പണ്ട് പൂവാലന്മാരെ പേടിച്ചു ഷാളെടുത്ത് മൂടിക്കെട്ടുമായിരുന്നു; അത് മാറിയത് ഇങ്ങനെ; ഗായിക മഞ്ജരിയുടെ വാക്കുകൾ..!!
സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത അച്ചുവിന്റെ അമ്മ എന്ന ചിത്രത്തിൽ താമരക്കുരുവിക്ക് തട്ടമിട് എന്ന ഗാനം ആലപിച്ചു കൊണ്ട് സിനിമ ലോകത്തിലേക്ക് എത്തിയ ഗായികയാണ് മഞ്ജരി. പ്രശസ്ത സംഗീത സംവിധായകൻ ഇളയരാജ ആണ് മഞ്ജരി എന്ന ഗായികയെ സംഗീത ലോകത്തിന് സമ്മാനിക്കുന്നത്. മികച്ച പിന്നണി ഗായികക്ക് ഉള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് 2 വട്ടം മഞ്ജരി നേടിയിട്ടുണ്ട്.
വളരെ ചുരുങ്ങിയ കാലങ്ങൾ കൊണ്ട് തന്നെ ഇരുന്നൂറിൽ അധികം ഗാനങ്ങൾ താരം സിനിമയിലും ആൽബത്തിലും ആയി പാടിക്കഴിഞ്ഞു. നാടൻ വേഷങ്ങളിലും സാരിയിലും മാത്രം ആയിരുന്നു മഞ്ജരി എന്ന ഗായികയെ ആദ്യ കാലങ്ങളിൽ കണ്ടിരുന്നത്. എന്നാൽ ഇപ്പോൾ താരത്തിന്റെ ലുക്കും മട്ടും അപ്പാടെ മാറി. തന്റെ വസ്ത്രധാരണത്തിൽ മാറ്റങ്ങൾ വരാനും ആദ്യ കാലങ്ങൾ ഇങനെ ആകാനും ഉള്ള കാരണങ്ങൾ താരം ഫ്ലാഷ് മൂവിസിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയത് ഇങ്ങനെ..
‘ഒമാനിലെ മസ്ക്കറ്റിലാണ് ഞാൻ പഠിച്ചത്. അന്നും ഇന്നും എന്റെ അടുത്ത സുഹൃത്തുക്കൾ അച്ഛനും അമ്മയുമാണ്. അമ്മ അധികം പുറത്തേക്ക് പോകാറില്ല. അതുകൊണ്ട് തന്നെ പുതിയ സ്റ്റൈലിനെ കുറിച്ച് എനിക്ക് പറഞ്ഞു തരാൻ ആരുമുണ്ടായിരുന്നില്ല. അച്ഛൻ മുടിവെട്ടാൻ പോകുമ്പോൾ ഞാനും സലൂണിൽ പോയി മുടി മുറിക്കും. ഡിഗ്രി പഠിക്കാൻ നാട്ടിൽ വന്നപ്പോൾ അതിലും കഷ്ടമായിരുന്നു. കോളേജിൽ സൽവാർ നിർബന്ധമായിരുന്നു.
സീനിയോഴ്സിനെ പേടി പൂവാലന്മാരെ പേടി. ആകെ മൊത്തത്തിൽ ഒരു പേടി കുട്ടിയായിരുന്നു ഞാൻ. ഷാളോക്കെ മൂടികെട്ടിയായിരുന്നു എന്റെ നടത്തം. ഉപരി പഠനത്തിന് മുംബൈയിൽ പോയ ശേഷമാണ് എന്റെ ചിന്താഗതിയിൽ ഒരുപാട് മാറ്റങ്ങൾ വന്നത്. അവിടെ നിന്ന് വന്ന ശേഷം പുതിയ സ്റ്റൈലുകൾ പരീക്ഷിക്കാൻ തുടങ്ങി ഞാൻ..’ മഞ്ജരി പറഞ്ഞു.