Malayali Live
Always Online, Always Live

അവളെന്റെ കുഞ്ഞനുജത്തിയാണ് പ്ലീസ്, ഇത്തരത്തിൽ ഉള്ള മോശം കമെന്റുകൾ ഒഴിവാക്കുക; മുടിയൻ പറയുന്നു..!!

4,115

മലയാളികൾ നെഞ്ചിലേറ്റിയ ഒരു സീരിയൽ ഉണ്ടെങ്കിൽ അത് ഉപ്പും മുളകും ആണ്. സീരിയലിലെ ഓരോ താരങ്ങൾക്കും ആരാധകർ ഏറെയാണ്. അച്ഛനും അമ്മയും അഞ്ച് മക്കളുമടങ്ങുന്ന ഒരു കുടുംബത്തില്‍ നടക്കുന്ന സംഭവങ്ങളെ സ്വഭാവികതയോടെ അവതരിപ്പിക്കുന്നു എന്നതാണ് ഉപ്പുംമുളകിനെ പ്രേക്ഷകരുടെ പ്രിയങ്കരമാക്കി മാറ്റിയത്.

സ്ഥിരം കണ്ണീർ സീരിയലുകൾ മാത്രം കണ്ടു മടുത്ത മലയാളി പ്രേക്ഷകർക്ക് മുന്നിലേക്ക് സാധാരണകാരന്റെ ജീവിതവും തമാശകളും കാണിച്ചു തന്ന സീരിയൽ ആയിരുന്നു ഉപ്പും മുളകും. പാറമട വീടും ബാലുവും നീലുവും അഞ്ചു മക്കളും എല്ലാം സ്വന്തം വീട്ടിലെ അംഗത്തെ പോലെ ആണ് പ്രേക്ഷകർക്ക് തോന്നിയിരുന്നത് എന്ന് വേണം പറയാൻ. അഞ്ചു വര്ഷം ആയി സീരിയൽ ആരംഭിച്ചിട്ട്. നാല് വർഷങ്ങൾ കഴിഞ്ഞപ്പോൾ തന്നെ 1000 എപ്പിസോഡ് പൂർത്തിയാക്കാൻ ഉപ്പും മുളകിനും കഴിഞ്ഞു.

സീരിയലിനൊപ്പം തന്നെ സീരിയലിലെ ഓരോ താരങ്ങൾക്കും ആരാധകർ ഏറെ ആണ്. സീരിയലിൽ സഹോദരനും സഹോദരിയും ആയി എത്തുന്ന മുടിയനും ശിവാനിക്കും ആരാധകർ ഏറെ ആണ്. അതുപോലെ തന്നെ ഇരുവരും സാമൂഹിക മാധ്യമങ്ങളിൽ സജീവം ആണ് താനും. ഇരുവരും സീരിയലിന് പുറമെ പല ഫോട്ടോഷൂട്ടുകളിലും വിഡിയോകളും പ്രത്യക്ഷപ്പെടാറുണ്ട്. ശിവാനിയും മുടിയനും ഒന്നിച്ചുള്ള നിരവധി വിഡിയോകൾ യൂട്യൂബിൽ ഉണ്ട്.

പ്രാങ്ക് വിഡിയോകൾ അടക്കം ഇരുവരും ചെയ്യാറുണ്ട്. ഈ അടുത്ത് ഇരുവരും ഒന്നിച്ചു എത്തിയ വീഡിയോ യൂട്യൂബിൽ വൈറൽ ആയിരുന്നു. ഈ വീഡിയോക്ക് ശേഷം ഇരുവരും മോശം അധിക്ഷേപ കമന്റ് അടക്കം നേരിട്ടുകൊണ്ട് ഇരിക്കുകയാണ്. നേരിട്ടുകൊണ്ടിരിക്കുകയാണ്. മോശമായ രീതിയിലുള്ള കമന്റുകൾ ആണ് യൂട്യൂബിന് താഴെയുള്ള കമന്റ് ബോക്സിൽ കാണാൻ സാധിക്കുന്നത്. അശ്ലീല പരമായുള്ള കമന്റുകൾ ആണ് കൂടുതലും. ഒട്ടേറെ മോശം കമന്റ് എത്തിയതോടെ പ്രതികരണം നൽകിത്.

മുടിയൻ കഥാപാത്രമായി വേഷമിട്ട റിഷി പ്രതികരിച്ചത് ഇങ്ങനെയാണ്
അവൾ എന്റെ കൊച്ച് അനുജത്തിയാണ് മനുഷ്യനെ ബഹുമാനിക്കാൻ ആദ്യം പഠിക്കൂ… ഇത്തരത്തിൽ ഉള്ള മോശം കമെന്റുകൾ ഒഴിവാക്കൂ… നിങ്ങൾ വീഡിയോ നല്ല രീതിയിൽ മാത്രം ആസ്വദിക്കൂ.. 2015 ഡിസംബറിൽ ആണ് ഉപ്പും മുളകും പരമ്പര ആരംഭിക്കുന്നത്. 2019 ൽ 1000 എപ്പിസോഡുകൾ പൂർത്തിയാക്കുകയും ചെയ്തു. പ്രദീപ് മാധവാണ് സീരിയൽ ഡയറക്ടർ. ഫ്ലവർസ് ടീവി യിലാണ് പരമ്പര സംപ്രേഷണം ചെയ്യുന്നത്.