Malayali Live
Always Online, Always Live

മതം വില്ലനായപ്പോൾ രജിസ്റ്റർ മാര്യേജ് ചെയ്തു; നീയും ഞാനും സീരിയൽ നായകൻ ഷിജുവിന്റെ യഥാർത്ഥ ജീവിതമിങ്ങനെ..!!

10,888

സിനിമയിൽ അഭിനയിട്ടുള്ള പല താരങ്ങൾക്കും അവിടെ ലഭിക്കുന്ന സ്വീകാര്യതയേക്കാൾ കൂടുതൽ പലപ്പോഴും സീരിയൽ ലോകത്തിൽ നിന്നും ലഭിക്കാറുണ്ട്. അത്തരത്തിൽ ഉള്ള ഒരു നടൻ ആണ് ഷിജു അബ്ദുൽ റഷീദ്. കൊല്ലം സ്വദേശിയായ താരം മലയാളത്തിന് പുറമെ തമിഴിൽ ഉം തെലുങ്കിലും അഭിനയിച്ചിട്ടുള്ള താരം ആണ്. അമ്പതിൽ കൂടുതൽ സിനിമകളിൽ അഭിനയിച്ചുള്ള താരം നിരവധി സീരിയലുകളുടെ ഭാഗവും ആയിട്ടുണ്ട്.

ഇപ്പോൾ സീ കേരളത്തിൽ സംപ്രേഷണം ചെയ്യുന്ന നീയും ഞാനും എന്ന സീരിയലിൽ നായകൻ കൂടി ആണ് ഷിജു. പ്രണയത്തിനു പ്രായം ഒരു വിലങ്ങുതടിയല്ല എന്നാണ് ഈ സീരിയൽ പറയുന്നത്. മനോഹരമായ പ്രണയ കഥ പറയുന്ന സീരിയൽ ആണെങ്കിൽ അതിനേക്കാൾ മനോഹരമായ പ്രണയം ജീവിതത്തിൽ ഉണ്ടായ ആൾ കൂടി ആണ് ഷിജു. സിനിമ താരങ്ങളേക്കാൽ കൂടുതൽ ആരാധകർ സീരിയൽ താരങ്ങൾക്ക് ഉണ്ടാകുന്ന കാലം കൂടി ആണ് ഇപ്പോൾ.

അത്തരത്തിൽ സീരിയൽ താരങ്ങളെ കുടുംബവും മറ്റു വിശേഷങ്ങളും അറിയാൻ പ്രേക്ഷകർക്ക് ഏറെ താല്പര്യം ആണ് താനും. നീയും ഞാനും എന്ന സീരിയൽ പ്രണയത്തേക്കാൾ വെല്ലുന്ന യഥാർത്ഥ ജീവിത പ്രണയം ഉള്ള ആൾ ആണ് ഷിജു. എയർഹോസ്റ്റസും നർത്തകിയുമായ പ്രീത പ്രേമാണ് ഷിജുവിന്റെ ഭാര്യ. പ്രണയവിവാഹമായിരുന്നു ഇവരുടേത്. സുഹൃത്തുക്കളായി മാറിയ ഇരുവരും പിന്നീട് പ്രണയത്തിലാവുകയായിരുന്നു.

വിവാഹം കഴിഞ്ഞ് കാലങ്ങളേറെയായെങ്കിലും ഇപ്പോഴും പ്രേമം മനസ്സിലുണ്ടെന്ന് ഇരുവരും പറഞ്ഞിരുന്നു. പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചുമൊക്കെയുള്ള ഷിജുവിന്റെയും ഭാര്യയുടേയും തുറന്നുപറച്ചിൽ മീഡിയയിൽ വീണ്ടും ശ്രദ്ധ നേടുകയാണ്. അച്ഛനെ നഷ്ടമായ സമയത്തായിരുന്നു പ്രീത ഷിജുവിനെ പരിചയപ്പെട്ടത്. ഷിജുവിലൂടെ അച്ഛന്റെ അഭാവം മാറുകയായിരുന്നു. അദ്ദേഹത്തെ പരിചയപ്പെട്ടതിലൂടെ ജീവിതത്തിൽ ചില മാറ്റങ്ങൾ സംഭവിക്കുകയായിരുന്നു.

താൻ ബോൾഡായി മാറുകയായിരുന്നുവെന്ന്’ പ്രീത പറയുന്നു. വിവാഹത്തിന് അമ്മ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. അഭിനയ മേഖലയിൽ പ്രവർത്തിക്കുന്നതും വ്യത്യസ്ത മതവിഭാഗങ്ങളിലുള്ളവരായതും പ്രശ്നമായിരുന്നു. അതോടെയാണ് ഞങ്ങൾ രജിസ്റ്റർ മാര്യേജിനെക്കുറിച്ച് തീരുമാനിച്ചതും അത് നടപ്പിലാക്കിയതെന്നും ഇരുവരും മുൻപ് പങ്കുവച്ചിരുന്നു. സീ കേരളത്തിൽ സംപ്രേഷണം ചെയ്യുന്ന നീയും ഞാനും എന്ന സീരിയലിന് ഏറെ ആരാധകർ ആണ് ഉള്ളത്.

20 വയസുള്ള നായികയെ പ്രണയിക്കുന്ന 42 വയസു ള്ള നായകന്റെ കഥ ആണ് നീയും ഞാനും പറയുന്നത്. അതിലെ നാല്പത്തിരണ്ടുകാരൻ രവി വർമ്മൻ ആയി എത്തുന്നത് സിനിമ സീരിയൽ താരം ഷിജു എആർ ആണ്. നിരവധി സീരിയലിലും സിനിമയിലും താരം ഇതിനോടകം അഭിനയിച്ച് കഴിഞ്ഞു കൂടുതലായും വില്ലൻ വേഷങ്ങൾ ആയിരുന്നു താരം കൈകാര്യം ചെയ്യുന്നത്. ഷിജുവിന് വ്യക്തി ജീവിതത്തിലും മനോഹരമായ ഒരു പ്രണയമുണ്ട്. തെലുങ്കിൽ താരം ദേവി ഷിജു എന്ന പേരിൽ ആണ് അറിയപ്പെടുന്നത്. അതുപോലെ തമിഴിൽ വിശാൽ എന്നാണ് താരത്തിന്റെ പേര്.

കൊല്ലം സ്വദേശി ആണെങ്കിൽ കൂടിയും 1996 പുറത്തിറങ്ങിയ തമിഴ് ചിത്രത്തിൽ കൂടി ആണ് താരം അഭിനയ ലോകത്തിലെ ക്ക് എത്തുന്നത്. തെലുങ്കിൽ ദേവി എന്ന ചിത്രത്തിൽ അഭിനയിക്കുകയും ആ ചിത്രം ബമ്പർ ഹിറ്റ് ആയതോടെ ദേവി ഷിജു എന്ന പേര് താരത്തിന് ലഭിക്കുന്നത്. മലയാളത്തിൽ ഇഷ്ടമാണ് നൂറുവട്ടം , കാലചക്രം , സിദ്ധാർത്ഥ എന്നിവ ആണ് ആദ്യകാലങ്ങളിലെ ശ്രദ്ധേയമായ വേഷങ്ങൾ.

2004 മുതൽ സീരിയൽ രംഗത്തേക്ക് മാറിയ താരം ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത സ്വന്തം എന്ന സീരിയലിൽ ആണ് ആദ്യമായി അഭിനയിക്കുന്നത്. തുടർന്ന് സൂര്യ ടിവിലെ സ്ത്രീ ഹൃദയത്തിൽ അഭിനയിച്ചു. 2008 ൽ എത്തിയ എന്റെ മനസപുത്രി ഹിറ്റ് സീരിയലുകളിൽ ഒന്നായിരുന്നു.