Malayali Live
Always Online, Always Live

കാമസൂത്രയിൽ അഭിനയിച്ചതിന് പഴികേൾക്കേണ്ടി വന്നു; ദുപ്പട്ട വെച്ച് മുഖം മറക്കാതെ വീട്ടിൽ നിന്നും പുറത്തിറങ്ങാൻ പാടില്ലായിരുന്നു; ശ്വേതാ മേനോൻ പറയുന്നു..!!

19,238

തൊണ്ണൂറുകളുടെ തുടക്കത്തിൽ മലയാള ചലച്ചിത്ര ലോകത്ത് ചുവടുവെച്ച നടിയാണ് ശ്വേതാ മേനോൻ. അനശ്വരം എന്ന മമ്മൂട്ടി നായികയായി ആദ്യം അഭിനയിച്ചത് .എന്നാൽ ആ വേഷം ശ്രദ്ധിക്കപ്പെട്ടില്ല. തുടർന്ന് വെൽക്കം റ്റു കോഡെക്കെനാൽ , നക്ഷത്രക്കൂടാരം എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. പക്ഷെ അന്നത്തെ മലയാളി പ്രേക്ഷകർ ശ്വേതയെ സ്വീകരിച്ചില്ല.

തുടർന്നാണ് നടി മോഡലിംഗ് രംഗത്ത ശ്രദ്ധ കേന്ദ്രീകരിക്കാൻ തുടങ്ങിയത്. മുംബൈയിൽ എത്തിയ നടി നിരവധി പരസ്യ ചിത്രങ്ങളിൽ അഭിനയിച്ചു. വളരെ ചെറിയ കാലം കൊണ്ട് തന്നെ ശ്വേതാ പരസ്യ രംഗത്ത് ഒരു താരമായി മാറി. ഫാഷൻ ലോകത്തിന്റെ തലസ്‌ഥാനം എന്നറിയപ്പെടുന്ന പാരിസിൽ നിന്ന് വരെ നടിയെ തേടി ആളുകൾ എത്തി.

എന്നാൽ ഇന്ത്യയിൽ തന്നെ തുടരാൻ ശ്വേതാ തീരുമാനിച്ചു. തുടർന്നാണ് കാമസൂത്രയുടെ പരസ്യത്തിൽ ശ്വേതാ മേനോൻ വേഷമിടുന്നത് . പരസ്യം ഇന്ത്യ ഒട്ടാകെ ശ്രദ്ധ ആകർഷിച്ചു . എന്നാൽ ഇതിനു വിമർശകരും ഉണ്ടായിരുന്നു. ഒരു വിവാദനായികായി മാറുകയായിരുന്നു താരം. അതൊന്നും കാര്യമാക്കാതെ ശ്വേതാ 1997 ഇൽ ഇഷ്‌ക് എന്ന ചിത്രത്തിൽ അമീർഖാനോടൊപ്പം ശ്വേതാ നായികയായി അഭിനയിച്ചു.

ആ ഇടയ്ക്കാണ് എഴുത്തുകാരനും സംവിധായകനുമായ ബോബി ബോൺസാലയുമായി ശ്വേതാ അടുക്കുന്നത് . സൗഹൃദത്തിൽ തുടങ്ങി അതൊരു പ്രണയമായി മാറി , ബോബിയുമായുള്ള വിവാഹത്തിന് ശ്വേതയുടെ അച്ഛന് താല്പര്യക്കുറവുണ്ടായിരുന്നു.
എന്നിരുന്നാലും ബോബിയെ വിവാഹം കഴിച്ച ശ്വേതാ കുടുംബ ജീവിതത്തിലേക്ക് കടന്നു . വളരെ കുറച്ചു നാളുകൾക്കുള്ളിൽ തന്നെ തന്റെ അച്ഛന് പറഞ്ഞിരുന്നത് ശെരിയാണെന് ശ്വേതക്ക് ബോധ്യപ്പെട്ട് തുടങ്ങി.

ഭർത്താവിന്റെ വീട്ടിൽ ശ്വേതക്ക് യാതൊരു സ്വാതന്ത്ര്യവും ഉണ്ടായിരുന്നില്ല .വീട്ടിൽ ആരു വന്നാലും അവരുടെ കാലുതൊട്ട് വന്ദിക്കണം . ദുപ്പട്ട കൊണ്ട് മുഖം മറച്ചല്ലാതെ വീടിനു പുറത്തിറങ്ങാൻ സമ്മതിക്കില്ലായിരുന്നു .എല്ലാം തീരുമാനിച്ചിരുന്നത് ബോബിയുടെ മാതാപിതാക്കൾ ആയിരുന്നു .ഒരുവിൽ സഹികെട്ട് ശ്വേതാ ബന്ധം അവസാനിപ്പിച്ചു .