35 വയസ്സ് പിന്നിടുമ്പോഴും ആരെയും കൊതിപ്പിക്കുന്ന സൗന്ദര്യം; ശാലു മേനോന്റെ വീഡിയോ ഏറ്റെടുത്ത് ആരാധകർ..!!
മലയാളത്തിലെ അഭിനയ ലോകത്തിൽ വൈഭവം നിറഞ്ഞ ഒട്ടേറെ കഥാപാത്രങ്ങൾ ചെയ്തിട്ടുള്ള താരം ആണ് ശാലു മേനോൻ. തന്റേതായ അഭിനയ ശൈലി ഉള്ള താരം അഭിനയം കൊണ്ട് മാത്രമല്ല നൃത്തം കൊണ്ടും കഴിവ് തെളിയിച്ച ആൾ ആണ്.
ജയകേരള സ്കൂൾ ഓഫ് പെർഫോമിംഗ് ആർട്സ് എന്ന പേരിൽ നൃത്ത വിദ്യാലയം നടത്തുന്ന ശാലു ഏറെ വിവാദങ്ങളിൽ നിറഞ്ഞു നിന്ന ആൾ കൂടി ആണ്. പ്രായം 35 കഴിഞ്ഞു എങ്കിൽ കൂടിയും ചേച്ചി അപാര സുന്ദരി ആണെന്ന് ആയിരുന്നു താരത്തിന്റെ പോസ്റ്റുകളിൽ ആരാധകർ കമന്റ് ചെയ്യുന്നത്. സോഷ്യൽ മീഡിയയിൽ സജീവം ആയ പോസ്റ്റുകൾക്ക് മറുപടി നൽകാറും ഉണ്ട്.
കഴിഞ്ഞ 20 വർഷത്തിൽ ഏറെയായി അഭിനയ ലോകത്തിൽ ഉള്ള താരം ബ്രിട്ടീഷ് മാർക്കെറ്റ് എന്ന 1998 ൽ പുറത്തിറങ്ങിയ ചിത്രത്തിൽ കൂടി ആണ് അഭിനയ ലോകത്തേക്ക് എത്തുന്നത്. സുരേഷ് ഗോപി , മോഹൻലാൽ , ജയറാം , കലാഭവൻ മണി തുടങ്ങിയ ഒട്ടേറെ താരങ്ങൾക്ക് ഒപ്പം ശാലു അഭിനയിച്ചിട്ടുണ്ട്. കൂടാതെ സീരിയൽ രംഗത്ത് ഒട്ടേറെ വേഷങ്ങൾ ചെയ്തിട്ടുള്ള താരം ഏറെ കാലത്തെ പ്രണയത്തിന്റെ അവസാനം ആണ് സജി ജി നായർ എന്ന ആളെ വിവാഹം കഴിച്ചത്.