Malayali Live
Always Online, Always Live

ശിവന്റെ യഥാർത്ഥ കാന്താരി; മെറൂൺ ഡ്രെസ്സിൽ അതീവ സുന്ദരിയായി ഷഫ്‌ന; മൊഞ്ചത്തിയെ കുറിച്ച് ആരാധകർ പറഞ്ഞത്..!!

2,919

1998 ൽ പുറത്തിറങ്ങിയ ചിന്തവിഷ്ടയായ ശ്യാമള എന്ന ചിത്രത്തിൽ ശ്രീവാസന്റെ മകളുടെ വേഷം ചെയ്തു കൊണ്ട് ബാലതാരമായി ആണ് ഷഫന അഭിനയ ലോകത്തിലേക്ക് എത്തുന്നത്. മലയാള സിനിമയിൽ ബാലതാരമായി തുടങ്ങിയ താരം തുടർന്ന് നായിക നിരയിലേക്ക് എത്തിയിരുന്നു.

തുടർന്ന് സീരിയൽ അഭിനയത്തിലേക്ക് മാറിയ താരം സഹയാത്രിക എന്ന ടെലിവിഷൻ പരമ്പരയിലെ വേഷത്തിന് 2016 ൽ മികച്ച സഹനടിക്കുള്ള കേരള സംസ്ഥാന ടെലിവിഷൻ അവാർഡ് നേടിയിരുന്നു. മലയാളികൾക്ക് ഇന്ന് ഏറെ ഇഷ്ടമുള്ള സീരിയൽ നടൻ സജിൻ ആണ് ഷഫനയുടെ ഭർത്താവ്. നീണ്ട കാലം നിന്ന പ്രണയത്തിന് ഒടുവിൽ ആയിരുന്നു ഇവരുവരും വിവാഹം കഴിക്കുന്നത്.

പ്ലസ് ടു എന്ന ചിത്രത്തിൽ ഒരുമിച്ചു അഭിനയിക്കുമ്പോൾ തുടങ്ങിയ സൗഹൃദമാണ് പിന്നെ പ്രണയവും വിവാഹവും ഒക്കെ ആയത്. സിനിമയിൽ ചെയ്ത വേഷങ്ങൾ എല്ലാം തന്നെ ശ്രദ്ധ നേടിയെടുക്കാൻ കഴിഞ്ഞ അതിനു ഭാഗ്യം ലഭിച്ച താരം കൂടി ആണ് ഷഫന.

2007 ൽ പുറത്തിറങ്ങിയ കഥ പറയുമ്പോൾ എന്ന ചിത്രത്തിൽ വീണ്ടും ശ്രീനിവാസന്റെ മകളുടെ വേഷം ചെയ്തു ശ്രദ്ധ നേടി താരം. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന സൂപ്പർ ഹിറ്റ് പരമ്പര സാന്ത്വനത്തിൽ നായക കഥാപാത്രം ആണ് താരത്തിന്റെ ഭർത്താവ് കൂടി ആയ സജിൻ ചെയ്യുന്നത്. ഒട്ടേറെ ആരാധകർ ആണ് ഈ സീരിയൽ വഴി സജിൻ നേടി എടുത്തത്.

അതുകൊണ്ടു തന്നെ ഇപ്പോൾ ആരാധകർ ഏറെ ഇഷ്ടപ്പെടുന്നുണ്ട് ഷഫനയെ. അഭിനയ ലോകത്തിൽ ഷഫന ഇപ്പോൾ സജീവം അല്ലെങ്കിൽ കൂടിയും സാന്ത്വനം ലൊക്കേഷനിൽ ഭർത്താവിന്റെ ഒപ്പം ഉള്ള ചിത്രങ്ങളുമായി ഷഫന എത്താറുണ്ട്. ഇപ്പോഴിതാ ട്രാൻസ് വുമണും മേക്കപ്പ് ആർട്ടിസ്റ്റുമായ സീമ വിനീത് ഷഫനക്ക് കൊടുത്ത പുത്തൻ മേക്കോവർ ആണ് വൈറൽ ആകുന്നത്.

മെറൂൺ നിറത്തിൽ ഉള്ള അനാർക്കലി ചുരിദാറിൽ ആണ് താരം എത്തിയത്. പൊളി ആണെന്നും അടിപൊളി ആണെന്നും കൂടുതൽ സുന്ദരി ആണെന്നും അടക്കം നിരവധി കമന്റ് ആണ് ചിത്രത്തിന്റെ താഴെ ആരാധകർ പോസ്റ്റ് ചെയ്തിരിക്കുന്നത്.