Malayali Live
Always Online, Always Live

നാമം ജപിക്കുന്ന വീട് സീരിയലിലെ ഗോപിക ചില്ലറക്കാരിയല്ല; അച്ഛന് ചെരുപ്പ് ബിസിനെസ്സ്; സൂപ്പർ താരങ്ങൾക്ക് ഒപ്പം ബിഗ് സ്‌ക്രീനിൽ..!!

4,115

സാധാരണ സീരിയലുകളിൽ നിന്നും വ്യത്യസ്തമായി സന്തുഷ്ട കുടുംബ ജീവിത കഥ പറയുന്ന സീരിയലുകൾ ആണ് മഴവിൽ മനോരമ സംപ്രേഷണം ചെയ്യുന്ന സീരിയലുകളുടെ പ്രത്യേകത. മഴവിൽ മനോരമയിലെ സീരിയലുകളിലെ കൂടുതലും മനോരമ ആഴ്ചപ്പതിപ്പിലെ കഥകൾ തന്നെ ആണ്. ഇപ്പോൾ ചാനലിന്റെ ഹിറ്റ് ചാർട്ടിൽ ഉള്ള സീരിയൽ ആണ് നാമം ജപിക്കുന്ന വീട്.

പ്രേക്ഷകർ ഏറ്റെടുത്ത ഭ്രമണം സീരിയലിൽ അമ്മയും മകളും ആയി വേഷം ഇട്ട ലാവണ്യവും സ്വാതിയും ഒപ്പം മനോജ് കുമാറും പ്രധാന കഥാപാത്രങ്ങൾ ആയി എത്തുന്ന പരമ്പരയിൽ ഗോപിക എന്ന കുസൃതി കുട്ടിയായ അവതരിപ്പിക്കുന്ന താരം ആണ് സാനിയ ബാബു. അഭിനയിക്കാൻ എത്തിയ ശേഷം തുടക്കകാലത്ത് തന്നെ മമ്മൂട്ടിയും ജയറാമിനും ഒപ്പം അഭിനയിക്കാൻ ഭാഗ്യം ലഭിച്ച ആൾ ആണ് സാനിയ.

ഗാനഗന്ധർവൻ എന്ന സീരിയലിൽ മമ്മൂട്ടിയുടെ മകൾ ആയും നമോ എന്ന സംസ്കൃത സിനിമയിൽ ജയറാമിന്റെ മകൾ ആയും അതിനു ശേഷം സീരിയൽ രംഗത്ത് സജീവം ആണ് സാനിയ. നാമം ജപിക്കുന്ന വീട് എന്ന സീരിയലിൽ ചേച്ചിമാരുടെ അനിയത്തി കുട്ടിയായി ഗോപിക എന്ന കഥാപാത്രം ആണ് സാനിയ അവതരിപ്പിക്കുന്നത്.

അച്ഛനും അമ്മയും സഹോദരനും അടങ്ങുന്നത് ആണ് സാനിയയുടെ യഥാർത്ഥ കുടുംബം. തൃശൂർ സ്വദേശിനിയാണ് താരം. തൃശൂർ സെന്റ് ജോസഫ് വിദ്യാലയത്തിൽ പത്താം ക്ലാസ് വിദ്യാർത്ഥിനി ആണ് സാനിയ. അച്ഛന് ചെരുപ്പിന്റെ ബിസിനെസ്സ് ആണ്. അഭിനയത്തിന് പുറമെ പാഷനായി ഉള്ളത് നൃത്തം ആണ്. അഭിനയിക്കാൻ പോകുന്നത് കൊണ്ട് തന്നെ കൂട്ടുകാരും വീട്ടുകാരും അടക്കം നല്ല പിന്തുണ ആണ് താരത്തിന് നൽകുന്നത്.

സീരിയൽ സെറ്റിൽ സ്വാതിയുമായി ആണ് തനിക്ക് ഏറ്റവും കൂടുതൽ അടുപ്പം. എന്നാൽ സീരിയലിൽ കുട്ടിക്കുറുമ്പിയായി എത്തുന്ന താരത്തിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ കാണുന്ന ആരാധകർക്ക് ഞെട്ടൽ ആണ് ഉണ്ടാക്കിയത്. ബോൾഡ് ഫോട്ടോസ് താരം തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് വഴി പങ്കുവെച്ചിട്ടുണ്ട്. മമ്മൂട്ടിക്ക് ഒപ്പം ഗാനഗന്ധർവൻ എന്ന സിനിമയിൽ അഭിനയിച്ചപ്പോൾ ഉണ്ടായ അനുഭവവും താരം ഇപ്പോൾ പങ്കു വെക്കുന്നുണ്ട്. ഗാനഗന്ധർവ്വൻ സിനിമയിലെ ഒരു രംഗമായിരുന്നു മമ്മൂക്കയെ സാനിയ അടിക്കുക എന്നുള്ളത്. ഡയറക്ടർ ആ രംഗം അഭിനയിക്കാൻ സാനിയയോട് പറഞ്ഞു. തുടർന്നുള്ള സംഭവത്തെയാണ് താരം പങ്കുവെച്ചത്.

സാനിയ ബാബുവിന്റെ വാക്കുകൾ ഇങ്ങനെ... മമ്മൂക്കയെ അടിക്കുന്ന രംഗം ചെയ്യാൻ വേണ്ടി ഡയറക്ടർ സാർ എന്നോട് പറഞ്ഞു. മമ്മൂക്കയുടെ ഫാൻസുകാർ ചുറ്റും കൂടിയിക്കുകയാണ്. മമ്മൂക്ക സാറിനെ അടിക്കണമല്ലോ എന്ന് ആലോചിച്ചു ഞാനാകെ കൺഫ്യൂഷനിലായി. എന്റെ മുട്ടിടിക്കുന്നുണ്ടായിരുന്നു.  പക്ഷേ നീളമുള്ള വസ്ത്രം ധരിച്ചതുകൊണ്ട് ആരുടെയും ശ്രദ്ധയിൽ പെട്ടില്ല. മമ്മൂക്ക അടിക്കണമല്ലോ എന്നോർത്ത് കരയുക പോലും ചെയ്തു എന്നാണ് താരം അഭിമുഖത്തിൽ പറയുന്നത്.