Malayali Live
Always Online, Always Live

നാട്ടിൽ എത്താൻ എനിക്ക് കൊതിയാകുന്നു; എവിടെ ചികിത്സ പോലും കിട്ടുന്നില്ല; ബ്രിട്ടനിൽ നിന്നും നടി ശ്രീകല..!!

3,214

ലോകം മുഴുവൻ മഹാമാരി ഭീതിയിൽ ലോക്ക് ഡൗണിൽ ആണെങ്കിൽ കൂടിയും ലോകത്ത് ഏറ്റവും നല്ല ചികിത്സ നൽകുന്നത് നമ്മുടെ കൊച്ചു കേരളത്തിൽ ആണെന്ന് പറയാം. ഇന്ത്യയിൽ ആദ്യം കൊറോണ സ്ഥിരീകരണം നടത്തിയ സംസ്ഥാനമാണ് കേരളം.

എന്നിട്ടും മഹാമാരിയെ നിഷ്പ്രയാസം ഒരു പരിധിവരെ നമ്മൾ ജയിച്ചു എന്ന് വേണം പറയാൻ. വിദേശങ്ങളിൽ പലരും കുടുങ്ങി കിടക്കുകയാണ്. സ്വദേശത്തേക്ക് മടങ്ങാനോ ഉറ്റവരെ ഒരു നോക്ക് കാണാനോ സാധിക്കാത്തവരുണ്ട്. സീരിയൽ നടി ശ്രീകലയുടെ കാര്യവും അങ്ങനെ തന്നെയാണ്. ഭർത്താവിനൊപ്പം യുകെയിലാണ് ശ്രീകല കഴിയുന്നത്. നാട്ടിലെത്താൻ കൊതിയാകുന്നു എന്നാണ് ശ്രീകല പറയുന്നു.

യുകെയിൽ കോവിഡ് സംഹാര താണ്ഡവം ആദ്യ സ്ഥലത്താണ് ഇപ്പോൾ ശ്രീകല ഉള്ളത്. നഗരത്തിൽ നിന്നും മാറിയുള്ള സ്ഥലത്താണ് ഫ്ലാറ്റ്. സ്വകാര്യതയ്ക്ക് വലിയ പ്രാധാന്യം കൊടുക്കുന്ന നാട്ടിൽ സ്വന്തം ഫ്ലാറ്റിൽ പോലും അമിതമായ ശബ്ദം ഉണ്ടാക്കുന്നത് ഇഷ്ടമാവില്ല. എവിടെ വന്ന സമയത്ത് നൃത്തം അഭ്യസിക്കുന്നത് ഒക്കെ വലിയ പ്രശ്നം ആയിരുന്നു.

കൊവിഡ് പ്രതിസന്ധി ഇവിടെ രൂക്ഷമാണ്. ആശുപത്രികളെല്ലാം നിറഞ്ഞിരിക്കുന്നു. ഇവിടെ പലർക്കും ചികിത്സ പോലും കിട്ടുന്നില്ല. രോഗം വന്നാൽ വീട്ടിലിരിക്കണം. പറസിറ്റാമോൾ കഴിച്ചൊക്കെ മുന്നോട്ട് പോകേണ്ടി വരുന്നു. രോഗം മൂർച്ഛിച്ച് മരണത്തിന്റെ വക്കിലെത്തുമ്പോൾ മാത്രമേ ആശുപത്രികളിൽ അഡ്മിറ്റ് ചെയ്യുകയുള്ളൂവെന്ന് ശ്രീകല പറയുന്നു.

ഇതൊക്കെ കാണുമ്പോൾ കണ്ണുനിറയുന്നു നാട്ടിലെത്താൻ തോന്നുന്നു. എങ്ങനെയെങ്കിലും ആരോഗ്യത്തോടെ നാട്ടിലെത്തിയാൽ മതിയെന്നാണ് പ്രാർത്ഥനയെന്നും ശ്രീകല പറയുന്നു.