ചെന്നൈയിൽ ഒരു റിസോർട്ടിൽ നടത്തിയ വ്യാപക പോലീസ് റെയിഡിൽ രണ്ടു വർഷങ്ങൾക്ക് മുന്നേ ആണ് സീരിയൽ നടി സംഗീത പെൺവാണിഭത്തിന് പിടിയിൽ ആയത്. എന്നാൽ ആ വിഷയത്തിൽ താൻ നിരപരാധി ആയിരുന്നു എന്നാണ് സംഗീത പറയുന്നത്. തന്നെ അങ്ങോട്ട് പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് ഉണ്ടെന്നു പറഞ്ഞാണ് പ്രൊഡക്ഷൻ കൺട്രോളർ വിളിച്ചു വരുത്തിയത് എന്ന് സംഗീത പറയുന്നു. അന്ന് വലിയ വാർത്ത ആയ സംഭവത്തിൽ തന്നെ മനഃപൂർവം വലിച്ചിഴക്കുക ആയിരുന്നു എന്നാണ് സംഗീത പറയുന്നത്.
ഒരു പുതിയ സീരിയലിന്റെ ചർച്ച ആണെന്ന് പറഞ്ഞു ആയിരുന്നു ഫോൺ കാൾ. പ്രൊഡക്ഷൻ കൺട്രോളർ ആയിരുന്നു വിളിച്ചത്. തുടർന്ന് താൻ റിസോർട്ടിൽ എത്തി. എന്നാൽ ഫോൺ വിളിച്ച ആരെയും അവിടെ കണ്ടെത്താൻ കഴിഞ്ഞില്ല. കുറച്ചു നേരം ഞാൻ അവിടെ വെയിറ്റ് ചെയ്യാൻ തീരുമാനിച്ചു അപ്പോൾ പോലീസ് എത്തി അറസ്റ്റ് ചെയ്യുക ആയിരുന്നു.
സ്റ്റേഷനിൽ എത്തിയപ്പോൾ ആണ് എന്താണ് തന്നെ അറസ്റ്റ് ചെയ്തത് എന്ന് പോലും മനസിലായത്. പെൺവാണിഭം ആയിരുന്നു എന്ന് അപ്പോൾ ആണ് അറിഞ്ഞത്. സംഗീത ഉൾപ്പെടെ നിരവധി താരങ്ങളെ അറസ്റ്റ് ചെയ്തിരുന്നു. പലരെയും വൻ പണം നൽകാം എന്ന് പ്രലോഭിപ്പിച്ചും അതോടൊപ്പം ചതിച്ചും ആണ് റിസോർട്ടിൽ എത്തിച്ചത് എന്ന് പോലീസ് പിന്നീട പറഞ്ഞു.