സാന്ത്വനം സീരിയലിൽ ശിവയായി എത്തുന്നത് ഈ യുവതാര സുന്ദരിയുടെ ഭർത്താവ്; ഞെട്ടി ആരാധകർ..!!
സീരിയലുകൾക്ക് എന്നും ആരാധകർ ഏറെ ആണ്. ഏറ്റവും മികച്ച സീരിയലുകൾ മലയാളികൾക്ക് സമ്മാനിക്കുന്ന ചാനൽ ഏഷ്യാനെറ്റ് ആണെന്ന് പറയാം. വാനമ്പാടി എന്ന സൂപ്പർഹിറ്റ് സീരിയലിന് ശേഷം ആണ് ഈ സീരിയൽ എത്തുന്നത്.
ഒരു കുടുംബ കഥ എന്ന രീതിയിൽ സെപ്തംബര് 21 നു ആണ് സീരിയൽ ആരംഭിച്ചത്. രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ രഞ്ജിത്തും ഭാര്യയും നടിയുമായ ചിപ്പിയും ചേർന്ന് ആണ് സീരിയൽ നിർമ്മിക്കുന്നത്.
അതുപോലെ തന്നെ സാന്ത്വനത്തിൽ കേന്ദ്ര കഥാപാത്രം ആയി എത്തുന്നത് ഒരു കാലത്ത് മലയാളത്തിൽ ഒട്ടേറെ നല്ല മികച്ച വേഷങ്ങൾ ചെയ്തിട്ടുള്ള സൂപ്പർ താരങ്ങൾക്ക് ഒപ്പം അഭിനയിച്ചിട്ടുള്ള ചിപ്പി ആണ്.
നിർമ്മാതാവ് രഞ്ജിത്തിനെ വിവാഹം കഴിച്ച് സിനിമാരംഗം വിട്ട ചിപ്പി വീണ്ടും ടെലിവിഷൻ പരമ്പരയിലേക്ക് തിരിച്ചു വരവ് നടത്തിയിരിക്കുകയാണ്. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന പുതിയ പരമ്പരയായി സാന്ത്വത്തിലൂടെയാണ് താരത്തിന്റെ മടങ്ങി വരവ്.
എന്നാൽ ഈ പരമ്പരയിൽ ചിപ്പിയുടെ സഹോദരനെ അവതരിപ്പിക്കുന്ന സജിൻ ടിപി യഥാർത്ഥത്തിൽ ആരാണെന്ന് അറിയുന്ന പ്രേക്ഷകർ ഇപ്പോൾ ഞെട്ടിയിരിക്കുകയാണ്. ശ്രീദേവി എന്ന കഥാപാത്രമായാണ് നടി ചിപ്പി കുടുംബപ്രേക്ഷകരുടെ സ്വീകരണമുറിയിലേക്ക് എത്തുന്നത്. സ്നേഹത്തിന്റെയും കരുതലിന്റെയും നിറകുടമായി മാറിയ ഒരു ഏട്ടത്തി അമ്മയായിട്ടാണ് താരം സാന്ത്വനത്തിൽ ശ്രദ്ധ നേടുന്നത്.
പിണക്കം ഇണക്കം സ്നേഹം പ്രണയം വാത്സല്യം തുടങ്ങിയ എല്ലാ ചേരുവകളും കൂർത്തിണക്കികൊണ്ട് ഉള്ള ഒരു മനോഹര കുടുംബ കഥയായിട്ടാണ് സ്വാന്തനം ഏവർക്കും മുന്നിൽ എത്തുക. പരമ്പരയിൽ ചിപ്പിയുടെ സഹോദരനായി എത്തുന്ന ശിവയെ അവതരിപ്പിക്കുന്നത് തൃശൂർ അന്തിക്കാട്ട് കാരനായ സജിൻ ടിപിയാണ്. പുതുമുഖ താരം കൂടിയാണ് സജിൻ. പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട സിനിമ സീരിയൽ താരമായ ഷഫ്നയാണ് താരത്തിന്റെ ജീവിതസഖി.
ഇരുവരും പ്രണയിച്ചായിരുന്നു വിവാഹിതരായത്. സുന്ദരി എന്ന പാരമ്പരയിലൂടെയാണ് ഷഫ്ന ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിതയാകുന്നത്. ബാലതാരമായി തന്നെ മലയാള സിനിമയിലേക്ക് ചേക്കേറിയ താരം കൂടിയാണ് ഷഫ്ന. ഷഫ്നക്ക് പിന്നാലെ അഭിനയ മേഖലയിലേക്ക് ചുവട് വച്ചിരിക്കുകയാണ് സജിൻ ഇപ്പോൾ. സജിന്റെ അരങ്ങേറ്റ പരമ്പര കൂടി ആണ് സാന്ത്വനം.