Malayali Live
Always Online, Always Live

അഞ്ജലിക്ക് മുല്ലപ്പൂ മാലകോർത്ത് ശിവൻ; കലിപ്പനും കാന്താരിയും ഒന്നിക്കുന്ന നിമിഷങ്ങൾ ആസ്വദിച്ചു ഹരിയും അപ്പുവും; സാന്ത്വനം സീരിയൽ ഇങ്ങനെ..!!

3,985

മലയാളത്തിൽ ഏറ്റവും സോഷ്യൽ മീഡിയ ആരാധകർ ഉള്ള സീരിയൽ ആണ് സാന്ത്വനം. സാധാരണ അമ്മായിയമ്മ മരുമകൾ വഴക്കും അവിഹിത പ്രണയ കഥകളും കുടുംബ കഥകളും കണ്ണീർ സീരിയലുകളും കണ്ടു മടുത്ത മലയാളികൾക്ക് പുത്തൻ വിരുന്ന് തന്നെ ആണ് ആദിത്യൻ സംവിധാനം ചെയ്യുന്ന സാന്ത്വനം എന്ന പരമ്പര. ശിവനും അഞ്ജലിയും ഒന്നിക്കുന്നത് കാണാൻ തന്നെ ആണ് ഈ സീരിയൽ ആരാധകർ കാത്തിരിക്കുന്നതും.

അവരുടെ അടിയും വഴക്കും അത്രക്ക് രസകരമായി തന്നെ ആണ് സീരിയലിൽ കാണിക്കുന്നതും. അഞ്ജലിയായി എത്തുന്നത് ഗോപിക അനിലും ശിവൻ ആയി എത്തുന്നത് സജിനും ആണ്. ഒട്ടും ഇഷ്ടം ഇല്ലാതെ ഇരുവരും തമ്മിൽ ഉള്ള വിവാഹം നടക്കുന്നതും തുടർന്ന് ഇണക്കങ്ങളും പിണക്കങ്ങളും കഴിഞ്ഞു ശിവനെ ഇഷ്ടപ്പെട്ടു തുടങ്ങി അഞ്ജലി. തിരിച്ചു അഞ്ജലിയോട് ഇഷ്ടം ഉണ്ട് ശിവനും. എന്നാൽ ഇരുവരും പറയാൻ മടിക്കുമ്പോൾ ഇരുവരും തമ്മിൽ ഉള്ള സ്നേഹ മുഹൂർത്തങ്ങൾ ആണ് ആരാധകർ കാത്തിരിക്കുന്നതും.

ഇപ്പോൾ അഞ്ജലിക്കും ശിവനും ഒരു കല്യാണത്തിന് പോകാൻ തുടങ്ങുമ്പോൾ മുല്ലപ്പൂ മാല കെട്ടുന്ന ശിവന്റെ വീഡിയോ ആണ് വൈറൽ ആകുന്നത്. പരസ്പരം മുഖത്തോട് മുഖം നോക്കി ഇരുന്നു മുല്ലപ്പൂ മാല കെട്ടുന്ന ശിവനെയും അഞ്ജലിയെയും ഒളിക്കണ്ണുകൾ ഇട്ടു നോക്കുന്ന അപർണ്ണയെയും ഹരിയേയും കാണിക്കുന്നുണ്ട് പ്രോമോ വിഡിയോയിൽ. മണിക്കൂറുകൾക്ക് മുന്നേ ഇട്ട വീഡിയോ യൂട്യൂബ് ട്രെൻഡിങ്ങിൽ കയറി കഴിഞ്ഞു. പാണ്ട്യൻ സ്റ്റോർസ് എന്ന തമിഴ് സീരിയലിന്റെ ഔദ്യോഗിക റീമേക്ക് കൂടി ആണ് ആദിത്യൻ സംവിധാനം ചെയ്യുന്ന സാന്ത്വനം.

ചിപ്പി രഞ്ജിത് ആണ് ഈ പരമ്പര നിർമ്മിക്കുന്നത്. കേന്ദ്ര കഥാപാത്രം ആയി എത്തുന്നതും ചിപ്പി തന്നെ ആണ്. സാധാരണ ഉള്ള കണ്ണീർ സീരിയലുകളിൽ നിന്നും ഏറെ വ്യത്യസ്തമായ രീതിയിൽ ആണ് സാന്ത്വനം കഥ പറയുന്നത്. സാന്ത്വനം സീരിയൽ ഓരോ ദിവസങ്ങൾ കഴിയുന്തോറും കൂടുതൽ ആഘോഷവും കളിയും ചിരിയും എല്ലാം നിറഞ്ഞത് ആയി വരുക ആണ്. ശിവന്റെയും അഞ്ജലിയുടെയും പ്രണയ നിമിഷങ്ങൾ ആണ് ആരാധകർ കാത്തിരിക്കുന്നത്. ബാലന്റെയും ഭാര്യ ശ്രീദേവിയും ബാലന്റെ മൂന്നു സഹോദരങ്ങളുടെയും കഥ പറയുന്ന സീരിയൽ ആണ് സാന്ത്വനം.

പ്രേക്ഷകർ കാത്തിരിക്കുന്ന അഞ്ജലി ശിവൻ രംഗങ്ങൾ കുറയുന്നത് തന്നെ ആണ് ടി ആർ പി റേറ്റിങ്ങിൽ വീഴ്ച ഉണ്ടാവാൻ കാരണം. ബാലന്റെ വേഷത്തിൽ എത്തുന്നത് രാജീവ് പരമേശ്വർ ആണ്. ഏടത്തിയുടെ വേഷത്തിൽ എത്തുന്ന ചിപ്പി ആണ്.ഗിരീഷ് നമ്പ്യാർ ഹരികൃഷ്ണൻ ആയും സജിൻ ശിവനെ ആയും അച്ചു സുഗത് ഇളയ സഹോദരന്റെ വേഷത്തിലും എത്തുന്നത്.

ഗിരീഷ് നമ്പ്യാരുടെ ഭാര്യയുടെ വേഷത്തിൽ ആണ് രക്ഷ രാജ് എത്തുന്നത്. തമ്പി എന്ന കോടീശ്വരന്റെ മകളും പണത്തിന്റെ അഹങ്കാരം ഉണ്ടെങ്കിൽ കൂടിയും അതെല്ലാം ഉപേക്ഷിച്ചു ഹരിക്കൊപ്പം ഇറങ്ങി വരുകയും വിവാഹം കഴിക്കുകയും ചെയ്ത വേഷം ആണ് രക്ഷ രാജ് അവതരിപ്പിക്കുന്ന അപർണ്ണ എന്ന അപ്പു. ഗോപിക അനിൽ ആണ് അഞ്ജലിയുടെ വേഷത്തിൽ എത്തുന്നത്.