക്കുമ്പോൾ ഇപ്പോഴും ഭാര്യയുടെ ഓർമ്മകൾ നിലനിൽക്കാൻ ആണ് ഗദക് സ്വദേശിയായ മഹേഷ് രംഗണ എന്ന വാസ്തു വിദഗ്ദ്ധൻ ആണ് ജീവൻ തുടിക്കുന്ന ഒരു പ്രതിമ തന്നെ നിർമ്മിക്കാം എന്ന ആശയം മുന്നോട്ട് വെച്ചത്. തുടർന്ന് ബംഗളുരു ഗോംബെ മനയെന്ന കളിപ്പാട്ട നിർമാണ സ്ഥാപനത്തിലെ ശില്പി ശ്രീധർമ മൂർത്തി ആണ് ഒരു വർഷം എടുത്തു നിർമ്മിച്ച പ്രതിമ ആണ് ഇത്.