Malayali Live
Always Online, Always Live

സരിഗമപയിലെ അശ്വിൻ വിജയൻ വിവാഹിതനാകുന്നു; ഇതാണ് പ്രതിശ്രുത വധു; പുത്തൻ വിശേഷങ്ങൾ ഇങ്ങനെ..!!

3,228

കേരളത്തിലേക്ക് മലയാളികളുടേ മുന്നിലേക്ക് സീ കേരളം എന്ന ചാനൽ എത്തിയിട്ട് രണ്ടു വര്ഷം ആയിട്ടേ ഉള്ളൂ എങ്കിൽ കൂടിയും പ്രേക്ഷകർക്ക് ഇഷ്ടം ഉള്ള ഒട്ടേറെ ഷോകൾ ആണ് ചാനൽ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിക്കുന്നത്. അതിൽ ഏറ്റവും കൂടുതൽ ആരാധകർ ഉള്ള റിയാലിറ്റി ഷോ ആയിരുന്നു സരിഗമപ.

മലയാളത്തിൽ ഒരു കാലത്ത് സ്വീകരണം ലഭിച്ച സംഗീത റിയാലിറ്റി ഷോ വീണ്ടും വമ്പൻ തിരിച്ചു വരവ് ആണ് സരിഗമപയിൽ കൂടി എത്തിയത്. പരിപാടികൾ ഒട്ടേറെ ആരാധകർ നേടിയ താരം ആണ് അശ്വിൻ വിജയൻ. ഒട്ടേറെ ശ്രദ്ധ നേടിയ താരം ഇപ്പോൾ വിവാഹം കഴിക്കാൻ ഒരുങ്ങുകയാണ്. തന്റെ വിവാഹ നിശ്ചയ ചിത്രങ്ങൾ താരം തന്നെ ആണ് സോഷ്യൽ മീഡിയയിൽ പങ്കു വെച്ചത്.

സരിഗമപ എന്ന ഷോ വഴി ലിബിൻ സഖറിയ , അക്ബർ ഖാൻ , അശ്വിൻ വിജയൻ എന്നിങ്ങനെ ഒരുപിടി ഗായകർ ആണ് മലയാളികൾക്ക് ലഭിച്ചത്. സരിഗമപ ഷോയുടെ ടൈറ്റിൽ വിന്നർ ആയ ലിബിൻ സഖറിയാ അടുത്തിടെ വിവാഹിതനായിരുന്നു. അതിനു പിന്നാലെ ആണ് ഇപ്പോൾ അശ്വിന്റെ വിവാഹ വാർത്ത എത്തുന്നത്.

അശ്വിൻ വിവാഹം കഴിക്കാൻ പോകുന്നത് സരസ്വതിയെ ആണ്. അടുത്ത കൂട്ടുകാരും സരിഗമപയിലെ താരങ്ങളും അശ്വിന്റെ വിവാഹ നിശ്ചയ ഫോട്ടോയിൽ കമന്റ് ആയി എത്തിയിട്ടുണ്ട്. ലിബിന്റെ കമന്റ് കേറിവാ മോനെ എന്നായിരുന്നു. അക്ബർ പറഞ്ഞത് ഒന്നിന്റെ ക്ഷീണം തീർന്നില്ല എന്നായിരുന്നു. ഇൻഫോസിസിൽ ജോലി ചെയ്യുമ്പോൾ ആണ് അശ്വിൻ സരിഗമപയിൽ എത്തുന്നത്.

തിരുവനന്തപുരം ടെക്‌നോ പാർക്കിൽ സോഫ്റ്റ് വെയർ ഡെവലപ്പർ ആയ അശ്വിൻ പാലക്കാട് സ്വദേശി ആണ്. അശ്വിൻ വിജയൻ കളക്റ്റീവ് എന്ന ഒരു ബാൻഡ് കൂടി അശ്വിന് ഉണ്ട്. വിവാഹ നിശ്ചയ ചിത്രങ്ങൾ ഫേസ്ബുക്കിൽ ആണ് അശ്വിൻ ചിത്രങ്ങളെല്ലാം പങ്കുവെച്ചത്. വളരെ മികച്ച അഭിപ്രായമാണ് ചിത്രങ്ങൾ ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇതിനോടകം തന്നെ ധാരാളമാളുകൾ ചിത്രം ലൈക്ക് ചെയ്തു കഴിഞ്ഞു.

നിരവധി ആളുകളാണ് അശ്വിന് വിവാഹ ആശംസകളും ആയി കമൻറുകളിൽ എത്തുന്നത്. വിവാഹത്തിനു വേണ്ടി പകർത്തിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ എല്ലാം തന്നെ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. വളരെ മികച്ച ജോഡി ആണ് ഇരുവരും എന്നാണ് എല്ലാവരും കമൻറുകളിൽ അഭിപ്രായപ്പെടുന്നത്.

എന്തായാലും ചിത്രങ്ങൾ എല്ലാം തന്നെ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുകയാണ്. തങ്ങളുടെ പ്രിയപ്പെട്ട യുവഗായകൻ്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു മുഹൂർത്തം ആഘോഷിക്കുകയാണ് ആരാധകരെല്ലാം തന്നെ.