Malayali Live
Always Online, Always Live

കുട്ടിനിക്കറിൽ സംയുക്തയുടെ പിറന്നാൾ ആഘോഷം; ചിത്രങ്ങൾ കണ്ടു കണ്ണുതള്ളി ആരാധകരും..!!

99,769

പോപ്പ് കോൺ എന്ന ചിത്രത്തിൽ കൂടി ആണ് സംയുക്ത മേനോൻ എന്ന താരം അഭിനയ ലോകത്തിലേക്ക് എത്തിയത് എങ്കിൽ കൂടിയും താരം ശ്രദ്ധ നേടിയത് തീവണ്ടി യിൽ ടോവിനോയുടെ നായികയായി എത്തിയതോടെ ആണ്. 2016 ൽ മലയാള ചലച്ചിത്രമായ പോപ് ‌കോൺ എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്. ഷൈൻ ടോം ചാക്കോയുടെ പ്രണയ താൽപ്പര്യമുള്ള അഞ്ജനയായി അഭിനയിച്ചു. തമിഴ് ഭാഷാ ആക്ഷൻ ത്രില്ലറായ കാലാരിയിൽ തെൻ‌മോഴിയായി സംയുക്ത പ്രത്യക്ഷപ്പെട്ടു.

2018 ലെ മലയാളം – റിവഞ്ച് ത്രില്ലർ ചിത്രമായ ലില്ലിയിൽ ടൈറ്റിൽ റോളിൽ സംയുക്ത മേനോൻ അഭിനയിച്ചു. ടോവിനോയുടെ നായിക ആയി നിരവധി ചിത്രങളിൽ എത്തിയിട്ടുള്ള താരത്തിന്റെ പിറന്നാൾ ആഘോഷ ചിത്രങ്ങൾ ആണ് ഇപ്പോൾ വൈറൽ ആകുന്നത്.

സംയുക്ത മേനോൻ പിറന്നാൾ ആഘോഷിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആണ്. താരം തന്നെയാണ് തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ ഈ വീഡിയോ ആരാധകർക്കായി പങ്കുവെച്ചത്. നിമിഷനേരം കൊണ്ടാണ് ആരാധകർ ഈ വീഡിയോ ഏറ്റെടുത്തത്. താരത്തിന്റെ അടുത്ത സുഹൃത്തുക്കൾ മാത്രമാണ് ജന്മദിനം ആഘോഷിക്കുവാൻ കൂടെയുണ്ടായിരുന്നത്.