ഇന്ത്യൻ യുവനിരയെ വില കുറച്ചു കണ്ട ഓസ്ട്രേലിയൻ ടീം ആരാണ് എന്താണ് ഇന്ത്യൻ ടീം എന്നുള്ളത് ഇപ്പോൾ മനസിലാക്കി കഴിഞ്ഞു എന്ന് വേണം പറയാൻ. ഗാബയിൽ ഇന്ത്യൻ ടീം ചരിത്ര വിജയം നേടിയത് എങ്ങും ആഘോഷിക്കുകയാണ് ആരാധകർ. തുടർച്ചായി രണ്ടാം വട്ടം ആണ് ഇന്ത്യൻ ഓസ്ട്രേലിയ യിൽ പരമ്പര നേടുന്നത്. നാല് ടെസ്റ്റുകൾ അടങ്ങുന്ന പരമ്പ 2 – 1 ആണ് അജിൻക്യ രഹാനയും സംഘവും സ്വന്തമാക്കിയത്.
18 ബോളുകൾ ബാക്കി നിൽക്കെ 3 വിക്കറ്റ് വിജയം നേടിയത്. 138 പന്തിൽ ഒമ്പത് ഫോറും ഒരു സിക്‌സും അടിച്ചു പുറത്താവാതെ 89 റൺസ് എടുത്ത റിഷഭ് പന്തിനാണ് മാൻ ഓഫ് ദി മാച്ച് അവാർഡ്. 21 വിക്കറ്റുമായി ഓസീസ് പേസർ പാറ്റ് കമ്മിൻസ് പരമ്പരയുടെ താരമായി തെരഞ്ഞെടുക്കപ്പെട്ടു. വിരാട് കോഹ്ലി ഇല്ല. പരിക്കുകൾ കാരണം കളിക്കാൻ ഇറങ്ങിയത് കൂടുതലും അരങ്ങേറ്റക്കാർ എന്നിട്ടും കങ്കാരുപ്പട തോറ്റു വീണു എന്നുള്ളത് ആണ് സത്യം. കഴിഞ്ഞ 32 വർഷത്തിന് ഇടയിൽ ഗാബയിൽ ഒരു ടീം ഓസീസിനെ തോൽപ്പിക്കുന്നത് ആദ്യമായി എന്നുള്ളതാണ് മറ്റൊരു ചരിത്ര നേട്ടം.
ഓപ്പണിങ് ഇറങ്ങിയ ഗിൽ 91 റൺസ് നേടി. രണ്ടാം ഇന്നിംഗിസിൽ 328 റൺസ് വിജയലക്ഷ്യമാണ് ഇന്ത്യക്ക് മുന്നിൽ ഓസീസ് വച്ചുനീട്ടിയത്. ടെസ്റ്റ് ഇന്നിംഗിസിലെ ആദ്യ അഞ്ച് വിക്കറ്റ് പ്രകടനവുമായി മുഹമ്മദ് സിറാജ് ആഞ്ഞടിച്ചപ്പോൾ ഓസ്‌ട്രേലിയ രണ്ടാം ഇന്നിഗിസ് 294 ൽ അവസാനിച്ചു. നിരന്തരം നേരിട്ട വംശീയാധിക്ഷേപത്തേയും തോൽപ്പിച്ചു ആയിരുന്നു ഈ മികവ്. സ്റ്റീവ് സ്മിത്ത് 55 ഉം ഡേവിഡ് വാർണർ 48 ഉം റൺസ് നേടി. കൂറ്റൻ സ്കോറിലേക്ക് കുതിക്കുകയായിരുന്ന ഓസീസിനെ സിറാജിന്‍റെ അഞ്ചിന് പുറമേ ഷാർദുർ താക്കൂറിന്‍റെ നാലും വിഷിങ്ടൻ സുന്ദറിന്‍റെ ഒരു വിക്കറ്റും നേടി പിടിച്ചുകെട്ടി.