ഇഴുകി ചേർന്നഭിനയിക്കുമ്പോൾ ലൈറ്റിന്റെ ഇടയിൽ കൂടി ആളുകൾ നോക്കി നിൽക്കും; മലയാളത്തിലെ ഇങ്ങനെ ഉള്ളൂ; തമിഴിലും തെലുങ്കിലും ഇത്തരക്കാറില്ല; മലയാളികളുടെ മോശം മനോഭാവത്തെ കുറിച്ച് ശോഭനയുടെ വെളിപ്പെടുത്തൽ..!!
മലയാള സിനിമയിൽ എന്നും ഓർക്കുന്ന ഒട്ടേറെ ചിത്രങ്ങളിൽ നായികയായി എത്തിയ താരം ആണ് ശോഭന. 13 ആം വയസിൽ ബാലചന്ദ്ര മേനോൻ ആണ് ശോഭനയെ അഭിനയ ലോകത്തിലേക്ക് കൊണ്ടുവരുന്നത്. ഏപ്രിൽ 18 എന്ന ചിത്രത്തിൽ കൂടിയാണ് അരങ്ങേറ്റം. അതും ബാലചന്ദ്രന്റെ ഭാര്യയുടെ വേഷത്തിൽ.
രണ്ട് ദേശീയ അവാർഡുകളും ഒട്ടനവധി സംസ്ഥാന അവാർഡുകളും ശോഭനക്കു ലഭിച്ചിട്ടുണ്ട്. സിനിമയ്ക്കും ഭരതനാട്യത്തിനുമുള്ള സംഭാവനകളെ മുന്നിർത്തി ഇന്ത്യാ സർക്കാർ ശോഭനയെ 2006 ജനുവരിയിൽ പത്മശ്രീ പട്ടം നൽകി ആദരിച്ചുഒരുകാലത്ത് തെന്നിന്ത്യൻ സിനിമ ലോകത്തിൽ താരറാണിയായിരുന്നു ശോഭന ഏറെ കാലത്തെ ഇടവേളക്ക് ശേഷം വീണ്ടും സുരേഷ് ഗോപിയുടെ നായികയായി അഭിനയ ലോകത്തിലേക്കു തിരിച്ചെത്തിയത്.
എന്നാൽ അഭിനയിക്കുമ്പോൾ നോക്കി നിൽക്കുന്ന മലയാളികളുടെ മനോഭാവത്തെ കുറിച്ച് ആണ് ശോഭന തുറന്നടിച്ചത്. മലയാളികൾക്ക് മാത്രം ആണ് ഈ വൃത്തികെട്ട ചിന്താഗതി ഉള്ളൂ എന്ന് ശോഭന പറയുന്നു. താരത്തിന്റെ വാക്കുകൾ ഇങ്ങനെ..
ക്ലോസ് ആയിട്ടുള്ള റൊമാന്റിക് സീനുകൾ ചെയ്യുമ്പോൾ ആദ്യമൊക്കെ ഭയങ്കര സങ്കോചം തോന്നിയിരുന്നു. അതും കേരളത്തിൽ ആണെങ്കിൽ ഒരു ക്യാമറയുടെ പിന്നിൽ തന്നെ ആളുകൾ നിൽക്കും. തെലുങ്ക് തമിഴ് സിനിമകളിൽ അങ്ങനെയൊന്നുമില്ല. അവിടെ പോലീസ് ഒക്കെയാവും കാര്യങ്ങൾ നിയന്ത്രിക്കുക. മലയാളത്തിൽ അങ്ങനെ അല്ല ലൈറ്റിന്റെ ഇടയിൽ ആളുകൾ ഇങ്ങനെ നോക്കി നിൽക്കും നമുക്ക് ഒന്നും പറയാൻ പറ്റില്ല.
ചെയ്തല്ലേ പറ്റൂ അത് പിന്നെ ശീലമായി പോയി പിന്നെ കുറച്ചു ക്ലോസ് സീൻസ് റൊമാന്റിക് സീൻസ് അതൊക്കെ ചെയ്‌തേ പറ്റൂവെന്നും ശോഭന പറയുന്നു. എന്നാൽ താരം അഭിനയ ലോകത്തിൽ നിന്നും വലിയ ഒരു ഇടവേള എടുത്തിരിക്കുക ആയിരുന്നു. അതിനു ശേഷം ആണ് സുരേഷ് ഗോപിയുടെ നായികാ ആയി ഉള്ള തിരിച്ചു വരവ്.