Malayali Live
Always Online, Always Live

കുടുംബ വിളക്ക് വില്ലത്തി വേദികക്ക് കല്യാണം; തന്റെ ഹൃദയം കവർന്ന ആളിനെ കുറിച്ച് ശരണ്യ ആനന്ദ്..!!

3,580

മോഹൻലാൽ ചിത്രം 1971 ബിയോണ്ട് ദി ബോർഡർസ് എന്ന ചിത്രത്തിൽ കൂടി 2016 ൽ അഭിനയ ലോകത്തേക്ക് എത്തിയ താരം ആണ് ശരണ്യ ആനന്ദ്. ഫാഷൻ ഡിസൈനർ കൊറിയോഗ്രാഫർ മോഡൽ എന്നി നിലയിൽ തിളങ്ങിയിട്ടുള്ള താരം ഇപ്പോൾ വിവാഹിത ആകുക ആണ്.

ഇപ്പോൾ ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന കുടുംബവിളക്കെന്ന ഹിറ്റ് പരമ്പരയിലാണ് താരം അഭിനയിക്കുന്നത്. വില്ലത്തി കഥാപാത്രമായാണെത്തുന്നത്. താരത്തിന്റെ കുറിപ്പും ചിത്രങ്ങളും ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. താരങ്ങളും ആരാധകരുമൊക്കെയായി നിരവധി പേരാണ് ശരണ്യക്കും പ്രതിശ്രുത വരനായ മനേഷ് രാജൻ നായർക്കും ആശംസ അറിയിച്ചെത്തിയിട്ടുള്ളത്.

അദ്ദേഹം ഹൃദയം കവർന്നുവെന്നും അദ്ദേഹത്തിന്റെ പേര് ഇനി തന്റെയൊപ്പം കാണുമെന്നും. തന്റെ തുടർന്നുള്ള ജീവിതത്തിലേക്ക് ഒരാളെ താൻ തെരഞ്ഞെടുത്തുവെന്നും എല്ലാവരുടെയും പ്രാർത്ഥന കൂടെയുണ്ടാകണമെന്നും താരത്തിന്റെ കുറിപ്പിൽ പറയുന്നു.

ഞാനല്ലാതെ മറ്റൊന്നും ആകാൻ വിസമ്മതിക്കുന്ന ഒരാളെ ഞാൻ കണ്ടെത്തി വ്യക്തിപരമായും തൊഴിൽപരമായും ഒരുമിച്ച് വളരാൻ സഹായിക്കുന്ന ഒരു ഭാവിയുടെ പ്രതീക്ഷയിൽ നിങ്ങളുമായി ഒരു പുതിയ ജീവിതം ആരംഭിക്കാൻ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞായിരുന്നു താരം ഒടുവിലായി എത്തിയത്.

ആശംസകൾക്കും അനുഗ്രഹങ്ങൾക്കും എല്ലാവർക്കും നന്ദിയെന്നും ശരണ്യ ആനന്ദ് കുറിച്ചിട്ടുണ്ട്. മിനി സ്ക്രീന് ഒപ്പം വെള്ളിത്തിരയിലും ഒരുപോലെ തിളങ്ങുന്ന താരം കൂടി ആണ് ശരണ്യ ആനന്ദ്. ആകാശഗംഗ 2 ൽ കൂടി ആണ് മലയാള സിനിമയിൽ താരം ശ്രദ്ധ കേന്ദ്രം ആകുന്നത്. തുടർന്ന് മമ്മൂട്ടിക്ക് ഒപ്പം മാമാങ്കത്തിൽ അഭിനയിച്ച താരം ഇന്ന് മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും തിരക്കേറിയ താരം കൂടി ആണ്.