Malayali Live
Always Online, Always Live

എനിക്ക് രണ്ട് വയസുള്ളപ്പോൾ അച്ഛൻ മരിച്ചു; അമ്മ ഇല്ലാതിരുന്ന കുട്ടിക്കാലം; റിതു മന്ത്ര ജീവിതത്തിലെ പോരാട്ടങ്ങളെ കുറിച്ച്..!!

3,441

ബിഗ് ബോസ് എന്ന റിയാലിറ്റി ഷോ എന്നും വ്യത്യസ്തമാക്കുന്നത് അവതാര ശൈലികൾ കൊണ്ട് മാത്രമല്ല. മറ്റേത് റിയാലിറ്റി കഴിയുമ്പോളും വിജയികൾക്ക് ആണ് കൂടുതൽ നേട്ടങ്ങൾ ഉണ്ടാക്കുന്ന എങ്കിൽ ബിഗ് ബോസ്സിൽ നല്ല മത്സരം കാഴ്ച വെച്ച എല്ലാവര്ക്കും പ്രേത്യേക സ്വീകരണം സമൂഹത്തിൽ വരും. ചിലർക്ക് അത് നെഗറ്റീവ് ആകുന്നതും കാണാം.

രണ്ടാം സീസണിൽ ആണ് ആരാധകർക്ക് ഇഷ്ടമല്ല ഒട്ടേറെ താരങ്ങൾ ഉണ്ടായത്. വീണയും മഞ്ജു പത്രോസും ആര്യയും എല്ലാം വിരോധികളെ വാരികൂട്ടിയപ്പോൾ ആദ്യ സീസണിൽ കൂടി പേർളി മാണിയുടെ ജീവിതം തന്നെ മാറിമറിഞ്ഞു. അത്രമേൽ ആരാധകർ ഉണ്ടായി താരത്തിന്. അതുപോലെ മൂന്നാം സീസണിൽ നേട്ടങ്ങൾ ഉണ്ടാക്കിയ ആൾ ആയി മാറി കഴിഞ്ഞു റിതു മന്ത്ര.

ബിഗ് ബോസ്സിൽ നിന്നും എത്തിയ ശേഷം സാമൂഹിക മാധ്യമങ്ങളിൽ സജീവമായി ആണ് റിതു നിൽക്കുന്നത്. കണ്ണൂർ സ്വദേശിയാണ് റിതു. ബിഗ് ബോസ്സിൽ ശാന്തമായി നിൽക്കുന്ന റിതു പക്ഷെ ടാസ്കുകളിൽ പരാജയത്തെ മുന്നിൽ കാണുമ്പോൾ ആരെയെങ്കിലും കുറ്റപ്പെടുത്തി മുന്നേറുന്ന ആൾ കൂടി ആയിരുന്നു.

‘നിങ്ങൾ കാണുന്നതിനും മുൻപേ ഒരു ഋതു ഉണ്ട്. എന്റെ അമ്മ ചെന്നൈയിൽ ആയിരുന്നു ജോലി ചെയ്തുകൊണ്ടിരുന്നത്. അന്നാണ് ഞാൻ ജനിക്കുന്നത്. അങ്ങനെ ജീവിതം വളരെ സ്മൂത്തായി പൊയ്ക്കൊണ്ടിരുന്നപ്പോൾ എനിക്ക് രണ്ടുവയസ്സ് ഉള്ളപ്പോൾ ആണ് അച്ഛൻ മരിക്കുന്നത്.

അച്ഛന്റെ മരണശേഷം അമ്മയെ എല്ലാവരും നിർബന്ധിച്ചു ഒരു വിവാഹം കഴിക്കാൻ വേണ്ടി. പക്ഷെ അമ്മ താല്പര്യം ഇല്ലെന്നു പറഞ്ഞു. ഞാൻ വേറെ ഒരാളെ കെട്ടി അയാളും മരിച്ചു പോയാൽ എന്ത് ചെയ്യും അതുകൊണ്ട് ഞാൻ അവളെ വളർത്തി വലുതാക്കികൊള്ളാം എന്ന അമ്മയുടെ നിശ്ചയദാർഢ്യമാണ് ഞങ്ങൾ പിന്നീട് ഒറ്റയ്ക്ക് ആകാൻ കാരണം.

അമ്മയ്ക്ക് എന്നെ നോക്കുന്നതും ജോലി നോക്കുന്നതും വലിയ പോരാട്ടം ആയിരുന്നു. അങ്ങനെ ഞാൻ നാട്ടിലേക്ക് എത്തി. വർഷത്തിൽ ഒരിക്കൽ ആയിരുന്നു അമ്മ എന്റെ അടുത്തേക്ക് എത്തിയിരുന്നത്. കുട്ടിക്കാലം എന്നെ നോക്കാൻ ആരും ഇല്ല അപ്പൂപ്പനും അമ്മൂമ്മയും ഒപ്പം ഉണ്ടായിരുന്നു എങ്കിലും അവർ അവരുടെ ലോകത്തായിരുന്നു.

എനിക്ക് കുറെ കയിപ്പേറിയ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. മറ്റു കുട്ടികളുടെ അച്ഛനും അമ്മയും പഠിക്കാൻ കൊണ്ടാക്കുന്നത് ഒക്കെ കണ്ടിട്ട് ഞാൻ കരഞ്ഞിട്ടുണ്ട്. പക്ഷെ ചെറുതിലെ തന്നെ ഞാൻ വ്യത്യസ്ത ആണെന്ന് എനിക്ക് തോന്നിയിരുന്നു. വീട് വയ്ക്കാനുള്ള പോരാട്ടത്തിൽ ആയിരുന്നു അമ്മ. പിന്നെ കുറേക്കാലം കഴിഞ്ഞിട്ടാണ് അമ്മ നാട്ടിലേക്ക് വരുന്നത്.

ആലക്കോടിൽ നിന്നുമാണ് ഞാൻ മോഡൽ രംഗത്തേക്ക് എത്തുന്നത്. അപ്പോൾ പറയേണ്ടല്ലോ ചന്ദ്രനിൽ പോകുന്ന പോലെയാണ് ആളുകൾ നമ്മളെ നോക്കിയിരുന്നത്. പെൺകുട്ടികളെ പഠിപ്പിച്ചിട്ട് വേറെ കാര്യമൊന്നും ഇല്ല എന്ന മേന്റാലിറ്റി ഉള്ള ആളുകൾ ആയിരുന്നു അവിടെ ഉണ്ടായിരുന്നത്. അങ്ങനെ ഞങ്ങൾ രണ്ടാളും നന്നായി മുൻപോട്ട് പോയ്കൊണ്ടിരുന്നപ്പോൾ മുമ്പൊട്ടുള്ള പഠനം എങ്ങനെ എന്ന തോന്നലിൽ നിൽക്കുമ്പോൾ ആണ് ഈ കുട്ടിയെ കെട്ടിച്ചു വിടാൻ പറഞ്ഞുകൊണ്ട് ആളുകൾ എത്തിയത്.

അതാണ് നാട്ടിലെ ഒരു കസ്റ്റം. എന്നിട്ടും ഞാൻ ജേർണലിസത്തിൽ ചേർന്നു. ആളുകളുടെ എതിർപ്പ് വക വെക്കാതെ അത് എന്റെ മോളാണ് ഞാൻ നോക്കിക്കൊള്ളാം എന്ന അമ്മയുടെ തീരുമാനമാണ് സഹായിച്ചത്. ഒരു ബാങ്ക് ബാലൻസും കരിയറും ഒന്നുമില്ലാതെ വിവാഹത്തിലേക്ക് കടക്കാൻ പാടില്ല എന്ന് എന്റെ മനസ്സ് പറഞ്ഞുകൊണ്ടിരുന്നു. അങ്ങനെ ഡിഗ്രി ചെയ്തു.

ആ സമയത്താണ് ഫാഷൻ എന്ന സിനിമ വരുന്നത് അത് കണ്ടപ്പോൾ എന്റെ കൂട്ടുകാർ പറയുമായിരുന്നു നിനക്ക് മോഡലിംഗ് പറ്റും എന്ന്. പക്ഷെ അതൊന്നും എനിക്ക് നടക്കില്ല എന്ന തോന്നലായിരുന്നു എനിക്ക്. ഇത്രയും വലുതായിട്ടും അമ്മയുടെ കൈയ്യിൽ നിന്നും പൈസ വാങ്ങുക എന്നത് ഭയങ്കര മോശമായി തോന്നും അങ്ങനെയാണ് സ്വന്തമായി ഒരു ജോലി വേണം എന്ന് തോന്നിയത്.

അങ്ങനെ ഒരു ഷോ കാണാൻ പോയി അങ്ങനെ ആണ് ജീവിതം മാറി മറിഞ്ഞത്. ആദ്യത്തെ ഒരു ചാൻസ് മാത്രമായിരുന്നു അത്. ക്ലാസ് ഇല്ലാത്ത ദിവസം ഞാൻ മോഡലിംഗ് ചെയ്യാൻ തുടങ്ങി. അങ്ങനെ ആളുകൾ എനിക്ക് ചാൻസ് തരാൻ തുടങ്ങി, ജോലി എടുക്കാൻ തുടങ്ങി. അങ്ങനെ അതായി എന്റെ പാഷൻ. പക്ഷെ പിന്നെ വർക്ക് കുറഞ്ഞു വരുമ്പോൾ അമ്മയോട് വീണ്ടും ക്യാഷ് ചോദിയ്ക്കാൻ തുടങ്ങി.

മാസത്തിൽ രണ്ടു തവണ വർക്ക് കിട്ടിയാൽ അത് തീർത്തും മുൻപോട്ട് പോകാൻ ആകില്ല എന്നും മനസിലായി. പിന്നീട് ഒരാളുടെ സഹായത്തോടെയാണ് കിംഗ് ലയറിലേക്ക് എത്തിയത്. അവിടെ നിന്നാണ് ജീവിതം മാറി മറിഞ്ഞത്. അമ്മയെ കൂട്ടി കൊച്ചിയിലേക്ക് എത്തി. ചെറിയ നല്ല വർക്കുകൾ കിട്ടാൻ തുടങ്ങി.

എന്റെ നാട് പോലെയുള്ള സ്ഥലങ്ങളിൽ നിന്നുള്ളവർ സിനിമ ഫീൽഡിൽ വളരെ കുറവാണ് എങ്കിലും എനിക്ക് എന്റെ കഴിവിൽ വിശ്വാസം ആയിരുന്നു. മുൻപ് ഉയരത്തെ ഓർത്തു കരഞ്ഞിരുന്നു എങ്കിലും അതേ കാരണം തന്നെയാണ് തനിക്ക് മോഡലിങ്ങിൽ തുണ ആയത് ഋതു ജോഷ് ടോക്കിലൂടെ പറയുന്നു.